Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 July 2018 11:08 AM IST Updated On
date_range 2 July 2018 11:08 AM ISTപത്തനംതിട്ടയിൽ മുസ്ലിം ലീഗും സമസ്ത വിഭാഗവും തമ്മിൽ ചേരിപ്പോര്
text_fieldsbookmark_border
പത്തനംതിട്ട: ജില്ലയിൽ മുസ്ലിം ലീഗ് നേതൃത്വവും സമസ്ത വിഭാഗവും തമ്മിൽ ചേരിപ്പോര്. ജില്ലയിൽ സമസ്ത വിഭാഗത്തെ പാടെ അവഗണിക്കുന്ന നിലപാടാണ് ലീഗ് നേതൃത്വം ൈകക്കൊള്ളുന്നതെന്ന് സമസ്ത കേരള ജംഇയ്യതുൽ ഉലമ (ഇ.കെ വിഭാഗം)യുടെ പോഷക സംഘടനയായ സുന്നി മഹല്ല് ഫെഡറേഷൻ ആരോപിക്കുന്നു. സംസ്ഥാനതലത്തിൽ മുസ്ലിം ലീഗുമായി അടുത്ത ബന്ധം പുലർത്തുന്ന സമസ്തയെയാണ് ജില്ലയിൽ ലീഗ് നേതൃത്വം അവഗണിക്കുന്നത്. ഇതുസംബന്ധിച്ച് മുസ്ലിം ലീഗിെൻറയും മഹല്ല് ഫെഡറേഷെൻറയും സംസ്ഥാന പ്രസിഡൻറായ ഹൈദരലി ശിഹാബ് തങ്ങൾക്ക് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് ജില്ലയിലെ സമസ്ത വിഭാഗം. സംസ്ഥാനതലത്തിൽ മഹല്ല് ഫെഡറേഷൻ പ്രബലമാണെങ്കിലും ജില്ലയിൽ ഇവർക്ക് സംഘടനബലം കുറവാണ്. ജില്ലയിൽ സമസ്തയും മുജാഹിദ് വിഭാഗവും തമ്മിൽ ചേരിപ്പോര് നിലനിൽക്കുന്നുണ്ട്. സമൂഹമാധ്യമത്തിൽ ഇരു വിഭാഗങ്ങളും തമ്മിൽ പലകാര്യങ്ങളിലും വിരുദ്ധ നിലപാടുകളുമായി ഏറ്റുമുട്ടൽ നടക്കുന്നുണ്ട്. ജില്ലയിലെ ലീഗ് നേതൃത്വം മുജാഹിദ് വിഭാഗത്തിന് കൂടുതൽ പരിഗണന നൽകുന്നുവെന്നാണ് മഹല്ല് ഫെഡറേഷെൻറ ആരോപണം. മഹല്ല് ഫെഡറേഷെൻറ പ്രവർത്തനങ്ങൾക്ക് ലീഗ് നേതൃത്വം തടയിടുന്നുവെന്നും ഇക്കാര്യം സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും മഹല്ല് ഫെഡറേഷൻ ജില്ല പ്രസിഡൻറ് മുഹമ്മദ് സാലി 'മാധ്യമ'ത്തോട് പറഞ്ഞു. ഇങ്ങനെ പരാതി നൽകിയതോടെയാണേത്ര ജില്ലയിലെ ലീഗ് നേതൃത്വവും ഫെഡറേഷൻ ഭാരവാഹികളും തമ്മിലെ പോര് രൂക്ഷമായത്. ഇൗ വർഷം ഫെബ്രുവരിയിൽ സുന്നി മഹല്ല് ഫെഡറേഷെൻറ തെക്കൻ മേഖല നേതൃക്യാമ്പ് ചരൽക്കുന്നിൽ നടന്നിരുന്നു. ഇതിൽ ജില്ലയിലെ ലീഗ് നേതാക്കളിൽ ചിലരെ പെങ്കടുപ്പിച്ചിരുന്നില്ല. ഇതാണ് ലീഗ് നേതൃത്വത്തെ ചൊടിപ്പിച്ചതെന്നറിയുന്നു. തുടർന്നാണ് ഇരുവിഭാഗവും തമ്മിൽ ശീതസമരം രൂക്ഷമായത്. ചരൽക്കുന്നിൽ ഫെഡറേഷൻ ക്യാമ്പ് നടന്ന അതേദിവസം ലീഗ് ഇ. അഹമ്മദ് അനുസ്മരണം സംഘടിപ്പിച്ചുവെന്നും അനുസ്മരണത്തിൽ പെങ്കടുക്കാത്തതിെൻറ പേരിൽ ഫെഡറേഷൻ പ്രവർത്തകർക്കെതിരെ ലീഗ് നേതൃത്വം നടപടികൾക്ക് മുതിരുകയാണെന്നും ആരോപണമുണ്ട്. ലീഗ് നിലപാടിൽ പ്രതിഷേധിച്ച് ഫെഡറേഷൻ പ്രവർത്തകർ ലീഗിൽനിന്ന് രാജിെവച്ച് മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങളിലേക്ക് പോകാനൊരുങ്ങുകയാണ്. സമസ്തയും ലീഗ് നേതൃത്വവും തമ്മിൽ ജില്ലയിൽ ഒരു പ്രശ്നവും നിലവിലില്ലെന്ന് ജില്ലയിലെ ലീഗ് നേതൃത്വം പറയുന്നു. ഫെഡറേഷൻ നേതാക്കളുടെ ആരോപണങ്ങളിൽ ഒരു യാഥാർഥ്യവുമില്ല. തുടർച്ചയായി മൂന്നുതവണ പാർട്ടി പരിപാടികളിൽ പെങ്കടുക്കാതിരുന്നാൽ കാരണം ചോദിക്കുക പതിവാണ്. അത്തരം നടപടികേള ഉണ്ടായിട്ടുള്ളൂ. സംസ്ഥാന കമ്മിറ്റി നിർദേശം അനുസരിച്ചാണ് ഫെബ്രുവരി മൂന്നിന് ഇ. അഹമ്മദ് അനുസ്മരണം നടന്നതെന്നും അവർ പറയുന്നു. സ്വന്തം ലേഖകൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story