Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകഞ്ചാവ്...

കഞ്ചാവ് വില്‍പനക്കാരന്‍ പിടിയിൽ

text_fields
bookmark_border
കോട്ടയം: കുടമാളൂര്‍ പടിഞ്ഞാറ്റുകടവ് കുളിക്കടവിലെ കഞ്ചാവ് വില്‍പനക്കാരന്‍ പിടിയിലായി. കുടമാളൂര്‍ പുത്തന്‍പുരക്കല്‍ സന്തോഷാണ് (48) പിടിയിലായത്. ഇയാളുടെ പക്കല്‍നിന്ന് 20 പൊതി കഞ്ചാവ് കണ്ടെടുത്തു. വിദ്യാര്‍ഥികള്‍ക്കും മറ്റും കുളിക്കടവ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍ക്കുന്നതുസംബന്ധിച്ച് പൊലീസിന് വിവരം ലഭിച്ചിരുന്നു. വെസ്റ്റ് എസ്‌.ഐ എം.ജെ. അരുണി​െൻറ നേതൃത്വത്തില്‍ ഗുണ്ടവിരുദ്ധ സ്‌ക്വാഡിലെ പൊലീസുകാരായ അജിത്, സജികുമാര്‍, പ്രിന്‍സ്, ബിജുമോന്‍ നായര്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുടുക്കിയത്. പൊലീസ് കുളിക്കാനെന്ന വ്യാജേന എത്തിയാണ് കഞ്ചാവുകാരനെ വലയിലാക്കിയത്. ജില്ല പൊലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം വെസ്റ്റ് സി.ഐ നിര്‍മല്‍ ബോസി​െൻറ നേതൃത്വത്തിലായിരുന്നു റെയ്ഡ്. PHOTO:: KTL74 kanja prathi santhosh kulikadave പിടിയിലായ സന്തോഷ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story