Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസാമഗ്രികളുടെ ക്ഷാമവും...

സാമഗ്രികളുടെ ക്ഷാമവും ഉദ്യോഗസ്ഥരുടെ കുറവും; തദ്ദേശ പദ്ധതികള്‍ ഇഴയുന്നു

text_fields
bookmark_border
അടിമാലി: സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ ആഴ്ചകള്‍ മാത്രമുള്ളപ്പോള്‍ തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിതുക വിനിയോഗം പകുതിയിൽ താഴെ. തുക പരമാവധി വിനിയോഗിക്കുകയെന്ന ലക്ഷ്യത്തോടെ വൈകി ആവിഷ്‌കരിച്ച പദ്ധതികളാകെട്ട നടപടിക്രമങ്ങളിൽ തട്ടി ഇഴയുന്നു. ജില്ല പഞ്ചായത്ത് പദ്ധതികളിലും ഭൂരിഭാഗം ബ്ലോക്ക് പഞ്ചായത്തിലും ഗ്രാമപഞ്ചായത്തുകളിലും ഇതാണ് സ്ഥിതി. ട്രഷറി നിയന്ത്രണവും മണല്‍, കരിങ്കല്ല് ക്ഷാമവും പ്രതിസന്ധി രൂക്ഷമാക്കുന്നു. സാമ്പത്തിക വര്‍ഷം അവസാനിക്കാന്‍ മൂന്നുമാസത്തിൽ താഴെയാണ് ഇനിയുള്ളത്. ജില്ലയിലെ ഒട്ടുമിക്ക പഞ്ചായത്തിലും വികസന പദ്ധതികള്‍ക്കായി സമര്‍പ്പിച്ച എസ്റ്റിമേറ്റും പ്ലാനും ജില്ല പ്ലാനിങ് ഓഫിസ് അംഗീകരിച്ചിട്ടില്ല. ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തിലും അസി.എന്‍ജിനീയറുടെയും ഓവര്‍സിയര്‍മാരുടെയും അഭാവവും ഉണ്ട്. ഗ്രാമസഭകളിൽ പാസാക്കി വാര്‍ഡ് അംഗങ്ങള്‍ കൊണ്ടുവരുന്ന എസ്റ്റിമേറ്റ് പഞ്ചായത്ത് സമിതി അംഗീകരിച്ചാലും ജില്ല പ്ലാനിങ് ഓഫിസ് അനുമതിയോടെ ടെക്‌നിക്കല്‍ അംഗീകാരം ലഭിച്ചാല്‍ മാത്രമേ ടെൻഡര്‍ നടപടിയുമായി മുന്നോട്ടുപോകാന്‍ കഴിയൂ. ഗ്രാമപഞ്ചായത്തിലെ ഓരോ വാര്‍ഡ് അംഗത്തിനും പ്രതിവര്‍ഷം ഒമ്പതു ലക്ഷം രൂപ വിനിയോഗിക്കാമെന്നിരിക്കെ ഒമ്പതു മാസം പിന്നിട്ടിട്ടും പാതിതുകപോലും വിനിയോഗിക്കാത്ത പഞ്ചായത്തുകള്‍ ജില്ലയില്‍ നിരവധിയുണ്ട്. സാമ്പത്തിക വര്‍ഷാവസാനം പിടിച്ചുനിൽക്കാൻ അംഗങ്ങള്‍ പെടാപ്പാടിലായിരിക്കെ ഉദ്യോഗസ്ഥരുടെ അഭാവം അംഗങ്ങളെ വലക്കുകയാണ്. രണ്ടും മൂന്നും പഞ്ചായത്തി​െൻറ ചുമതലയാണ് അസി. എൻജിനീയർമാർക്കും ഓവര്‍സിയര്‍മാർക്കും. വികസന നടത്തിപ്പിൽ ജനപ്രതിനിധികളുടെ അലംഭാവത്തിന് പുറമെ ഉദ്യോഗസ്ഥരുടെ അഭാവമാണ് പദ്ധതികളെ ബാധിക്കുന്നത്. സര്‍ക്കാര്‍ ഫണ്ട് ലഭ്യമാണെങ്കിലും ശരിയായ എസ്റ്റിമേറ്റ് തയാറാക്കി വാര്‍ഡ് അംഗങ്ങള്‍ക്ക് സമര്‍പ്പിക്കാന്‍ കഴിയാത്തതുമൂലം ഗ്രാമീണ വികസന