Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightക്​നാനായ കാത്തലിക്​...

ക്​നാനായ കാത്തലിക്​ കോൺഗ്രസ്​ കൺവെൻഷൻ

text_fields
bookmark_border
കോട്ടയം: ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എൻ.എ) 13-ാമത് കണ്‍വെന്‍ഷന്‍ അമേരിക്കയിലെ അറ്റ്‌ലാൻറയില്‍ ജൂലൈ 19 മുതല്‍ 22 വരെ നടക്കും. ജോര്‍ജിയ വേള്‍ഡ് കോണ്‍ഗ്രസ് സ​െൻററില്‍ നടക്കുന്ന കണ്‍വെന്‍ഷനില്‍ നോര്‍ത്ത് അമേരിക്ക, കാനഡ തുടങ്ങിയ സ്ഥലങ്ങളില്‍നിന്ന് ഏഴായിരത്തോളം പ്രതിനിധികള്‍ പങ്കെടുക്കും. ഇന്ത്യ, ജര്‍മനി, ഇംഗ്ലണ്ട്, ആട്രേലിയ, സ്വിറ്റ്സര്‍ലന്‍ഡ്, ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ളവരും പങ്കെടുക്കും. ഇതിനോടകം എഴുന്നൂറ് കുടുംബങ്ങള്‍ രജിസ്റ്റർ ചെയ്തു. ജൂലൈ 20ന് രാവിലെ ഒമ്പതിന് ഘോഷയാത്ര കോട്ടയം ആര്‍ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. കെ.സി.സി.എൻ.എ പ്രസിഡൻറ് ബേബി മണക്കുന്നേല്‍ അധ്യക്ഷത വഹിക്കും. ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് അതിരൂപത പ്രസിഡൻറ് സ്റ്റീഫന്‍ ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തില്‍ കെ.സി.സി.എന്‍.എ പ്രസിഡൻറ് ബേബി മണക്കുന്നേല്‍, വൈസ് പ്രസിഡൻറ് സോമന്‍ കോട്ടൂര്‍, സ്റ്റീഫന്‍ ജോര്‍ജ്, ജോസ് കാപറമ്പില്‍, ബേബി ഊരാളില്‍, സണ്ണി പാണാലിക്കല്‍, ജോബോയ് മണലേല്‍ എന്നിവര്‍ പങ്കെടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story