Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightഅഗസ്​റ്റ...

അഗസ്​റ്റ വെസ്​റ്റ്​ലൻഡ്​​: രണ്ട്​ പ്രമുഖ വ്യവസായികളെ കുറ്റമുക്​തരാക്കി

text_fields
bookmark_border
മിലൻ: അഗസ്റ്റ വെസ്റ്റ്ലൻഡ് കേസിൽ രണ്ട് പ്രമുഖ ഇറ്റാലിയൻ വ്യവസായികളെ ഇറ്റാലിയൻ കോടതി കുറ്റമുക്തരാക്കി. ഇറ്റാലിയൻ കമ്പനിയായ ഫിൻമെക്കാനികയുടെ മുൻ സി.ഇ.ഒ ഗിസിപ്പി ഒർസി, അഗസ്റ്റ വെസ്റ്റ്ലൻഡ് ഹെലികോപ്ടർ യൂനിറ്റ് തലവനായിരുന്ന ബ്രൂേണാ സ്പാഗ്നോലിനി എന്നിവരെയാണ് തെളിവില്ലെന്നുകണ്ട് വെറുതെവിട്ടത്. ഇന്ത്യയുമായുള്ള ഹെലികോപ്ടർ ഇടപാടിൽ കുറ്റക്കാരെന്നുകണ്ടാണ് ഒർസിക്ക് നാലര വർഷവും സ്പാഗ്നോലിനിക്ക് നാലുവർഷവും തടവുശിക്ഷ വിധിച്ചത്. ഇന്ത്യക്ക് 12 അഗസ്റ്റ വെസ്റ്റ്ലൻഡ് ഹെലകോപ്ടറുകൾ വിൽക്കാനുള്ള ഇടപാടിൽ 3600 കോടി രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു ഒർസിക്കെതിരായ ആരോപണം. കമ്പനിയുടെ സി.ഇ.ഒ സ്ഥാനമൊഴിഞ്ഞയുടൻ 2014ലാണ് ഇയാളെ അറസ്റ്റുചെയ്തത്. 2010ലാണ് ഫിൻമെക്കാനിക്കയുടെ ഉപ കമ്പനിയായ അഗസ്റ്റ വെസ്റ്റ്ലൻഡുമായി 12 ഹെലികോപ്ടറുകൾ വാങ്ങാൻ 3,727 കോടി രൂപയുടെ കരാർ ഇന്ത്യ ഒപ്പിട്ടത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story