Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Jan 2018 5:21 AM GMT Updated On
date_range 2018-01-31T10:51:00+05:30ktm13
text_fieldsപെരുവ: വെള്ളൂർ റെയിൽവേസ്റ്റേഷനും പരിസരവും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപ്പന നടത്തി വന്ന രണ്ട് യുവാക്കളെ കടുത്തുരുത്തി എക്സൈസ് സംഘം പിടികൂടി. വെള്ളൂർ കാരുപുറത്ത് കെ.ടി. വിനീഷ്, തലയോലപ്പറമ്പ് മംഗലത്ത് വീട്ടിൽ ഷെറിൻ എന്നിവരെയാണ് പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കും കസ്റ്റഡിയിലെടുത്തു. നാളുകളായി ഇവർ എക്സൈസ് സംഘത്തിെൻറ നിരീക്ഷണത്തിലായിരുന്നു. പ്രതികളെ വൈക്കം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കടുത്തുരുത്തി എക്സൈസ് ഇൻസ്പെക്ടർ വി.എൻ. ഗോപിദാസ്, പ്രിവൻറീവ് ഓഫിസർമാരായ വി.ആർ. രാജേഷ്, കെ.കെ. അനിൽകുമാർ, ഡി. റെജിമോൻ, സിവിൽ ഓഫിസർമാരായ ശ്യാംകുമാർ, സുമേഷ് എന്നിവർ നേതൃത്വം നൽകി. PHOTO:: KTL66 Kanchav1, KTL67 Kanchav 2 കഞ്ചാവ് േകസിൽ പിടിയിലായ പ്രതികൾ ബൈക്കിടിച്ച് വഴിയാത്രികക്ക് പരിക്ക് ഗാന്ധിനഗർ: ആർപ്പൂക്കര അങ്ങാടി കവലയ്ക്ക് സമീപം റോഡ് മുറിച്ച് കിടക്കുന്നതിനിടയിൽ ബൈക്കിടിച്ച് വീട്ടമ്മക്ക് ഗുരുതര പരുക്ക്. ബൈക്കിയാത്രികർക്കും പരുക്കേറ്റു. ആർപ്പൂക്കക്കര പനമ്പാലം കൊടുവച്ചിറ വീട്ടിൽ തങ്കമ്മയെ ( 52 ) ആണ് ഗുരുതരമായി പരുക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. ബൈക്ക് യാത്രികരായ ഓണംത്തുരുത്ത് സ്വദേശികളായ മലയിൽ പറമ്പിൽ ഉണ്ണികൃഷ്ണൻ (23 ), പുതുശ്ശേരിൽ അനിൽ ( 24 ) എന്നിവർക്കും പരുക്കേറ്റു. ചൊച്ചാഴ്ച രാത്രി എട്ടിന് പളളിയിൽ പോയി മടങ്ങി വരുമ്പോൾ അങ്ങാടി കവലയിൽ റോഡ് മുറിച്ച് കിടക്കുന്നതിനിടയിൽ മെഡിക്കൽ കോളജിൽ നിന്നും കോട്ടയത്തേക്ക് പോവുകയായിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു.
Next Story