Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസംസ്ഥാനത്ത്...

സംസ്ഥാനത്ത് പകര്‍ച്ചപ്പനി ഏറ്റവും കുറവ് കോട്ടയത്ത്- ^മന്ത്രി കെ. രാജു

text_fields
bookmark_border
സംസ്ഥാനത്ത് പകര്‍ച്ചപ്പനി ഏറ്റവും കുറവ് കോട്ടയത്ത്- -മന്ത്രി കെ. രാജു കോട്ടയം: സംസ്ഥാനത്ത് കഴിഞ്ഞവര്‍ഷം ഏറ്റവും കുറഞ്ഞതോതിൽ പകര്‍ച്ചപ്പനി റിപ്പോര്‍ട്ട് ചെയ്തത് കോട്ടയം ജില്ലയിലാണെന്ന് മന്ത്രി കെ. രാജു. പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണത്തിൽ കഴിഞ്ഞവർഷമുണ്ടായ വർധനക്ക് മാറ്റം വരുത്താൻ ഒരു വര്‍ഷം നീളുന്ന ആരോഗ്യ പ്രവര്‍ത്തനങ്ങളും ബോധവത്കരവും സംഘടിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പകര്‍ച്ചവ്യാധികൾ പ്രതിരോധിക്കാൻ ആരോഗ്യവകുപ്പി​െൻറ ആഭിമുഖ്യത്തില്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആരംഭിച്ച ആരോഗ്യജാഗ്രത പദ്ധതിയുടെ ജില്ലതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പകര്‍ച്ചവ്യാധികൾ പ്രതിരോധിക്കാൻ മുൻകരുതൽ സ്വീകരിക്കും. ഇതിനായി ഓരോ നിയോജക മണ്ഡലത്തിലും എം.എല്‍.എമാരുടെ നേതൃത്വത്തില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തും. പഞ്ചായത്ത്-, നഗരസഭ വാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ വാര്‍ഡ് മെംബര്‍മാര്‍ അധ്യക്ഷരായ ആരോഗ്യ--ശുചിത്വസമിതികള്‍ രൂപവത്കരിച്ച് 50 വീടിന് ഒരു ടീം എന്ന കണക്കില്‍ ആരോഗ്യ--രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താനാണ് ഉദ്ദേശിക്കുന്നത്. വീടും പരിസരവും നിര്‍മാണമേഖലകളും വെള്ളം കെട്ടിക്കിടക്കാന്‍ സാധ്യതയുള്ള പ്രദേശങ്ങളും നിരീക്ഷണത്തിന് വിധേയമാക്കും. ഒരു വാര്‍ഡിന് 25,000 രൂപ ഈയിനത്തില്‍ ചെലവഴിക്കാനാകും. ശുചിത്വമിഷന്‍ 10,000, ആരോഗ്യവകുപ്പ് 10,000, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ 5,000 എന്ന ക്രമത്തിലാണ് ഫണ്ട് ചെലവഴിക്കാന്‍ തീരുമാനിച്ചതെന്ന് - മന്ത്രി പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് സഖറിയാസ് കുതിരവേലി മുഖ്യപ്രഭാഷണം നടത്തി. കലക്ടര്‍ ഡോ. ബി.എസ്. തിരുമേനി, കോട്ടയം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ഡോ. പി.ആര്‍. സോന, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ലീലാമ്മ ജോസഫ്, വാര്‍ഡ് കൗണ്‍സിലര്‍ ടി.എന്‍. ഹരികുമാര്‍, ഡെപ്യൂട്ടി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. എന്‍. പ്രിയ, ജില്ല പ്രോഗ്രാം മാനേജര്‍ ഡോ. വ്യാസ് സുകുമാരന്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ (ഐ.എസ്.എം) ഡോ. രതി ബി. ഉണ്ണിത്താന്‍, ജില്ല മെഡിക്കല്‍ ഓഫിസര്‍ (ഹോമിയോ) ഡോ.എം.പി. ബീന എന്നിവര്‍ സംസാരിച്ചു. ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ. ജേക്കബ് വര്‍ഗിസ് വിഷയാവതരണം നടത്തി. ശുചിത്വമിഷന്‍ കോഓഡിനേറ്റര്‍ ഫിലിപ് ജോസഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story