Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 July 2018 11:26 AM IST Updated On
date_range 1 July 2018 11:26 AM ISTസംരക്ഷണ വേലിയില്ലാതെ ഇടവെട്ടിച്ചിറ; അപകടം വർധിക്കുന്നു
text_fieldsbookmark_border
തൊടുപുഴ: നിറഞ്ഞുകിടക്കുന്ന ഇടവെട്ടിച്ചിറയിൽ സംരക്ഷണ ഭിത്തിയോ വേലിയോ ഇല്ലാത്തത് അപകടങ്ങൾക്ക് ഇടയാക്കുന്നു. ഇടവെട്ടി സ്വദേശി സരസ്വതി എന്ന വീട്ടമ്മ കാൽതെറ്റി ചിറയിൽ വീണതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. ഇടവെട്ടി പഞ്ചായത്തിലെ ഏറ്റവും വലിയ ശുദ്ധജലസ്രോതസ്സുകളിലൊന്നാണ് ഇടവെട്ടിച്ചിറ. രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള ചിറ അശാസ്ത്രീയ നിര്‍ണാണ പ്രവര്‍ത്തനങ്ങളെ തുടർന്ന് തകർച്ചയുടെ വക്കിലായിരുന്നു. 1982ല്‍ റവന്യൂ ഫണ്ട് ഉപയോഗിച്ച് ചിറക്ക് സംരക്ഷണഭിത്തി നിര്‍മിച്ചിരുന്നു. പിന്നീട് ചളിമൂടി ചിറ നശിച്ചു. ഇതിനിടെ സംരക്ഷണഭിത്തിയും തകര്‍ന്ന് പായലും ചളിയും നിറഞ്ഞു.1996ല്‍ ചിറയെ വാട്ടര്‍ സ്റ്റേഡിയമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും പദ്ധതി പാതിവഴിയിൽ നിലച്ചു. ഇതോടെ സംരക്ഷണമില്ലാതെ ചിറ നശിച്ചു തുടങ്ങി. ചിറയില്‍ വെള്ളമില്ലാതായത് നാട്ടിലും ജലദൗർലഭ്യം സൃഷ്ടിച്ചതോടെ ജനപ്രതിനിധികളും നാട്ടുകാരും സന്നദ്ധ സംഘടനകളും ചേർന്ന് ചിറ നവീകരണത്തിന് ഇറങ്ങുകയായിരുന്നു. മഴക്കാലമാകുന്നതോടെ നിറയുന്ന ചിറയുടെ ഒരിടത്തും സംരക്ഷണ വേലികളോ ഭിത്തിയോ ഇല്ലാത്തതാണ് അപകടം സൃഷ്ടിക്കുന്നത്. ചിറയുടെ ചുറ്റും റോഡും ഇരുവശത്തും നിരവധി വീടുകളും ഒാഫിസുകളും സ്ഥിതി ചെയ്യുന്നു. പ്രദേശങ്ങളിലെ സ്കൂളുകളിലേക്കും നിരവധി വാഹനങ്ങൾ ഇതുവഴി കടന്നുപോകാറുമുണ്ട്. അടുത്തിടെ ഒരു കാർ ചിറയിൽ നിയന്ത്രണം വിട്ട് വീഴുകയും ചെയ്തിരുന്നു. 2014ല്‍ മൈനര്‍ ഇറിഗേഷന്‍ വകുപ്പ് ഒരു കുളം പദ്ധതിയിൽപെടുത്തി ചിറ നവീകരണത്തിന് 78 ലക്ഷം രൂപ അനുവദിച്ചെങ്കിലും ഫണ്ട് പാഴായി. ചിറക്ക് ചുറ്റുമതിൽ കെട്ടുന്നതടക്കം ഉൾപ്പെടുത്തി സർക്കാറിന് മൈനർ ഇറിഗേഷൻ വകുപ്പ് ഒന്നരക്കോടിയുടെ പ്രോജക്ട് തയാറാക്കി നൽകിയിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. സംരക്ഷണ വേലി കെട്ടിയാൽ ചിറയുടെ ഗതകാല പ്രൗഢി കൈവരിക്കുന്നതിനൊപ്പം അപകടങ്ങൾ കുറക്കാനും കഴിയുമെന്ന് വാർഡ് അംഗം ടി.