Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിലയില്ല, വിളവുമില്ല ...

വിലയില്ല, വിളവുമില്ല ഹൈറേഞ്ചിലെ കൊക്കോ കർഷകർ പ്രതിസന്ധിയിൽ

text_fields
bookmark_border
അടിമാലി: വിലയും വിളവുമില്ലാതായതോടെ ഹൈറേഞ്ചിലെ കൊക്കോ കർഷകർ പ്രതിസന്ധിയിൽ. മുൻവർഷങ്ങളെ അപേക്ഷിച്ച് 70 ശതമാനത്തിലേറെ വിളവ് കുറഞ്ഞത് കർഷകർക്ക് ഇരുട്ടടിയായി. കർഷകർ ഇടവിളയായാണ് കൊക്കോ കൃഷി ചെയ്തിട്ടുള്ളത്. തനിവിളയായി കൃഷി ചെയ്യുന്നവരുമുണ്ട്. ആഴ്ചതോറും വിളവെടുപ്പ് നടത്താമെന്നതിനാൽ മറ്റ് വിളകൾക്ക് വിലയിടിവ് ഉണ്ടായപ്പോൾ കർഷകർക്ക് താങ്ങായി നിന്നത് കൊക്കോകൃഷിയാണ്. കഴിഞ്ഞ വർഷം ഒരു കിലോ പരിപ്പിന് 60 രൂപവരെ ലഭിച്ചിരുന്നു. അതേസമയം, ഇപ്പോഴിത് 35 രൂപയിലും താഴെയാണ്. 50 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ ഈ കൃഷികൊണ്ട് പ്രയോജനം കിട്ടൂ എന്ന് കർഷകർ പറയുന്നു. പെരുമഴകൃഷിക്ക് കനത്ത തിരിച്ചടി ഉണ്ടാക്കി. തളിരിട്ട പൂക്കൾ കനത്ത മഴയിൽ പിടിക്കില്ല. ഇത് വിളവിനെ ബാധിക്കും. ഇതിനു പുറമെ കായ് ചീയുകയും ഫംഗസ് ബാധിക്കുകയും ചെയ്തതോടെ ഉൽപാദനം ഗണ്യമായി കുറഞ്ഞു. കൊക്കോ പരിപ്പിന് ഗുണമേന്മ കുറഞ്ഞതാണ് വിലയിടിവിന് കാരണമെന്ന് കച്ചവടക്കാർ പറയുന്നു. കാഡ്ബറീസ് കമ്പനി മാത്രമാണ് ഇപ്പോൾ കൊക്കോ ശേഖരിക്കുന്നത്. ഇവർ മനഃപൂർവം വിലയിടിക്കുന്നതായും ആരോപണമുണ്ട്. ജലസേചന സൗകര്യമൊരുക്കിയാൽ വർഷം മുഴുവൻ വിളവ് ലഭിക്കുന്ന ഏകകൃഷിയാണ് കൊക്കോ. മറ്റ് കൃഷികളെ അപേക്ഷിച്ച് ഉൽപാദനച്ചെലവ് കുറവായതിനാൽ മറ്റ് വിളകൾക്ക് വിലയിടിഞ്ഞപ്പോൾ ജില്ലയിലെ നിരവധി കർഷകർ കൊക്കോ കൃഷിയിലേക്ക് തിരിഞ്ഞിരുന്നു. കൊക്കോക്ക് മഴയും തണുപ്പും ആവശ്യമാണെങ്കിലും അധികമായി മഴ ലഭിച്ചത് ഇത്തവണ വിനയായി. ഇന്ത്യയിൽ മൊത്തം ഉൽപാദിപ്പിക്കുന്ന കൊക്കോയുടെ 82 ശതമാനവും കേരളത്തിലാണ്. ഇതിൽ 70 ശതമാനം ഉൽപാദനവും ഇടുക്കി ജില്ലയിലാണ്. അടിമാലി, കൊന്നത്തടി, വെള്ളത്തൂവൽ, രാജാക്കാട്, തങ്കമണി, വാത്തിക്കുടി, വാഴത്തോപ്പ്, കഞ്ഞിക്കുഴി തുടങ്ങിയ പഞ്ചായത്തുകളിലാണ് കൂടുതൽ ഉൽപാദനമുള്ളത്. ചോക്ലേറ്റ് നിർമാണത്തിനാണ് കൊക്കോ കൂടുതലായും ഉപയോഗിക്കുന്നത്. കാര്യമായ േപ്രാത്സാഹനം ലഭിക്കാതിരുന്നിട്ടും സംസ്ഥാനത്ത് മെച്ചപ്പെട്ട ഉൽപാദനം നടക്കുന്നുണ്ട്. എന്നിട്ടും വില ലഭിക്കാത്ത സ്ഥിതിയാണ്. ചോക്ലേറ്റ് കമ്പനികൾ 70 ശതമാനവും ഇറക്കുമതി ചെയ്യുകയാണെന്നതും വിലത്തകർച്ചക്ക് കാരണമാണ്. കാമറൂൺ, നൈജീരിയ, ഐവറി കോസ്റ്റ്, ഇന്ത്യോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽനിന്നാണ് പ്രധാന ഇറക്കുമതി. ഉൽപാദനം വർധിപ്പിച്ച് ഇറക്കുമതി കുറച്ച് കർഷകർക്ക് അനുകൂല സാഹചര്യം ഒരുക്കാൻ സർക്കാർ നടപടിയെടുക്കണമെന്ന് കർഷകർ പറയുന്നു. പൊന്മുടിയിൽ പുതിയ പാലം യാഥാര്‍ഥ്യമാകുന്നു; ആദ്യഘട്ട പരിശോധന നടത്തി രാജാക്കാട്: പ്രധാന വിനോദസഞ്ചാര കേന്ദ്രമായ പൊന്മുടിയില്‍ പുതിയ പാലമെന്ന നാട്ടുകാരുടെ സ്വപ്നം സാക്ഷാത്കാരത്തിലേക്ക്. പി.ഡബ്ല്യു.ഡി അധികൃതരുടെ നേതൃത്വത്തില്‍ പൊന്മുടിയില്‍ ബോര്‍ഹോള്‍ പരിശോധന നടത്തി. മണ്ണി​െൻറയും പാറയുടെയും ഉറപ്പ് മനസ്സിലാക്കുന്നതിന് വേണ്ടിയാണ് ബോര്‍ഹോള്‍ പരിശോധന നടത്തിയത്. ദിവസേന ആയിരക്കണക്കിന് വിനോദസഞ്ചാരികള്‍ എത്തുന്ന ജില്ലയിലെ പ്രധാന വിനോദസഞ്ചാര മേഖലയാണ് പ്രകൃതി മനോഹാരിത നിറഞ്ഞ പൊന്മുടി. ഇവിടെയെത്തുന്ന സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നിര്‍മിച്ച തൂക്കുപാലം. തൂക്കുപാലത്തിലൂടെ ചെറിയ വാഹനങ്ങള്‍ക്ക് മാത്രമാണ് കടന്നുപോകാന്‍ കഴിയുന്നത്. അതുകൊണ്ട് തന്നെ ട്രാവലറിലടക്കം എത്തുന്ന സഞ്ചാരികള്‍ കുളത്തുറവഴി രാജാക്കാേട്ടക്ക് പോകുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് തൂക്കുപാലം സംരക്ഷിച്ചുകൊണ്ട് സമീപത്ത് പുതിയ പാലം നിര്‍മിക്കണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. സ്ഥലം എം.എല്‍.എ കൂടിയായ വൈദ്യുതി മന്ത്രി നടത്തിയ ഇടപെടലിനെ തുടർന്നാണ് പാലം നിര്‍മാണത്തി​െൻറ സാധ്യത പഠനം നടത്താന്‍ പി.ഡബ്ല്യു.ഡി തീരുമാനിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story