Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jan 2018 11:01 AM IST Updated On
date_range 7 Jan 2018 11:01 AM ISTകടയിൽ കഞ്ചാവ് വിൽപന നടത്തിയയാൾ അറസ്റ്റിൽ
text_fieldsbookmark_border
കോട്ടയം: . അയ്മനം കുടമാളൂർ പുളിഞ്ചുവട് നെടിയകാലായിൽ രമേശിനെയാണ് (40) എക്സൈസ് അറസ്റ്റ് ചെയ്തത്. കട കേന്ദ്രീകരിച്ച് സ്കൂൾ വിദ്യാർഥികൾക്ക് കഞ്ചാവ് വിൽക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിൽ എക്സൈസ് നടത്തിയ നിരീക്ഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. ഏറ്റുമാനൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എൻ.വി. സന്തോഷ്കുമാർ, പ്രിവൻറിവ് ഒാഫിസർമാരായ കെ.ആർ. ബിനോദ്, സിവിൽ എക്സൈസ് ഒാഫിസർമാരായ രഞ്ജിത്ത് കെ. നന്ത്യാട്ട്, വി.എസ്. മണിക്കുട്ടൻ, അനു വി. ഗോപിനാഥ്, ടി.കെ. സാജു എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. മെഡിക്കൽ കോളജിൽനിന്ന് മൊബൈൽ ഫോൺ മോഷണം; യുവാവ് റിമാൻഡിൽ ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രിയിൽനിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിൽ യുവാവിനെ റിമാൻഡ് െചയ്തു. ചങ്ങനാശ്ശേരി തൃക്കാടിത്താനം കിടങ്ങാംപറമ്പിൽ സിജിലിനെയാണ് (31) റിമാൻഡ് ചെയ്തത്. വെള്ളിയാഴ്ച രാത്രി ഒമ്പതിന് ഒ.പി കൗണ്ടറിന് സമീപത്തായിരുന്നു സംഭവം. േരാഗികളുടെ കൂട്ടിരിപ്പുകാരാണ് യുവാവിനെ പിടികൂടിയത്. വെള്ളിയാഴ്ച രാവിലെ മെഡിക്കൽ കോളജ് മെഡിസിൻ വിഭാഗത്തിലെ ഡോക്ടറെ സിജിൽ കണ്ടിരുന്നു. തുടർന്ന് ഈ ശീട്ടുമായി രണ്ടാം വാർഡ് ഉൾപ്പെടെ പല വാർഡുകളിലും കറങ്ങി നടന്നു. ഇതിനിെട രണ്ടാംവാർഡിൽനിന്ന് രണ്ട് മൊബൈൽ ഫോൺ മോഷണം പോയി. അതിൽ ഉയർന്ന വിലയുള്ള ഫോൺ നഷ്ടപ്പെട്ടയാൾ സിജിലിനെ നിരീക്ഷിച്ചിരുന്നു. രാത്രിയായതോടെ സിജിൽ ഒ.പി കൗണ്ടറിനു സമിപം കിടന്നു. ഈ സമയം ഫോൺ നഷട്പ്പെട്ടയാൾ ഇയാളെ ചോദ്യംചെയ്യുകയും െപാലീസ് എയ്ഡ് പോസ്റ്റിൽ അറിയിക്കുകയുമായിരുന്നു. തുടർന്ന് ചോദ്യം ചെയ്യുന്നതിനിെട ഇയാളുടെ കൈയിലിരുന്ന വിലകൂടിയ ഫോൺ വലിച്ചെറിഞ്ഞു. തുടർന്ന് നടത്തിയ പരിശോധനയിൽ രണ്ടുഫോൺകൂടി കണ്ടെത്തി. ഗാന്ധിനഗർ സ്റ്റേഷനിലെത്തിച്ചപ്പോൾ അപസ്മാരം അനുഭവപ്പെട്ടതിനെത്തുടർന്ന് സിജിലിനെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. സ്കാനിങ്ങിന് വിധേയമാക്കിയ ശേഷം വാർഡിലേക്ക് കൊണ്ടുപോകുന്നതിനിടെ നഖങ്ങൾക്കിടയിൽനിന്ന് 10 രൂപ നോട്ടിനുള്ളിൽ അഞ്ച് സിം കാർഡ് ഒളിപ്പിച്ചിരിക്കുന്നത് കണ്ടെത്തി. ഡിസ്ചാർജ് ചെയ്ത് ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story