Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവീട്ടമ്മയെ...

വീട്ടമ്മയെ ടോർച്ചുകൊണ്ട്​ തലക്ക് അടിച്ചതായി പരാതി

text_fields
bookmark_border
നെടുങ്കണ്ടം: ഏലം ഡ്രയറിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ പൊലീസ് സാന്നിധ്യത്തിൽ വീട്ടമ്മയെ അയൽവാസി ടോർച്ചുകൊണ്ട് തലക്ക് അടിച്ച് പരിക്കേൽപിച്ചതായി പരാതി. പരിക്കേറ്റ പുഷ്പകണ്ടം പാണാംപറമ്പിൽ ഷൈലജ (42) താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഷൈലജയുടെ തലക്ക് അഞ്ച് തുന്നലുകൾ ഉണ്ടെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ശനിയാഴ്ച രാത്രി ഒമ്പതോടെയാണ് സംഭവം. ഏലം ഉണക്കാനുപയോഗിക്കുന്ന ഡ്രയർ പ്രവർത്തിക്കുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് പൊലീസെത്തി പ്രശ്നം പറഞ്ഞുതീർക്കാൻ ശ്രമിക്കുന്നതിനിെടയാണ് സമീപവാസി തലക്കടിച്ചതെന്ന് ഷൈലജ പറയുന്നു. 2015 ഏപ്രിൽ 13 മുതൽ ഇൗ വിഷയത്തിൽ അയൽവാസിയുമായി കേസുണ്ട്. കുറെക്കാലമായി ഏലം ഡ്രയർ പ്രവർത്തിച്ചിരുന്നില്ല. കഴിഞ്ഞദിവസം മുതൽ ഏലം ഡ്രയർ പ്രവർത്തിപ്പിച്ച് തുടങ്ങിയതോടെ ഷൈലജ നെടുങ്കണ്ടം പൊലീസിൽ പരാതി നൽകി. തുടർന്ന് നെടുങ്കണ്ടം പൊലീസ് സമീപവാസിയെയും ഷൈലജയെയും സ്റ്റേഷനിൽ വിളിപ്പിച്ച് ഡ്രയർ പ്രവർത്തനം നിർത്തിവെക്കാൻ ആവശ്യപ്പെട്ടു. ഇതിനുശേഷം ശനിയാഴ്ച രാത്രി വീണ്ടും പ്രവർത്തിപ്പിച്ചതോടെ ഷൈലജ പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി പ്രവർത്തനം നിർത്തിവെക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്നാണ് അയൽവാസി പ്രകോപിതനായതേത്ര. ഷൈലജയുടെ സ്ഥലം കൈയേറി ഏലം ഡ്രയർ നിർമിച്ചെന്ന പരാതിയെ തുടർന്ന് നെടുങ്കണ്ടം, കട്ടപ്പന കോടതികളിൽ കേസുണ്ട്. ഡ്രയർ പ്രവർത്തിപ്പിക്കാൻ പഞ്ചായത്തി​െൻറ അനുമതിയോ മലിനീകരണ നിയന്ത്രണ ബോർഡി​െൻറ അനുമതിയോ വാങ്ങിയിട്ടില്ലെന്ന് പരാതിയിൽ പറയുന്നു. ജനറേറ്ററും വിറകും ഉപയോഗിച്ച് 24 മണിക്കൂറും പ്രവർത്തിക്കുന്നതിനാൽ ശബ്്ദവും പുകയും രോഗിയായ വീട്ടമ്മക്കും വൃക്ക രോഗിയായ 85കാരൻ പിതാവിനും ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാകുന്നതായും പരാതിയിൽ പറയുന്നു. തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ ധാരണ നടപ്പാക്കാൻ യു.ഡി.എഫ് യോഗത്തിൽ തീരുമാനം തൊടുപുഴ: തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ സ്ഥാനങ്ങൾ പങ്കിടുന്നതിനെ സംബന്ധിച്ച് യു.ഡി.എഫിൽ ഉണ്ടായിട്ടുള്ള ധാരണ വീഴ്ച കൂടാതെ സമയബന്ധിതമായി നടപ്പാക്കാൻ യു.ഡി.