Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 11:03 AM IST Updated On
date_range 7 Jan 2018 11:03 AM ISTആറ് വയസ്സുകാരെൻറ മരണം; ജില്ല പൊലീസ് മേധാവി പരിശോധന നടത്തി
text_fieldsbookmark_border
മൂന്നാര്‍: കാണാതായ ആറ് വയസ്സുകാരനെ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഇടുക്കി ജില്ല പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ കടലാര്‍ എസ്റ്റേറ്റിലെത്തി പരിശോധന നടത്തി. രണ്ട് ഡിവൈ.എസ്.പിമാരും നാല് സി.ഐമാരും പത്തോളം എസ്.ഐമാരടങ്ങുന്ന സംഘമാണ് ശനിയാഴ്ച ഉച്ചയോടെ കടലാറിലെത്തിയത്. സംഘം തൊഴിലാളികളുമായി സംസാരിച്ചു. ഇതിനിടെ, കുട്ടികളിൽ അപൂർവമായി കാണപ്പെടുന്ന ചൈൽഡ്ഹുഡ് ലിവർ സിറോസിസ് നൗറുദ്ദീനെ ബാധിച്ചിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതാകാം മരണകാരണമെന്നാണ് ഡോക്ടർമാരുടെ പ്രാഥമിക നിഗമനം. കൂടാതെ കാലിൽ പാമ്പിെൻറ കടിയേറ്റ തരത്തിലുള്ള പാട് കണ്ടെത്തിയിട്ടുണ്ട്. മൽപിടിത്തത്തിെൻറയോ ശാരീരികക്ഷതം ഏറ്റതിെൻറയോ പാടുകൾ പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയില്ലെന്ന് ഡോക്ടർമാർ അറിയിച്ചു. ഞായറാഴ്ച കാണാതായ കണ്ണന്‍ദേവന്‍ കമ്പനി കടലാര്‍ എസ്റ്റേറ്റിലെ നൂര്മുഹമ്മദിെൻറ മൂത്തമകന്‍ നൗറുദ്ദീനെ വെള്ളിയാഴ്ച വൈകീേട്ടാടെയാണ് വീട്ടില്‍നിന്ന് 200 മീറ്റര്‍ അകലെ തേയിലത്തോട്ടത്തില്‍ മരിച്ചുകിടക്കുന്നതായി കണ്ടെത്തിയത്. കഴുത്തിൽ തൂവാല കുരുങ്ങിയ നിലയിലാണ് മൃതദേഹം കിടന്നത്. ഇതോടെയാണ് കൊലപാതകമാകാമെന്ന് സംശയം ഉയർന്നത്. എന്നാൽ, കുട്ടി പലപ്പോഴും കഴുത്തിൽ തൂവാല ചുറ്റിയാണ് നടന്നിരുന്നതെന്ന് പൊലീസിെൻറ അന്വേഷണത്തിൽ കണ്ടെത്തി. കോട്ടയത്തുനിന്ന് പൊലീസ് സയൻറിഫിക് വിഭാഗവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം മൂന്നാര്‍ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ ഖബറടക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story