Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Jan 2018 5:38 AM GMT Updated On
date_range 6 Jan 2018 5:38 AM GMTഇടതുമുന്നണി പ്രവേശനം: സി.പി.എം പ്രവർത്തകരുടെ സന്മനസ്സിന് നന്ദി ^മാണി
text_fieldsbookmark_border
ഇടതുമുന്നണി പ്രവേശനം: സി.പി.എം പ്രവർത്തകരുടെ സന്മനസ്സിന് നന്ദി -മാണി കോട്ടയം: കേരള കോണ്‍ഗ്രസ് ഇടതുമുന്നണിക്കൊപ്പം ചേരണമെന്ന ആഗ്രഹം പ്രകടിപ്പിച്ച സി.പി.എം പ്രവര്‍ത്തകരുടെ സന്മനസ്സിന് നന്ദിയെന്ന് ചെയര്‍മാന്‍ കെ.എം. മാണി. പാലായിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്നണി പ്രവേശനം പാര്‍ട്ടിയുടെ വിവിധ തലത്തില്‍ ചര്‍ച്ച ചെയ്യുകയാണ്. ഇത് എപ്പോഴെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ല. പാർട്ടിയുടെ നയരൂപവത്കരണവുമായി ബന്ധപ്പെട്ട് ചർച്ച നടന്നുവരികയാണ്. മുന്നണിെയക്കാള്‍ പ്രധാനം നയങ്ങളാണ്. കാര്‍ഷിക, വികസന നയങ്ങളില്‍ പാര്‍ട്ടി നയങ്ങളോട് യോജിക്കുന്നവരോട് സഹകരിക്കുമെന്നും മാണി പറഞ്ഞു.
Next Story