എഫ് ജില്ല നേതൃത്വം തീരുമാനിച്ചു. ധാരണപ്രകാരം കുമളി-പാമ്പാടുംപാറ പഞ്ചായത്ത് വൈസ് പ്രസിഡൻറുമാർ തിങ്കളാഴ്ച രാജിവെക്കും. അറക്കുളം, കൊന്നത്തടി, വണ്ണപ്പുറം ഗ്രാമപഞ്ചായത്തുകളിലെ യു.ഡി.എഫ് പാർലമ​െൻററി പാർട്ടി യോഗങ്ങൾ ഉടൻ വിളിച്ചുകൂട്ടും. ആസന്നമായ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യു.ഡി.എഫ് അംഗങ്ങൾക്കിടയിലുള്ള ഭിന്നത ചർച്ചചെയ്ത് പരിഹരിക്കും. ജൂലൈ 12ന് നടക്കുന്ന തൊടുപുഴ നഗരസഭ വൈസ് ചെയർമാൻ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നയരൂപവത്കരണത്തിനായി ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിംകുട്ടി കല്ലാർ, കേരള കോൺഗ്രസ് എം ജില്ല പ്രസിഡൻറ് പ്രഫ. എം.ജെ. ജേക്കബ്, മുസ്ലിംലീഗ് ജില്ല പ്രസിഡൻറ് എം.എസ്. മുഹമ്മദ് എന്നിവർ അടങ്ങുന്ന ഉപസമിതി രൂപവത്കരിച്ചതായും യു.ഡി.എഫ് ജില്ല ചെയർമാൻ എസ്. അശോകൻ, കൺവീനർ ടി.എം. സലീം എന്നിവർ അറിയിച്ചു. ഒരുമുറം പച്ചക്കറി; ജില്ലയിൽ പച്ചക്കറിെത്തെ വിതരണം പൂർത്തിയാകുന്നു കട്ടപ്പന: ഓണത്തിന് ഒരുമുറം പച്ചക്കറിയുടെ ഭാഗമായി ജില്ലയിൽ പച്ചക്കറിെത്തെ വിതരണം പൂർത്തിയാവുന്നു. സംസ്ഥാന കൃഷിവകുപ്പ്, സ്റ്റേറ്റ് ഹോൾട്ടികൾചർ മിഷൻ എന്നിവയുടെ സഹായത്തോടെയാണ് തൈകൾ വിതരണം ചെയ്യുന്നത്. ജില്ലയിലെ വിവിധ ബ്ലോക്ക് പഞ്ചായത്തുകളുടെ കീഴിലുള്ള ഗ്രാമപഞ്ചായത്തുകളിലും തൈകൾ വിതരണം ചെയ്തു. അവശേഷിക്കുന്ന പഞ്ചായത്തുകളിൽ ഉടൻ വിതരണം പൂർത്തിയാകും. കൃഷി വകുപ്പ് വഴി സൗജന്യമായാണ് തൈകളുടെ വിതരണം. ഈ ഓണത്തിന് എല്ലാ ഭവനങ്ങളിലും സ്വന്തമായി കൃഷിചെയ്ത പച്ചക്കറികൾ ഓണസദ്യക്ക് ഉപയോഗിക്കാനാകുമെന്നാണ് കൃഷി വകുപ്പി​െൻറയും സംസ്ഥാന ഹോൾട്ടികൾചറൽ മിഷ​െൻറയും പ്രതീക്ഷ. പച്ചമുളക്, പടവലം, പാവൽ, ബീൻസ്, വഴുതന, കാബേജ്, ചീര, തക്കാളി, അച്ചിങ്ങ, കോവക്ക തുടങ്ങി നിരവധിയിനങ്ങളാണ് കൃഷി ചെയ്തിരിക്കുന്നത്. ജില്ലയിലെ വിവിധ െറസിഡൻറ്സ് അസോസിയേഷനുകളും പച്ചക്കറി കൃഷിക്ക് അംഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ജില്ലയിലെ സ്വകാര്യ നഴ്സറികൾ വഴിയാണ് തൈകൾ ഉൽപാദിപ്പിച്ചത്. ഇരട്ടയാറിലെ സി.ആർ ഹൈടെക് നഴ്സറിയിൽനിന്ന് മാത്രം ഒരുലക്ഷത്തിലധികം തൈകൾ ഉൽപാദിപ്പിച്ച് വിതരണം ചെയ്തു. കഴിഞ്ഞവർഷം ഈ നഴ്സറിയിൽനിന്ന് വിവിധ ജില്ലകളിലേക്ക് 80 ലക്ഷത്തിലേറെ തൈകൾ വിതരണത്തിന് കൊണ്ടുപോയി. സമൃദ്ധിയുടെ പ്രതീകമായ ഓണത്തിന് ജില്ലയിലെ എല്ലാ ഭവനങ്ങളിലും ഒരുമുറം പച്ചക്കറിയെങ്കിലും ഉൽപാദിപ്പിക്കാനുള്ള ഒരുക്കത്തിലാണ് കൃഷിവകുപ്പും സർക്കാറും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story