Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightറോഡിലേക്ക്​ വീണ്​...

റോഡിലേക്ക്​ വീണ്​ ഗർഭിണി മരിച്ച സംഭവം: സ്വകാര്യ ബസി​െൻറ പെര്‍മിറ്റ്​ റദ്ദാക്കും

text_fields
bookmark_border
കോട്ടയം: ഒാടുന്ന സ്വകാര്യ ബസി​െൻറ തുറന്ന വാതിലിലൂടെ റോഡിലേക്ക് വീണ് ഗർഭിണി മരിച്ച സംഭവത്തില്‍ ബസി​െൻറ പെര്‍മിറ്റും റദ്ദാക്കും. ഇതിനുള്ള ശിപാർശ കലക്ടർ ചെയർമാനായ അടുത്ത ആർ.ടി.എ യോഗത്തിൽ മോേട്ടാർ വാഹനവകുപ്പ് സമർപ്പിക്കും. ഇതിനു മുന്നോടിയായി ബസ് ഉടമകൾക്ക് നോട്ടീസ് നൽകുന്നതടക്കം നടപടിയും സ്വീകരിക്കും. ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് റദ്ദാക്കാനും മോേട്ടാർ വാഹന വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. ബസ് ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് റദ്ദാക്കണമെന്ന് പാലാ ജോയൻറ് ആർ.ടി.ഒ കഴിഞ്ഞദിവസം കോട്ടയം ആർ.ടി.ഒക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതേ ബസ് വാതില്‍ തുറന്നുെവച്ച് സര്‍വിസ് നടത്തിയതിന് മുമ്പ് ഗതാഗതവകുപ്പ് പിഴ ഈടാക്കിയതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ഇൗ സാഹചര്യത്തിലാണ് പെർമിറ്റ് റദാക്കാനുള്ള നടപടിയിലേക്ക് വകുപ്പ് നീങ്ങുന്നത്. ഇൗരാറ്റുപേട്ട വട്ടക്കയത്ത് താഹയുടെ ഭാര്യ നാഷിദയാണ് (34) ഓടുന്ന ബസില്‍നിന്ന് തെറിച്ചുവീണു മരിച്ചത്. എട്ടുമാസം ഗര്‍ഭിണിയായ നാഷിദക്ക് സഹയാത്രക്കാര്‍ ആരും സീറ്റ് നല്‍കാത്തതിനാൽ നിന്ന് യാത്രചെയ്യുകയായിരുന്നു. ഇതിനിടെയാണ് അടക്കാത്ത വാതിലിലൂടെ തെറിച്ച് റോഡിലേക്ക് വീണത്. ഗുരുതര പരിക്കേറ്റതിനെത്തുടന്ന് അടിയന്തര ശസ്ത്രക്രിയയിലൂടെ എട്ടുമാസം പ്രായമുള്ള ആൺകുഞ്ഞിനെ ജീവനോടെ പുറത്തെടുത്തിരുന്നു. എന്നാൽ, കുഞ്ഞിനെ ഒരുനോക്ക് കാണാനാകാതെ ദിവസങ്ങൾക്കുള്ളിൽ നാഷിദ മരിച്ചു. സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്തിരുന്നു. ജില്ല പൊലീസ് മേധാവിയും ആർ.ടി.ഒയും അന്വേഷണം നടത്തി വിശദീകരണം നൽകണമെന്നും. ഗർഭിണികൾക്ക് അനുവദിക്കപ്പെട്ട സൗകര്യം നൽകുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്നും പരിശോധിക്കണമെന്ന് കമീഷൻ അംഗം കെ. മോഹൻകുമാർ ഉത്തരവിട്ടിരുന്നു. അതിനിടെ, വാതില്‍ അടക്കാതെ സര്‍വിസ് നടത്തുന്ന ബസുകൾക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പരിശോധന കർശനമാക്കും. ഇത്തരം ബസുകളിലെ ഡ്രൈവര്‍, കണ്ടക്ടര്‍മാര്‍ എന്നിവരുടെ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെ നടപടി സ്വീകരിക്കും. വാതില്‍ തുറന്നുെവച്ച് സര്‍വിസ് നടത്തുന്നതടക്കം ഗതാഗതനിയമ ലംഘനം ശ്രദ്ധയിൽപെട്ടാല്‍ ദൃശ്യങ്ങളും റൂട്ട്, തീയതി, സമയം, ബസി​െൻറ വിവരങ്ങള്‍ എന്നിവ ഗതാഗത വകുപ്പി​െൻറ 8547639035 വാട്സ്ആപ് നമ്പറിലേക്ക് പൊതുജനങ്ങള്‍ക്ക് അയക്കണമെന്നും മോേട്ടാർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story