Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 July 2018 11:02 AM IST Updated On
date_range 4 July 2018 11:02 AM ISTമരണത്തിെൻറ ചൂളംവിളിയുമായി ആഡംബര ബൈക്കുകൾ; ഒടുവിൽ കവർന്നത് പൊലീസുകാരെൻറ ജീവൻ
text_fieldsbookmark_border
കോട്ടയം: അമിതവേഗത്തിൽ പായുന്ന ആഡംബര ബൈക്കുകൾ പൊലീസിന് തലവേദന. നാഗമ്പടത്ത് വാഹന പരിശോധനക്കിടെ മദ്യപിച്ച യുവാവിെൻറ ആഡംബര ബൈക്കിടിച്ച് മരിച്ച കോട്ടയം ഇൗസ്റ്റ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ പാമ്പാടി കുറിയന്നൂർകുന്നേൽ വിജയെൻറ മകൻ കെ.വി. അജേഷാണ് (43) ഒടുവിലത്തെ ഇര. ഒരുലക്ഷത്തിലധികം വിലവരുന്ന ആഡംബര ബൈക്കുകളാണ് റോഡിൽ അപകടപരമ്പര തീർക്കുന്നത്. ഒരുവർഷത്തിനിടെ ജില്ലയിൽ ആഡംബര വാഹനമിടിച്ച് ആറുപേരുടെ ജീവൻപൊലിഞ്ഞു. 123 അപകടങ്ങളിലായി പൊലീസുകാർ ഉൾപ്പെടെ മുപ്പതിലേറെ പേർക്കാണ് പരിക്കേറ്റത്. ഇത്തരം ഇരുചക്രവാഹനങ്ങളിൽ സ്റ്റാർട്ടാക്കി ഏതാനും സെക്കൻഡിനുള്ളിൽ 100 കിലോമീറ്ററിധികം വേഗം കൈവരിക്കുന്നതരത്തിലാണ് ക്രമീകരണം. ഇതിനൊപ്പം കാതടിപ്പിക്കുന്ന ശബ്ദത്തിലുമാണ് പലരുടെയും സഞ്ചാരം. നിയമവിരുദ്ധമായി സൈലൻസറിൽ മാറ്റം വരുത്തിയാണ് ശബ്ദവ്യത്യാസം വരുത്തുന്നത്. വളവിലും തിരിവിലും വാഹന പരിശോധന നടത്തുന്ന പൊലീസുകാർക്ക് അമിതവേഗത്തിലെത്തുന്ന ഇത്തരം ബൈക്കുകൾ പിടികൂടാനും കഴിയില്ല. വാഹന പരിശോധനക്കിടെ പൊലീസുകാരൻ മരിച്ചതോടെ സേനക്കുള്ളിലും ഞെട്ടലുണ്ട്. പലപ്പോഴും അപകടകരമായ സാഹചര്യത്തിലാണ് പൊലീസ് വാഹന പരിശോധന. വളവിലും വെളിച്ചം കുറഞ്ഞ പ്രദേശങ്ങളിലും വാഹന പരിശോധന നടത്തുന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. രാത്രി പരിശോധനക്ക് ഇറങ്ങുന്ന പൊലീസുകാരെ പലപ്പോഴും വാഹനങ്ങളിൽ എത്തുന്നവർ തിരിച്ചറിയാറില്ല. അടുത്തെത്തുേമ്പാൾ മാത്രമാണ് പലപ്പോഴും പൊലീസാണെന്ന് മനസ്സിലാകുന്നത്. അേപ്പാഴേക്കും അമിതവേഗത്തിൽ സ്ഥലം കടന്നിരിക്കും. വാഹനങ്ങൾക്കിടയിലൂടെ നിയമംലംഘിച്ച് പായുന്ന ഇത്തരക്കാരെ പിടികൂടാൻ പൊലീസിനും ഭയമാണ്. പലരും കൈകാണിച്ചാൽ നിർത്താൻപോലും കൂട്ടാക്കില്ല. ശരവേഗത്തിൽ പോകുന്ന ഇരുചക്രവാഹനത്തിെൻറ നമ്പർപോലും കുറിച്ചെടുക്കുക പ്രയാസ്സമാണ്. പായുന്ന കൗമാരക്കാർ കാൽനടക്കാർക്കും ഭീഷണിയാണ്. അമിതവേഗക്കാരെ പിടികൂടാനുള്ള ശ്രമത്തിനിടെ നടുറോഡിൽ പൊലീസുകാരെൻറ ജീവൻ പൊലിഞ്ഞിട്ടും കാര്യമായ പരിശോധനയുണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story