പ്രവര്‍ത്തനം നിലച്ചു. ഗ്രാമീണ റോഡുകളുടെ നിര്‍മാണവും അറ്റകുറ്റപ്പണിയും കുടിവെള്ള പദ്ധതികൾ, വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കലും അടക്കം നടക്കുന്നില്ല. അംഗന്‍വാടികളുടെ പുനരുദ്ധാരണവും അവതാളത്തിലാണ്. പരാതിയുമായി പൊതുജനങ്ങള്‍ ജനപ്രതിനിധികളെ സമീപിക്കുന്നുണ്ടങ്കിലും നടപടി വൈകുന്നു. എസ്റ്റിമേറ്റ് യഥാസമയം ജില്ല പ്ലാനിങ് ഓഫിസില്‍ സമര്‍പ്പിച്ച് അംഗീകാരം ലഭ്യമാക്കിയില്ലെങ്കിൽ ഫണ്ട് നഷ്ടമാകുകയാകും ഫലം. പദ്ധതി വിനിയോഗത്തില്‍ ജില്ല പഞ്ചായത്ത് മറ്റ് ജില്ലകളെ അപേക്ഷിച്ച് പിന്നിലാണ്. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട വൈദ്യുതി വകുപ്പി​െൻറ രണ്ട് പദ്ധതികൾ ചുവപ്പുനാടയിൽ ചെറുതോണി: വിനോദസഞ്ചാരികൾക്കൊപ്പം ചരിത്ര ഗവേഷകരെയും വിദ്യാർഥികളെയും ലക്ഷ്യമിട്ട് കേന്ദ്ര-, സംസ്ഥാന സർക്കാറുകൾക്ക് വൈദ്യുതി ബോർഡ് സമർപ്പിച്ച രണ്ട് േപ്രാജക്ട് റിപ്പോർട്ടുകൾ അനുമതി കാത്തുകിടക്കാൻ തുടങ്ങിയിട്ട് ഒരുവർഷം. ജില്ലയുടെ വിനോദസഞ്ചാര ഭൂപടത്തിന് ചരിത്രത്തി​െൻറ പ്രൗഢി സമ്മാനിക്കാൻ തയാറാക്കിയ രണ്ട് ബൃഹത്പദ്ധതികൾക്കാണ് സാങ്കേതിക തടസ്സം. ഡാമുകളുടെ ചരിത്രം വിവരിക്കുന്ന മ്യൂസിയവും കുടിയേറ്റത്തി​െൻറ ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന സ്മാരകവും നിർമിക്കാനാണ് പദ്ധതി തയാറാക്കി സമർപ്പിച്ചത്. ഇടുക്കി ഡാമിന് സമീപം ടൂറിസം വകുപ്പിന് 100 ഏക്കർ സ്ഥലമുണ്ട്. ഇവിടെ സ്വദേശി ദർശൻ പദ്ധതിയിൽപെടുത്തി ഇക്കോ ലോഗി​െൻറയും സംസ്ഥാന ടൂറിസം വകുപ്പ് നിർമിക്കുന്ന യാത്രിനിവാസി​െൻറയും നിർമാണം നടക്കുന്നു. ബാക്കി സ്ഥലമാണ് പദ്ധതി നടത്തിപ്പിനുവേണ്ടി ആവശ്യപ്പെട്ടത്. 15 കോടിയാണ് പദ്ധതിക്ക് പ്രതീക്ഷിക്കുന്ന ചെലവ്. ജില്ലയിലെ മുഴുവൻ അണക്കെട്ടുകളുടെയും നിർമാണ ചരിത്രം വിവരിക്കുന്നതോടൊപ്പം അതിനുപയോഗിച്ച അപൂർവ സാമഗ്രികളുടെ പ്രദർശനവും ഒരുക്കുന്നതാണ് പദ്ധതി. കുടിയേറ്റവുമായി ബന്ധപ്പെട്ട സമരങ്ങൾ, അവർക്ക് നേതൃത്വം നൽകിയവർ എന്നീ വിവരങ്ങളോടൊപ്പം അപൂർവ ചിത്രങ്ങളും സ്മാരകത്തിൽ ഇടംപിടിക്കുന്ന രീതിയിലാണ് മറ്റൊരു പദ്ധതി. അനുമതി ലഭിച്ചാൽ ആറുമാസംകൊണ്ട് പണി പൂർത്തീകരിക്കാം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story