Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2018 5:38 AM GMT Updated On
date_range 2018-01-09T11:08:57+05:30നിയന്ത്രണം വിട്ട ഒാേട്ടാ തൂണിലിടിച്ച് ഒാേട്ടാഡ്രൈവർ മരിച്ചു
text_fieldsകുമാരനല്ലൂർ: നിയന്ത്രണം വിട്ട ഓട്ടോ വഴിയോരെത്ത തൂണിലിടിച്ച് ഓട്ടോൈഡ്രവർ മരിച്ചു. കോട്ടയം സംക്രാന്തി കുഴിയാലിപ്പടി കൊഴിച്ചാലിൽ കെ.കെ. ബിജുവാണ് (49) മരിച്ചത്. തിങ്കളാഴ്ച രാവിലെ 8.30ന് കുമാരനല്ലൂർ ജങ്ഷന് സമീപമായിരുന്നു അപകടം. ജനപ്രതിനിധികളുമായി കോട്ടയം ഭാഗത്തേക്കുപോയ അങ്കമാലി ബ്ലോക്ക് പഞ്ചായത്തിെൻറ കാർ എതിർദിശയിൽ വന്ന ഓട്ടോയിൽ ഇടിച്ചാണ് ഒാേട്ടാ നിയന്ത്രണം വിട്ടതെന്ന് നാട്ടുകാർ പറയുന്നു. ഓട്ടോ തൂണിലിടിച്ചെങ്കിലും കാർ നിർത്താതെപോയി. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് സ്പൈഡർ പൊലീസും കൺേട്രാൾ റൂം പൊലീസും ചേർന്ന് നടത്തിയ പരിശോധനയിൽ കാർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തുനിന്ന് ട്രാഫിക് പൊലീസ് പിടികൂടി. തുടർന്ന് വണ്ടിയിലുണ്ടായിരുന്ന നാലു ജനപ്രതിനിധികളെയും ൈഡ്രവറെയും ഗാന്ധിനഗർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. എന്നാൽ, പരിശോധനയിൽ ഈ വാഹനം ഇടിച്ചതായി കണ്ടെത്താൻ കഴിഞ്ഞില്ലെന്നും ദൃക്സാക്ഷികൾ ആരുമില്ലാത്തതിനാൽ വാഹനം വിട്ടയച്ചതായും ഗാന്ധിനഗർ പൊലീസ് പറഞ്ഞു. അതേസമയം, അമിതവേഗത്തിലെത്തിയ കാർ ഓട്ടോയിലിടിച്ചതായി നാട്ടുകാർ പറയുന്നു. അപകടത്തിൽ ഓട്ടോയിൽ സഞ്ചരിച്ച യാത്രക്കാരിക്കും പരിക്കേറ്റിരുന്നു. പ്രാഥമിക പരിശോധനയിൽ കാർ ഇടിച്ചതിെൻറ ലക്ഷണങ്ങൾ കണ്ടെത്താനായില്ലെന്നും വൈകീട്ട് ഓട്ടോൈഡ്രവർ മരിച്ച സാഹചര്യത്തിൽ ശാസ്ത്രീയ പരിശോധനക്കായി വാഹനം ഗാന്ധിനഗർ സ്റ്റേഷനിലെത്തിക്കാൻ നിർദേശം നൽകിയതായും ഡിവൈ.എസ്.പി സഖറിയ മാത്യു പറഞ്ഞു. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ബിജു വൈകീട്ട് നാലരയോടെയാണ് മരിച്ചത്. പിതാവ്: പരേതനായ കൃഷ്ണൻകുട്ടി. മാതാവ്: സ്നേഹലത. ഭാര്യ: പാറപ്പുഴ വട്ടപ്പാറയിൽ കുടുംബാംഗം ബിന്ദു. മക്കൾ: അരുൺ (ബിരുദ വിദ്യാർഥി, ഗവ. കോളജ് നാട്ടകം), അർച്ചന (എം.ഡി സെമിനാരി പ്ലസ് വൺ വിദ്യാർഥി). സംസ്കാരം ചൊവ്വാഴ്ച മൂന്നിന് വീട്ടുവളപ്പിൽ. കുഴിയാലിപ്പടി സ്റ്റാൻഡിലെ ഒാേട്ടാ ഡ്രൈവറാണ് ബിജു.
Next Story