Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2018 5:29 AM GMT Updated On
date_range 2018-01-31T10:59:59+05:30മീൻ തല കഴിച്ചു; മയങ്ങിവീണ് ചത്തത് ഒമ്പത് പൂച്ച
text_fieldsഅറക്കുളം (ഇടുക്കി): വഴിക്കച്ചവടക്കാരനിൽനിന്ന് വാങ്ങിയ മീനിെൻറ തല ഭക്ഷിച്ച പൂച്ചകൾ കൂട്ടത്തോടെ ചത്തൊടുങ്ങി. അറക്കുളം മൈലാടിയിലെ വിഴുക്കപ്പാറ ഷാജി വളർത്തുന്ന 16 പൂച്ചകളിൽ എട്ടെണ്ണമാണ് ചത്തത്. ആലിൻചുവട് സുരേന്ദ്രെൻറ ഒരു പൂച്ചയും ചത്തു. ഒാരോ കിലോവീതം അയിലയും മത്തിയുമാണ് വാങ്ങിയത്. ഈ മീൻ നന്നാക്കിയെടുത്തശേഷം തല പൂച്ചകൾക്ക് കൊടുക്കുകയായിരുന്നു. മീൻ തല കഴിച്ച പൂച്ചകൾ മയക്കത്തിലായി. ഇതിൽ എെട്ടണ്ണം ചാവുകയായിരുെന്നന്ന് ഷാജി പറഞ്ഞു. രണ്ടുദിവസം മുമ്പാണ് സംഭവം. നാട്ടുകാർ ഉപേക്ഷിക്കുന്നതും അലഞ്ഞുതിരിയുന്നതുമായ പൂച്ചകളെ സംരക്ഷിക്കുന്നത് ഷാജിയുടെ വിനോദമാണ്. ഖജനാപാറ മേഖലയിൽ 28 പൂച്ച മീൻ തല തിന്ന് ചത്തവിവരം പുറത്തുവന്നതോടെയാണ് തെൻറ പൂച്ചകൾ ചത്തതും ഇതേ കാരണത്താലാകാമെന്ന് സുരേന്ദ്രനും നിഗമനത്തിലെത്തിയത്. മീൻ കഴിച്ച വീട്ടുകാർക്ക് വിഷബാധ ഉണ്ടാകാതിരുന്നതിെൻറ ആശ്വാസത്തിലാണ് ഇവർ. മാസങ്ങൾക്കുമുമ്പ് വണ്ണപ്പുറത്ത് കടയിൽനിന്ന് വാങ്ങിയ മീനിെൻറ തല തിന്ന പൂച്ച ബോധംകെട്ട് വീണിരുന്നു. സ്ഥലത്തെ യുവാക്കൾ നടത്തിയ അന്വേഷണത്തിൽ കടയുടമയുടെ മകൻ മീനിൽ കീടനാശിനി സ്പ്രേ ചെയ്യുന്നതായി കണ്ടെത്തി. ഇത്തരത്തിൽ കീടനാശിനി തളിച്ച മത്സ്യമായിരിക്കാം ഇവിടെയും വിൽപനക്ക് വന്നതെന്നാണ് പ്രദേശവാസികൾ പറയുന്നത്. ആരോഗ്യവകുപ്പ് അധികൃതർ ബുധനാഴ്ച സ്ഥലത്തെത്തി പരിശോധന നടത്തിയേക്കും.
Next Story