Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightമൂന്നാംമൈൽ ജങ്ഷൻ മുതൽ...

മൂന്നാംമൈൽ ജങ്ഷൻ മുതൽ മുട്ടം കോടതി കവല വരെ വഴിവിളക്കുകൾ തെളിയുന്നില്ല

text_fields
bookmark_border
മുട്ടം: മൂന്നാംമൈൽ ജങ്ഷൻ മുതൽ മുട്ടം കോടതി കവല വരെ സംസ്ഥാനപാതയിലെ വഴിവിളക്കുകൾ തെളിയുന്നില്ല. വെളിച്ചമില്ലാത്തതിനാൽ ഇതുവഴി യാത്ര ദുരിതമാണ്. നിരവധി തവണ പരാതിപ്പെട്ടാൽ മാത്രമാണ് വഴിവിളക്കി​െൻറ തകരാർ പരിഹരിക്കുന്നത്. ഗുണനിലവാരം കുറഞ്ഞ ട്യൂബുകളും ബൾബുകളും ഉപയോഗിക്കുന്നതിനാൽ തകരാർ പരിഹരിച്ചാലും വീണ്ടും കേടാകും. പെരുമറ്റം മുതൽ കോടതി കവലവരെ റോഡിനിരുവശവും വീടുകൾ ഇല്ലാത്തതിനാൽ കനത്ത ഇരുട്ടാണ്. പെരുമറ്റം മുതൽ കോടതി കവല വരെ മലങ്കര എസ്റ്റേറ്റിലൂടെയാണ് റോഡ്. വഴിവിളക്കുകൾ ഇല്ലാത്തതിനാൽ ഭീതിയോടെയാണ് ഇതുവഴി രാത്രി യാത്ര ചെയ്യുന്നത്. തെരുവുവിളക്കുകൾ നന്നാക്കി ആശങ്കകളില്ലാതെ യാത്രചെയ്യാൻ സൗകര്യെമാരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ശിലാസ്ഥാപനം നെടുങ്കണ്ടം: സി.പി.എം നെടുങ്കണ്ടം ഏരിയ കമ്മിറ്റി ഓഫിസിനായി നിർമിക്കുന്ന അനീഷ് രാജൻ സ്മാരക മന്ദിരത്തി​െൻറ ശിലാസ്ഥാപനം മന്ത്രി എം.എം. മണി നിർവഹിച്ചു. നിർമാണ കമ്മിറ്റി ചെയർമാൻ പി.എൻ. വിജയൻ അധ്യക്ഷത വഹിച്ചു. ഓഫിസ് നിർമാണത്തിന് പാർട്ടി അംഗങ്ങളിൽനിന്നുള്ള സംഭാവനയുടെ ആദ്യഗഡു ജില്ല സെക്രട്ടറി കെ.കെ. ജയചന്ദ്രനും പൊതുജനങ്ങളിൽനിന്നുള്ള സംഭാവന ജോയ്സ് ജോർജ് എം.പിയും ഏറ്റുവാങ്ങി. ഏരിയ സെക്രട്ടറി ടി.എം. ജോൺ, ജില്ല സെക്രേട്ടറിയറ്റ് അംഗം വി.എൻ. മോഹനൻ, ജില്ല കമ്മിറ്റി അംഗങ്ങളായ എൻ.കെ. ഗോപിനാഥൻ, പി.എം.എം. ബഷീർ, ജി. ഗോപകൃഷ്ണൻ, അനീഷ് രാജ​െൻറ മാതാപിതാക്കളായ രാജൻ, സബിത, ജില്ല പഞ്ചായത്ത് അംഗം നിർമല നന്ദകുമാർ, എം. സുകുമാരൻ, എം.എ. സിറാജുദ്ദീൻ, ടി.വി. ശശി തുടങ്ങിയവർ സംസാരിച്ചു. ആരോഗ്യ വകുപ്പി​െൻറ അമ്പലപ്പടി ഉപകേന്ദ്രം സാമൂഹികവിരുദ്ധർക്ക് സ്വന്തം വണ്ണപ്പുറം: ആരോഗ്യ വകുപ്പി​െൻറ അമ്പലപ്പടി ഉപകേന്ദ്രം സാമൂഹികവിരുദ്ധരുടെ താവളമായി. വണ്ണപ്പുറം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് കീഴിൽ അഞ്ച് ഉപകേന്ദ്രങ്ങളുണ്ട്. രണ്ടെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. പട്ടയക്കുടിയും കാളിയാറുമാണവ. അമ്പലപ്പടി ഉപകേന്ദ്രത്തി​െൻറ കെട്ടിടം പണി പൂർത്തീകരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു. ആരോഗ്യ വകുപ്പി​െൻറ സ്ഥലത്ത് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ചാണ് കെട്ടിടം പൂർത്തിയാക്കിയത്. എന്നാൽ, ആരോഗ്യ വകുപ്പി​െൻറ അനുമതിയില്ലാതെയാണ് കെട്ടിടം പണിതതെന്ന് അധികൃതർ പറയുന്നു. ഇതാണ് ഉദ്ഘാടനം വൈകാൻ കാരണമേത്ര. കോടിക്കുളം പ്രാഥമിക ആരോഗ്യ കേന്ദ്രത്തി​െൻറ ഉപകേന്ദ്രമായി അമ്പലപ്പടിയിലെ പഴയ കെട്ടിടത്തിലാണ് തുടക്കം കുറിച്ചത്. അന്ന് വണ്ണപ്പുറത്ത് പ്രാഥമികാരോഗ്യ കേന്ദ്രം ഇല്ലായിരുന്നു. പിന്നീട് വണ്ണപ്പുറം പഞ്ചായത്ത് കോമ്പൗണ്ടിൽ പ്രാഥമികാരോഗ്യ കേന്ദ്രം ആരംഭിച്ചു. എന്നാൽ, 2010 ഏപ്രിലിൽ മരംവീണ് കെട്ടിടം പൂർണമായി തകർന്നു. പിന്നീട് വർഷങ്ങൾക്ക് ശേഷമാണ് കെട്ടിടം പുതുക്കി പണിതത്. പുതുക്കി പണിതതല്ലാതെ വൈദ്യുതി കണക്ഷനോ മറ്റ് സൗകര്യങ്ങളോ ഏർപ്പെടുത്തിയിട്ടില്ല. എന്നാൽ, ആരോഗ്യ വകുപ്പും പഞ്ചായത്തും തമ്മിലെ സ്വരചേർച്ചയില്ലായ്മ മൂലം കെട്ടിടം കാട് കയറുന്നു. ഹോസ്പിറ്റൽ മാനേജ്മ​െൻറ് കമ്മിറ്റിയുടെയും പഞ്ചായത്ത് കമ്മിറ്റിയുടെയും തീരുമാനപ്രകാരം ഉപകേന്ദ്രം പ്രവർത്തനം ഉടൻ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യ വകുപ്പിന് കത്ത് നൽകിയതായി പഞ്ചായത്ത് അധികൃതർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story