Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2018 2:41 PM GMT Updated On
date_range 2018-01-30T20:11:59+05:30മൂലൂർ അവാർഡ് പി.പി. രാമചന്ദ്രനും മധു ആലപടമ്പിനും
text_fieldsപത്തനംതിട്ട: സരസകവി മൂലൂർ സ്മാരക സമിതിയുടെ ഏറ്റവും മികച്ച മലയാള കവിതസമാഹാരത്തിനുള്ള അവാർഡ് പി.പി. രാമചന്ദ്രന്. 'പി.പി. രാമചന്ദ്രൻറ കവിതകൾ' എന്ന കൃതിക്കാണ് 25001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്ന അവാർഡ്. നവാഗതർക്കുള്ള മൂലൂർ പുരസ്കാരം മധു ആലപടമ്പിെൻറ 'ഇടശ്ശേരിപ്പാലം' എന്ന കവിതക്കും നൽകും. 10001രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്. ഡോ.റസലുദ്ദീൻ, ഡോ.ടി.എ. സുധാകരക്കുറുപ്പ്, പ്രഫ. റവ.മാത്യൂസ് വാഴക്കുന്നം എന്നിവരടങ്ങിയ സമിതയാണ് ഇവരെ തെരഞ്ഞെടുത്തെതന്ന് മൂലൂർ സ്മാരക കമ്മിറ്റി ചെയർമാനും മുൻ എം.എൽ.എയുമായ കെ.സി. രാജഗോപാൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഫെബ്രുവരി 13ന് മൂലൂർ ജയന്തിദിനത്തിൽ ഇലവുംതിട്ട മൂലൂർ സ്മാരകത്തിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ പി.ശ്രീരാമൃഷ്ണൻ അവാർഡ് വിതരണം ചെയ്യും. മലപ്പുറം ജില്ലയിലെ വട്ടകുളം സ്വദേശിയായ പി.പി. രാമചന്ദ്രൻ പൊന്നാനി എം.വി ഹൈസ്കൂൾ അധ്യാപകനാണ്. നാടകരംഗത്തും സജീവമായി പ്രവർത്തിക്കുന്നു. കണ്ണൂർ ജില്ലയിലെ പയ്യന്നൂരിനടുത്ത് ആലപടമ്പ് സ്വദേശിയാണ് മധു. സമിതി ഭാരവാഹികളായ പ്രഫ.ഡി. പ്രസാദ്, വി. വിനോദ്, പി.വി. മുരളീധരൻ എന്നിവരും സംബന്ധിച്ചു.
Next Story