Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Jan 2018 5:30 AM GMT Updated On
date_range 2018-01-08T11:00:56+05:30സി.പി.എം സമ്മേളനം: സി.പി.െഎയെ പൊരിക്കും; മാണി ചർച്ചയാകും
text_fieldsതൊടുപുഴ: തിങ്കളാഴ്ച കട്ടപ്പനയിൽ തുടങ്ങുന്ന സി.പി.എം ഇടുക്കി ജില്ല സമ്മേളനം സി.പി.െഎയോടുള്ള പാർട്ടിയുടെ അതൃപ്തിയും കേരള കോൺഗ്രസ് വിഷയത്തിലെ ജില്ല നേതൃത്വത്തിെൻറ നിലപാടും വ്യക്തമാക്കുന്നതാകുമെന്ന് സൂചന. സി.പി.െഎക്കെതിരെ പ്രവർത്തന റിപ്പോർട്ടിൽ തന്നെ പരാമർശങ്ങളുണ്ടാകും. കേരള കോൺഗ്രസ്, റിപ്പോർട്ടിൽ ഉൾപെടാൻ സാധ്യത കുറവാണ്. മാണി ഗ്രൂപ് മുന്നണിയിൽ എത്തണമെന്നതിനെക്കാൾ സി.പി.െഎയെ ചൊടിപ്പിക്കാനായെങ്കിലും വിഷയം സമ്മേളനത്തിൽ ചർച്ചയാക്കാൻ ശ്രമമുണ്ടാകും. സി.പി.െഎയുടെ സി.പി.എം വിരുദ്ധ നിലപാട് സംബന്ധിച്ച് ഗൗരവ ചർച്ച തന്നെയുണ്ടാകും. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന സമ്മേളനത്തിൽ ഇൗ വിഷയം കൂടുതൽ സമയം അപഹരിക്കാനാണ് സാധ്യത. ഇടുക്കിയിലെ ഭൂ പ്രശ്നങ്ങൾ, എം.പി ഭൂമിയുടെ പട്ടയം റദ്ദാക്കൽ, മൂന്നാർ കൈയേറ്റ വിഷയങ്ങൾ തുടങ്ങിയവയൊക്കെ റവന്യൂ, -വനം വകുപ്പുകളും സി.പി.െഎയുമായി ബന്ധപ്പെട്ടതായതിനാൽ സി.പി.എം സമ്മേളനത്തിൽ സി.പി.െഎ പ്രതിക്കൂട്ടിലാകുക സ്വാഭാവികം. മന്ത്രി എം.എം. മണി മാപ്പുപറഞ്ഞില്ലെങ്കിൽ സഹകരിച്ചുപോകില്ലെന്ന സി.പി.െഎ ജില്ല സെക്രട്ടറിയുടെ പ്രഖ്യാപനം പ്രാബല്യത്തിലാണെന്നതും പ്രതിനിധികളെ പ്രകോപിപ്പിക്കും. ഇക്കുറി ഗ്രൂപ് താൽപര്യങ്ങളുടെ പേരിലെ ഏറ്റുമുട്ടൽ ഉണ്ടാകാനുള്ള സാധ്യതയില്ലാത്തതും സി.പി.െഎക്കെതിരെ കൂടുതൽ സമയം ചെലവിടാനാകും പ്രതിനിധികൾ ശ്രമിച്ചേക്കുക. വി.എസിന് ക്ഷണമില്ലാത്ത ജില്ല സമ്മേളനമെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. മൂന്നാർ ഒാപറേഷന് മുമ്പുവരെ വി.എസ് പക്ഷത്തിന് മൃഗീയ ഭൂരിപക്ഷമുണ്ടായിരുന്ന ഇടുക്കിയിൽനിന്ന് വി.എസിനുവേണ്ടി ഒറ്റപ്പെട്ട ശബ്ദംപോലും ഉയരാനിടയില്ലെന്നാണ് സൂചന. അഥവ ആരെങ്കിലും പറഞ്ഞുപോയാൽ തന്നെ ഏറ്റെടുക്കാൻ ആരും ഉണ്ടാകില്ല.
Next Story