Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിദ്യാഭ്യാസ മന്ത്രി...

വിദ്യാഭ്യാസ മന്ത്രി അഭിമന്യുവി​െൻറ വീട്​ സന്ദർശിച്ചു

text_fields
bookmark_border
മൂന്നാര്‍: മഹാരാജാസ് കാമ്പസിൽ കൊല്ലപ്പെട്ട വിദ്യാർഥി അഭിമന്യുവി​െൻറ വീട്ടില്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് സന്ദര്‍ശനം നടത്തി. രാവിലെ ഒമ്പേതാടെ അഭിമന്യുവി​െൻറ വീട്ടിലെത്തിയ അദ്ദേഹം മാതാപിതാക്കളെയും സഹോദരങ്ങളെയും ആശ്വസിപ്പിച്ചു. സംഭവത്തില്‍ ഉള്‍പ്പെട്ട മുഖ്യപ്രതി പൊലീസി​െൻറ വലയിലായെന്നും മറ്റ് പ്രതികളെ പിടികൂടാൻ സര്‍ക്കാര്‍തലത്തില്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. അഭിമന്യുവി​െൻറ വേര്‍പാട് പാര്‍ട്ടിക്കും സംസ്ഥാനത്തിനും തീരാനഷ്ടമാണെന്ന് മന്ത്രി പറഞ്ഞു. അരമണിക്കൂറോളം വീട്ടില്‍ െചലവഴിച്ച അദ്ദേഹം കുടുംബകാര്യങ്ങള്‍ പാര്‍ട്ടി പ്രവര്‍ത്തകരോട് ചോദിച്ചറിഞ്ഞു. എസ്. രാജേന്ദ്രന്‍ എം.എല്‍.എയും മറ്റ് പാർട്ടി നേതാക്കളും ഒപ്പമുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story