Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightത്രിപുര അനുഭവ...

ത്രിപുര അനുഭവ പാഠമാക്കണമെന്ന്​ സി.പി.എം

text_fields
bookmark_border
പത്തനംതിട്ട: ത്രിപുരയിൽ നേരിട്ട പരാജയം അനുഭവ പാഠമാക്കണമെന്ന് സി.പി.എം. പാർട്ടി കോൺഗ്രസ് സംബന്ധിച്ച് റിപ്പോർട്ടിങ്ങിന് ഏരിയ, ലോക്കൽ കമ്മിറ്റിതലങ്ങളിൽ വിളിച്ചുചേർക്കുന്ന ജനറൽ ബോഡി യോഗങ്ങളിലാണ് ഇൗ നിർദേശം. പാർട്ടി കോൺഗ്രസിൽ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയെത്തക്കുറിച്ച് പാർട്ടിയിൽ രണ്ടഭിപ്രായമുണ്ടായിരുന്നുവെന്നും റിപ്പോർട്ടിങ്ങിൽ സമ്മിതിക്കുന്നു. സംസ്ഥാന കമ്മിറ്റി അംഗങ്ങളാണ് റിപ്പോർട്ടിങ് നടത്തുന്നത്. ത്രിപുരയിൽ പരാജയപ്പെടുമെന്ന് പാർട്ടി കരുതിയിരുന്നില്ല. എതിരാളികൾ എല്ലാവരും ഒത്തുചേർന്നതുകൊണ്ടുള്ള പരാജയമാണ് അവിടെ ഉണ്ടായത്. ഭരണവിരുദ്ധ വികാരം ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിയെക്കുറിച്ചും നല്ല അഭിപ്രായമായിരുന്നു. എന്നിട്ടും ഭരണം നഷ്ടെപ്പട്ടു. കേരളത്തിലും ഭരണം പിടിക്കുമെന്നാണ് ബി.ജെ.പിയുടെ അവകാശവാദം. അത് അത്ര അനായാസമല്ല. ത്രിപുരയിലേതിന് സമാനമായി ഇവിടെയും എതിരാളികളുടെ ഒത്തുചേരലിന് സാധ്യതയുണ്ട്. അതിനാൽ പ്രവർത്തകർ ജാഗ്രത പുലർത്തണം. രാഷ്ട്രീയ അടവുനയം സംബന്ധിച്ച് വ്യത്യസ്ഥ അഭിപ്രായങ്ങൾ പാർട്ടിയിൽ ഉണ്ടായിരുന്നു എന്ന തുറന്നുപറച്ചിലും നടത്തുന്നു. കരട് രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചാൽ അതിേന്മൽ സമഗ്രമായ ചർച്ച ഉണ്ടാവുക സ്വാഭാവികമാണ്. അതിൽ വ്യത്യസ്ഥ അഭിപ്രായങ്ങൾ ഉയർന്നുവരുകയെന്നതാണ് ചർച്ചയുടെ അർഥംതന്നെ. തെരഞ്ഞെടുപ്പിന് മുന്നോടിയായി സ്വീകരിക്കേണ്ട രാഷ്ട്രീയ നയം എന്തായിരിക്കണമെന്നതിൽ വ്യക്തമായ തീരുമാനം പാർട്ടി കോൺഗ്രസ് ൈകക്കൊണ്ടിട്ടുണ്ട്. കോൺഗ്രസും ബി.ജെ.പിയും ഒരേ നയങ്ങൾ പിന്തുടരുന്നവരാണെങ്കിലും അവരിൽ മുഖ്യശത്രു ബി.ജെ.പിയാണ്. അവരെ പരാജയപ്പെടുത്താൻ ഇടതു പാർട്ടികൾക്ക് മാത്രമായി കഴിയില്ല. അതിനാൽ കോൺഗ്രസടക്കം എല്ലാ മതേതര ജനാധിപത്യ പാർട്ടികളെയും ഒരുമിപ്പിച്ച് ബി.ജെ.പിയെയും സഖ്യകക്ഷികളെയും പരാജയപ്പെടുത്തുക എന്ന നയമാണ് പാർട്ടി കോൺഗ്രസ് അംഗീകരിച്ചിരിക്കുന്നത്. പക്ഷേ, ഇതു ചെയ്യുന്നത് കോൺഗ്രസുമായി രാഷ്ട്രീയ സഖ്യം ഉണ്ടാക്കിക്കൊണ്ടാവരുത്. പാർലമ​െൻറിൽ യോജിക്കാനാവുന്ന പ്രശ്നങ്ങളിൽ കോൺഗ്രസ് ഉൾപ്പെടെ മതനിരപേക്ഷ കക്ഷികളുമായി ധാരണയാകാം. പാർലമ​െൻറിന് പുറത്ത് വർഗീയതയെ ചെറുക്കാൻ എല്ലാ മതനിരപേക്ഷ കക്ഷികളുമായി സഹകരിക്കുകയും വേണം. കോൺഗ്രസിനെയും മറ്റ് ബൂർഷ്വ പാർട്ടികളെയും അനുകൂലിക്കുന്ന ബഹുജനങ്ങളെകൂടി ആകർഷിക്കാൻ കഴിയുംവിധം വർഗ ബഹുജന സംഘടനകളുടെ സംയുക്ത പ്രവർത്തനത്തിന് പാർട്ടി നേതൃത്വം നൽകണം. പ്ലീനം തീരുമാനങ്ങൾ നടപ്പാക്കി പാർട്ടിയെ ശക്തിപ്പെടുത്താനുള്ള നടപടികൾ ഉണ്ടാകുമെന്നും റിപ്പോർട്ടിങ്ങിൽ പറയുന്നു. ബിനു ഡി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story