Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുഷ്​ഠ​േരാഗ നിർമാർജനം:...

കുഷ്​ഠ​േരാഗ നിർമാർജനം: ജില്ലയിൽ വിപുല ബോധവത്​കരണത്തിന്​ ഇന്ന്​ തുടക്കം

text_fields
bookmark_border
കോട്ടയം: കുഷ്ഠരോഗ നിർമാർജന പക്ഷാചരണത്തോടനുബന്ധിച്ച് ചൊവ്വാഴ്ച മുതൽ ഫെബ്രുവരി 12വരെ ജില്ലയിൽ വിപുല ബോധവത്കരണം നടത്തുമെന്ന് ജില്ല മെഡിക്കൽ ഒാഫിസർ ഡോ. ജേക്കബ് വർഗീസ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ആരോഗ്യവകുപ്പും കുടുംബശ്രീ മിഷനും സംയുക്തമായി 15,000ത്തോളം അയൽക്കൂട്ടങ്ങളിലൂടെ ബോധവത്കരണം നടത്തും. കുഷ്ഠേരാഗലക്ഷണങ്ങൾ കുടുംബാംഗങ്ങളിൽ കണ്ടെത്താനും തിരിച്ചറിയാനുമുള്ള ലഘുലേഖയും വിതരണം ചെയ്യും. സംശയമുള്ളവരെ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ച് വിദഗ്ധ പരിശോധന നടത്തി ചികിത്സ ലഭ്യമാക്കുകയാണ് പരിപാടി. ഞരമ്പുകളെ ബാധിച്ച് വേദനയറിയാതെ അയവയവങ്ങൾ അറ്റുപോകുന്ന പകർച്ചവ്യാധിയാണ് കുഷ്ഠരോഗം. രോഗി തുമ്മുേമ്പാഴും ചുമക്കുേമ്പാഴും വായുവിലൂടെയാണ് രോഗാണു മറ്റുള്ളവരിലേക്ക് പ്രവേശിക്കുന്നത്. രോഗം ബാധിച്ചവർക്ക് ആറു മുതൽ 12 മാസംവരെയുള്ള സൗജന്യ ചികിത്സയിലൂടെ പൂർണമായി മാറ്റാനാകും. ആദ്യ ഡോസ് മരുന്ന് കഴിക്കുന്ന രോഗിയിൽനിന്ന് രോഗപ്പകർച്ച പൂർണമായും തടയാൻ കഴിയും. ജില്ലയിൽ അഞ്ചുവർഷമായി പ്രതിവർഷം ശരാശരി 15 പേർക്ക് വീതം പുതുതായി കുഷ്ഠം ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. 15 വയസ്സിനു താഴെയുള്ള രണ്ടുകുട്ടികളും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ 11ന് കോട്ടയം കെ.പി.എസ് മേനോൻ ഹാളിൽ നടക്കുന്ന ജില്ലതല പൊതുസമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സഖറിയാസ് കുതിരവേലി ഉദ്ഘാടനം ചെയ്യും. കലക്ടർ ഡോ. ബി.എസ്. തിരുമേനി അധ്യക്ഷതവഹിക്കും. യോഗത്തിന് മുേന്നാടിയായി 10ന് കലക്ടറേറ്റിൽനിന്ന് ആരംഭിക്കുന്ന ബഹുജനറാലി ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് ഫ്ലാഗ്ഒാഫ് ചെയ്യും. ഇതോടനുബന്ധിച്ച് ജില്ലയിലെ അഞ്ചു പഞ്ചായത്തിൽ കലാജാഥയും മുനിസിപ്പാലിറ്റി, ബ്ലോക്കുതലം എന്നിവിടങ്ങളിൽ സെമിനാറുകൾ, സമ്മേളനം എന്നിവ സംഘടിപ്പിക്കും. വാർത്തസമ്മേളനത്തിൽ ഡോ. പി.എൻ. വിദ്യാധരൻ, ഡോ. കെ.ആർ. രാജൻ, ടോമി ജോൺ, മുരളീധരൻ, സാബു എന്നിവർ പെങ്കടുത്തു. ഭക്ഷ്യമേളയിൽ ബാലികയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; അസം സ്വദേശികൾ അറസ്റ്റിൽ കോട്ടയം: നാഗമ്പടത്തെ ഭക്ഷ്യമേളയില്‍ മാതാപിതാക്കള്‍ക്കൊപ്പം എത്തിയ മൂന്നരവയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതിന് അസം സ്വദേശികൾ അറസ്റ്റിൽ. അസം സ്വദേശികളായ ജിതുള്‍ കൊൻവാർ (37), രാജു സൈക്ക (26) എന്നിവരാണ് അറസ്റ്റിലായത്. രക്ഷിതാക്കൾ നൽകിയ പരാതിയിൽ ഇൗസ്റ്റ് െപാലീസാണ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി കസ്റ്റഡിയിലെടുത്ത ഇരുവരെയും ദ്വിഭാഷികളുടെ സഹായത്തോടെ വിശദമായി ചോദ്യംചെയ്തു. തുരുത്തിയിലെ പ്ലൈവുഡ് കമ്പനി തൊഴിലാളികളാണ് ഇവർ. പണിക്കെത്തിച്ച കരാറുകാരനെയും പൊലീസ് വിളിച്ചുവരുത്തി വിശദാംശങ്ങൾ ചോദിച്ചറിഞ്ഞു. ഞായറാഴ്ച രാത്രി 10.15നാണ് സംഭവം. പെൺകുട്ടിയെ പിടിച്ചുവലിച്ച് െകാണ്ടുപോകാനുള്ള ശ്രമത്തിനിടെ ബഹളംവെച്ചതോടെ രക്ഷപ്പെടാൻ ശ്രമിച്ച ഇരുവരെയും സ്ഥലത്തുണ്ടായിരുന്നവർ തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് ഇൗസ്റ്റ് സി.െഎ സാജു വര്‍ഗീസി​െൻറ നേതൃത്വത്തിൽ പൊലീസെത്തി കസ്റ്റഡിയിലെടുത്തു. പിടിയിലായവർ മദ്യലഹരിയിലായിരുന്നെന്നും പറയുന്നു. അതേസമയം, കുട്ടിയെ താലോലിക്കാന്‍ എടുത്തതാണെന്നും തനിക്കും ഇത്രയും പ്രായമുള്ള കുട്ടിയുണ്ടെന്നുമാണ് പിടിയിലായവരില്‍ ഒരാളുടെ മൊഴി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story