എം. മുജീബ് പറഞ്ഞു. ചിത്രം: TDL4 ഇടവെട്ടിച്ചിറ വകമാറ്റി ചെലവഴിച്ച ഫണ്ട് തിരികെ നല്‍കണം - എസ്.സി/എസ്.ടി സഹകരണ സംഘം അസോ. തൊടുപുഴ: പട്ടിക ജാതി-വര്‍ഗ സഹകരണ സംഘങ്ങള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അനുവദിച്ച ഫണ്ട് ധനവകുപ്പ് വകമാറ്റി ചെലവഴിച്ചതായി കേരള സംസ്ഥാന എസ്.സി/എസ്.ടി സഹകരണ സംഘം അസോസിയേഷന്‍ ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ ആരോപിച്ചു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അനുവദിച്ച ഫണ്ടാണ് മാര്‍ച്ച് മാസത്തില്‍ വകമാറ്റിയത്. 2,89,88,289 രൂപയാണ് ഇങ്ങനെ മാറ്റി. മൂന്നുമാസമായിട്ടും പണം തിരികെ നല്‍കാത്തതിനാല്‍ സഹകരണ സംഘങ്ങളുടെ പദ്ധതികള്‍ക്ക് തുക നല്‍കാന്‍ കഴിയുന്നില്ല. ഫണ്ട് തിരികെ ലഭ്യമാക്കാന്‍ ധനമന്ത്രി, സഹകരണമന്ത്രി, ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറി, രജിസ്ട്രാർ, സഹകരണ വകുപ്പ് സെക്രട്ടറി എന്നിവര്‍ ഇടപെടണം. സഹകരണ സംഘങ്ങളുടെ വളര്‍ച്ചക്ക് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ള പുനര്‍ജനി പദ്ധതി പട്ടിക വിഭാഗങ്ങള്‍ക്കൊരു മാഗ്നകാര്‍ട്ടയാണെന്നും ഭാരവാഹികള്‍ പറഞ്ഞു. വാർത്തസമ്മേളനത്തില്‍ അസോസിയേഷന്‍ സംസ്ഥാന പ്രസിഡൻറ് സി.കെ. ഗോവിന്ദന്‍, വൈസ് പ്രസിഡൻറ് എം.വി. ആണ്ടപ്പന്‍, ജനറല്‍ സെക്രട്ടറി സി.കെ. രാജേന്ദ്രൻ, സി.കെ. കുഞ്ഞപ്പന്‍ എന്നിവര്‍ പങ്കെടുത്തു. സഹ. ബാങ്കിലെ പരാജയകാരണം സവർണാധിപത്യം -സി.കെ. ഗോവിന്ദൻ തൊടുപുഴ: അടിമാലി സഹകരണ ബാങ്ക് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ ഒൗദ്യോഗിക സ്ഥാനാർഥി തോൽക്കാൻ ഇടയാക്കിയത് കോൺഗ്രസിലെ സവർണാധിപത്യ ബോധം കാരണമാണെന്ന് ദലിത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.കെ. ഗോവിന്ദൻ. ഒൗദ്യോഗിക സ്ഥാനാർഥി സി.കെ. കുഞ്ഞപ്പനെ പരാജയപ്പെടുത്തി പി.പി. പുരുഷോത്തമനാണ് ജയിച്ചത്. കോൺഗ്രസിെൻറ പേര് പറഞ്ഞ് നടക്കുന്നവർ പ്രമാണിത്വം കാട്ടി പാർട്ടിയെ നശിപ്പിക്കുകയാണ്. പരാജയത്തിന് കാരണക്കാരായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അല്ലെങ്കിൽ പ്രതിഷേധവുമായി രംഗത്തിറങ്ങുമെന്നും ഗോവിന്ദൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story