Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2018 5:35 AM GMT Updated On
date_range 2018-01-09T11:05:59+05:30പൊലീസിനെ വെല്ലുവിളിച്ച് ചങ്ങനാശ്ശേരിയില്‍ മോഷ്ടാക്കള്‍ വിലസുന്നു
text_fieldsചങ്ങനാശ്ശേരി: . തിങ്കളാഴ്ച പട്ടാപ്പകല്‍ 22 പവനും 75,000 രൂപയും അപഹരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. 2017ല്‍ ചങ്ങനാശ്ശേരിയില്‍ കള്ളന്മാർക്ക് ചാകരയായിരുന്നു. വലുതും ചെറുതുമായ നിരവധി മോഷണങ്ങള്‍ നടന്നെങ്കിലും വന്‍ മോഷണങ്ങളിലെ പ്രതികളെ പിടികൂടാന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. അക്രമ സംഭവങ്ങളും മോഷണങ്ങളും പെരുകിയ ചങ്ങനാശ്ശേരിയിൽ ഡിവൈ.എസ്.പി ഓഫിസ് ആരംഭിച്ചെങ്കിലും പൊതുജനങ്ങള്‍ക്ക് പ്രയോജനം കിട്ടുന്നില്ലെന്ന ആക്ഷേപം വ്യാപകമാണ്. മുന്‍ വര്‍ഷങ്ങളെക്കാളും 2017ല്‍ ചങ്ങനാശ്ശേരിയില്‍ മോഷണം കൂടുതലാണെന്നും ആക്ഷേപമുണ്ട്. 2017 നവംബര്‍ 11ന് രാത്രി ചങ്ങനാശ്ശേരി വടക്കേക്കരയില്‍ പ്രവാസി കൈനിക്കര അഷ്റഫിെൻറയും വാഴപ്പള്ളി പഞ്ചായത്ത് അസി. വില്ലേജ് ഓഫിസര്‍ ഖദീജാബീവിയുടെയും വീട്ടില്‍നിന്ന് 34.5 പവന്‍ സ്വര്‍ണാഭരണവും 7,000 രൂപയും മോഷ്ടിച്ചിരുന്നു. സെപ്റ്റംബര്‍ 17ന് രാത്രി കുറുമ്പനാടം കൊച്ചുപുത്തന്‍പറമ്പില്‍ കെ.സി. അലക്‌സാണ്ടറുടെ വീട്ടില്‍നിന്ന് 35 പവന്‍ സ്വർണം മോഷണം പോയിരുന്നു. കൂടാതെ, നഗരമധ്യത്തിലെ പെട്രോള്‍ പമ്പിലെ ജീവനക്കാരെൻറ കൈയിൽനിന്ന് 10,000 രൂപയടങ്ങിയ ബാഗ് ബൈക്കിലെത്തിയയാള്‍ തട്ടിപ്പറിച്ച് രക്ഷപ്പെട്ടിരുന്നു. ആഗസ്റ്റ് 28ന് വയറിങ് ചെയ്യാനെന്ന വ്യാജേന വീട്ടിലെത്തിയ യുവാവ് തെങ്ങണ ചീരക്കുളത്ത് മൈമൂനത്ത് ബീവിയുടെ (78) മാലയും വളയും കവര്‍ന്നു. ആഗസ്റ്റ് 12ന് വീട്ടില്‍ പെരുന്ന അമ്മന്‍കോവിലിനടുത്ത് രശ്മി നിവാസില്‍ വാളമ്പറമ്പ് വീട്ടില്‍ രവീന്ദ്രനാഥ് ആചാരിയുടെ ഭാര്യ രാജമ്മാളിെൻറ (70) ഏഴുപവന്‍ മാല കവർന്നു. കഴിഞ്ഞ ജൂലൈ 26ന് പായിപ്പാട് നാലുകോടിയില്‍ പുളിമൂട്ടില്‍ ലില്ലിക്കുട്ടിയുടെ വീട്ടില്‍ ആളില്ലാതിരുന്ന സമയം പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും രണ്ടു ഡയമണ്ട് നെക്‌ലേസുകളും ഒരുലക്ഷം രൂപയും ഉള്‍പ്പെടെ എട്ടുലക്ഷത്തോളം രൂപയുടെ കവര്‍ച്ചയാണ് നടന്നത്. വീടിെൻറ ഗേറ്റിെൻറ പൂട്ടുപൊളിച്ച് പ്രധാനവാതില്‍ കുത്തിത്തുറന്ന് അകത്തുകടന്നാണ് മോഷണം നടത്തിയത്. മോഷണം മുറക്ക് നടക്കുന്നുണ്ടെങ്കിലും പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിയുന്നില്ല. കഴിഞ്ഞ മേയിൽ ഏഴ് മോഷണം നടന്നിരുന്നു. ഗുണ്ടാവിരുദ്ധ സ്ക്വാഡിെൻറ നേതൃത്വത്തില്‍ ചില പ്രതികളെ പിടികൂടിയിരുന്നു. എന്നാല്‍, വന്‍ കവര്‍ച്ച നടത്തിയ സംഘങ്ങളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞില്ല. എഴുന്നള്ളിപ്പിന് കൊണ്ടുവരുന്ന ആനകളുടെ രേഖകള്‍ ഉറപ്പാക്കണം എരുമേലി: എഴുന്നള്ളിപ്പിന് കൊണ്ടുവരുന്ന ആനകള്‍ക്ക് ആവശ്യമായ രേഖകള്‍ ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ് അറിയിച്ചു. രേഖകള്‍ എരുമേലി പൊലീസ് ഇന്‍സ്‌പെക്ടര്‍ പരിശോധിച്ച് ഉറപ്പുവരുത്തും. ചന്ദനക്കുടത്തോടനുബന്ധിച്ച് ബുധനാഴ്ച എരുമേലി ജമാഅത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പൊലീസും ജമാഅത്ത് ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്. കാഞ്ഞിരപ്പള്ളി കൂടാതെ നാല് ഡിവൈ.എസ്.പിമാരുടെ കീഴില്‍ നിന്നുള്ള അഡീഷനൽ പൊലീസ് സന്നാഹം എരുമേലിയില്‍ ഉണ്ടാകും. സംഘാടകര്‍ കൃത്യസമയം പാലിക്കാന്‍ ശ്രമിക്കണമെന്നും പൊലീസ് അറിയിച്ചു. ചന്ദനക്കുടം ഘോഷയാത്ര കടന്നുപോകുന്ന പാതയില്‍ വാഹനങ്ങള്‍ പോകാൻ വഴിയൊരുക്കുമെന്നും വളൻറിയർമാരുടെ സേവനം ലഭ്യമാക്കുമെന്നും ജമാഅത്ത് ഭാരവാഹികളും അറിയിച്ചു.
Next Story