Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 11:03 AM IST Updated On
date_range 7 Jan 2018 11:03 AM ISTപരിക്കാണേലും കലോത്സവത്തിന് വരാതിരിക്കുന്നതെങ്ങനെ?
text_fieldsbookmark_border
കോട്ടയം പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകനായ ജയൻ 1989-90 കലോത്സവത്തിൽ ചെണ്ടമേളത്തിലെ വിജയി തൃശൂർ: പരിക്കുകൾക്കിടയിലും കലോത്സവം ആസ്വദിക്കാൻ ഡോ. എം.വി. ജയനെത്തി. 1989-90 കലോത്സവത്തിൽ ചെണ്ടമേളത്തിലെ വിജയിയായിരുന്ന ജയൻ ശനിയാഴ്ച വേദി 15ൽ അരങ്ങേറിയ പഞ്ചവാദ്യം കാണാനാണ് പരിക്കേറ്റ കാലുകളോടെ എത്തിയത്. രണ്ടുദിവസം മുമ്പാണ് കോട്ടയം പാമ്പാടി രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിലെ ഇലക്ട്രിക്കൽ എൻജിനീയറിങ് വകുപ്പ് മേധാവിയായ ഇദ്ദേഹത്തിന് അപകടം സംഭവിക്കുന്നത്. നടക്കാൻ പ്രയാസമുള്ളതിനാൽ വാക്കറിെൻറ സഹായത്തോടെയാണ് കലോത്സവം ആസ്വദിക്കാനെത്തിയത്. തുടർച്ചയായ ആറാം തവണയാണ് എത്തുന്നത്. സ്കൂൾ കാലത്തിനുശേഷം കോട്ടയത്ത് നടന്ന കലോത്സവത്തിൽ കഥകളിയിൽ മത്സരാർഥിയായി മകൾ ആരുണി എത്തിയതോടെയാണ് വീണ്ടും വേദികളിൽ സജീവമാകുന്നത്. ഇദ്ദേഹത്തിനൊപ്പം ഭാര്യ രാധാദേവിയും രണ്ടാമത്തെ മകളായ മിഥിലയും കലോത്സവനഗരിയിൽ എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story