Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 11:05 AM IST Updated On
date_range 5 Jan 2018 11:05 AM ISTമാണി ബന്ധം: അഭിമാനകരമായ നേട്ടം ^വി.എൻ. വാസവൻ
text_fieldsbookmark_border
മാണി ബന്ധം: അഭിമാനകരമായ നേട്ടം -വി.എൻ. വാസവൻ കോട്ടയം: ജില്ല പഞ്ചായത്ത് പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസുമായിട്ടുണ്ടാക്കിയ ബന്ധം പാർട്ടിക്ക് അഭിമാനകരമായ നേട്ടമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവൻ. കേരള കോൺഗ്രസിനാണ് പ്രസിഡൻറ് പദവി ലഭിച്ചെതങ്കിലും ഇതിലൂടെ കോൺഗ്രസിനെ അധികാരത്തിൽനിന്ന് പുറത്താക്കാൻ കഴിഞ്ഞു. ഇൗനിലപാട് ശരിയാണെന്ന് ജില്ലയിൽ നടന്ന തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലങ്ങൾ തെളിയിച്ചു. പുതുപ്പള്ളിയിലടക്കം കോൺഗ്രസിൽനിന്ന് രണ്ട് സീറ്റ് സി.പി.എം പിടിച്ചെടുത്തു. ഉപതെരെഞ്ഞടുപ്പിലെല്ലാം മികച്ചനേട്ടം ഉണ്ടാക്കാനായി. ബി.ജെ.പി പലയിടത്തും വളരെ പിന്നിലായി. മതനിരപേക്ഷ കക്ഷികളെ ഒപ്പം നിർത്തി മുന്നോട്ടുപോകേണ്ടത് കാലത്തിെൻറ ആവശ്യമാണ്. ദലിതർക്കുവേണ്ടി പ്രവർത്തിക്കുന്നെന്ന് പറയുന്ന സി.എസ്.ഡി.എസ് അടക്കമുള്ള സംഘടനകൾ ജില്ലയിൽ ഒന്നും ചെയ്യുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജില്ല സമ്മേളനത്തിെൻറ സമാപനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ അധ്യക്ഷതവഹിക്കുകയായിരുന്നു അദ്ദേഹം. ജില്ലയിലെ സി.പി.എമ്മിൽ വലിയ വിഭാഗീയതയുണ്ടെന്ന തരത്തിലായിരുന്നു ചില മാധ്യമങ്ങൾ റിപ്പോർട്ടുകൾ നൽകിയിരുന്നത്. എന്നാൽ, അവരെ നിരാശപ്പെടുത്തുന്നതായി സമ്മേളനവും തെരഞ്ഞെടുപ്പും. െവറും 10 മിനിറ്റുെകാണ്ടാണ് സെക്രട്ടറിയെയും കമ്മിറ്റിയെയും നിശ്ചയിച്ചത്. െഎകകണ്േഠ്യനയായിരുന്നു തെരഞ്ഞെടുപ്പ്. വിഭാഗീയതക്ക് വിരാമമിട്ട് പാർട്ടി െഎക്യത്തോടെ മുന്നോട്ടുപോകുകയാണെന്ന് സമ്മേളനം തെളിയിച്ചതായും അദ്ദേഹം പറഞ്ഞു. സി.പി.എം ജില്ല കമ്മിറ്റി അംഗങ്ങൾ വി.എൻ. വാസവൻ (സെക്ര.), എം.ടി. ജോസഫ്, കെ. സുരേഷ്കുറുപ്പ്, പി.കെ. ഹരികുമാർ, സി.ജെ. ജോസഫ്, എ.വി. റസ്സൽ, ടി.ആർ. രഘുനാഥൻ, ലാലിച്ചൻ ജോർജ്, പി.എ. പ്രഭാകരൻ, കെ.എൻ. രവി, അയ്മനം ബാബു, പി.ജെ. വർഗീസ്, കെ. അനിൽകുമാർ, എം.കെ. പ്രഭാകരൻ, കൃഷ്ണകുമാരി രാജശേഖരൻ, വി.പി. ഇസ്മായിൽ, കെ.എം. രാധാകൃഷ്ണൻ, പി.വി. സുനിൽ, ജോയി ജോർജ്, ഇ.എം. കുഞ്ഞുമുഹമ്മദ്, െറജി സഖറിയ, എം.എസ്. സാനു, പി. ഷാനവാസ്, ആർ. നരേന്ദ്രനാഥ്, പി.എം. തങ്കപ്പൻ, രമ മോഹൻ, വി. ജയപ്രകാശ്, ആർ.ടി. മധുസൂദനൻ, കെ. രാജേഷ്, ഗിരീഷ്.എസ് നായർ, കെ.കെ. ഗണേശൻ, പി.എൻ. ബിനു, തങ്കമ്മ േജാർജ്കുട്ടി, ജെയ്ക് സി. തോമസ്, കെ.എൻ. വേണുഗോപാൽ, കെ.സി. ജോസഫ് ചങ്ങനാശ്ശേരി, വി.പി. ഇബ്രാഹിം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story