Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 11:05 AM IST Updated On
date_range 5 Jan 2018 11:05 AM ISTസ്കോളർഷിപ്: േകന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയം നടപടിയെടുക്കുന്നില്ലെന്ന് ന്യൂനപക്ഷ കമീഷൻ
text_fieldsbookmark_border
കോട്ടയം: മെറ്റിറ്റ് കം മീൻസ് സ്കോളർഷിപ്പുകൾ മുടങ്ങാതെ ലഭിക്കണമെന്ന ആവശ്യം ഉന്നയിച്ചുള്ള വിദ്യാർഥികളുടെ പരാതിയിൽ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന് നിരവധിതവണ അറിയിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്ന് സംസ്ഥാന ന്യൂനപക്ഷ കമീഷൻ അംഗം അഡ്വ. ബിന്ദു എം. തോമസ്. 2014--15 മുതൽ കമീഷൻ ഈ വിഷയത്തിൽ റിമൈൻഡറുകൾ അയച്ചിരുന്നു. എന്നാൽ, ഫണ്ട് അനുവദിച്ചില്ല. ഇക്കാര്യം കേന്ദ്ര ന്യൂനപക്ഷ കമീഷെൻറ ശ്രദ്ധയിൽപെടുത്തും. കോട്ടയം കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സംസ്ഥാന ന്യൂനപക്ഷ കമീഷൻ സിറ്റിങ്ങിൽ പരാതികൾ പരിഗണിച്ച് സംസാരിക്കുകയായിരുന്നു അവർ. ആകെ 27 പരാതി പരിഗണിച്ചു. അഞ്ച് പുതിയ പരാതി ലഭിച്ചു. വിദ്യാഭ്യാസ വായ്പ, പെൻഷൻ, ഗ്രാൻറ് തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് ഏറെയും പരാതി. പഞ്ചായത്തീരാജ് ചട്ടം ലംഘിച്ച് മൃതശരീരം മറവുചെയ്യുന്നതായി കോരുത്തോട് കുഴിമാവിൽ സമീപവാസികൾ പരാതിപ്പെട്ടതിനെത്തുടർന്ന് ജില്ല കലക്ടറുടെ ഉത്തരവ് മൂലം നിർത്തിവെച്ച സെമിത്തേരിയുടെ പ്രവർത്തനം പുനരാരംഭിക്കണമെന്ന നടത്തിപ്പുകാരുടെ പരാതിയിൽ കമീഷൻ കലക്ടറോട് റിപ്പോർട്ട് തേടി. വിഷയത്തിൽ ഒത്തുതീർപ്പിന് തയാറാണെന്നും നിലവിലെ ഉത്തരവ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് സെമിത്തേരിയുടെ ചുമതലക്കാർ കമീഷനെ സമീപിച്ചത്. ന്യൂനപക്ഷ വിദ്യാഭ്യാസസ്ഥാപനങ്ങൾക്കുള്ള കേന്ദ്ര ആനുകൂല്യത്തിെൻറ രണ്ടാം ഗഡുവായ 25 ലക്ഷം ലഭിക്കുന്നതിന് വികാരി ജനറാൾ ഫാ.മൈക്കൽ വെട്ടിക്കാട്ട് നൽകിയ പരാതിയിൽ കേന്ദ്രഫണ്ട് അനുവദിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുന്നതിന് പൊതുവിദ്യാഭ്യാസ വകുപ്പിന് കമീഷൻ നിർേദശം നൽകി. അടുത്ത സിറ്റിങ് ഫെബ്രുവരി 15ന് നടക്കും. മന്തുരോഗ സമൂഹചികിത്സ ജില്ലതല ഉദ്ഘാടനം കോട്ടയം: മന്തുരോഗ നിർമാർജനം ലക്ഷ്യമിട്ട് ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ നടപ്പാക്കുന്ന മന്തുരോഗ സമൂഹചികിത്സയുടെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡൻറ് സഖറിയാസ് കുതിരവേലി നിർവഹിച്ചു. പായിപ്പാട് നക്ഷത്ര ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കലക്ടർ ഡോ. ബി.എസ്. തിരുമേനി അധ്യക്ഷതവഹിച്ചു. ജനുവരി ആറുവരെയാണ് ചികിത്സ നടത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളികളിൽനിന്ന് രോഗം വീണ്ടും പടരാതിരിക്കുന്നതിനാണ് പദ്ധതി. ഡി.ഇ.സി, ആൽബൻഡസോൾ എന്നീ ഗുളികകളാണ് നൽകുന്നത്. ഡി.എം.ഒ ഡോ. ജേക്കബ് വർഗീസ്, ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് അച്ചാമ്മ മാത്യു, പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ലത അശോകൻ, വൈസ് പ്രസിഡൻറ് ജോസഫ് തോമസ്, ജില്ല പഞ്ചായത്ത് അംഗം പി.കെ. സുനിൽകുമാർ, ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ജോളിമ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം റാണി ജോസഫ്, സീനത്ത് സലിം, ആരോഗ്യകേരളം േപ്രാഗ്രാം മാനേജർ ഡോ. വ്യാസ് സുകുമാരൻ എന്നിവർ പങ്കെടുത്തു. പായിപ്പാട്, കല്ലറ, ഏറ്റുമാനൂർ, പനച്ചിക്കാട്, അയർക്കുന്നം, പാലാ, കോട്ടയം തുടങ്ങിയ സ്ഥലങ്ങളിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. ശ്രീനാരായണ എൽ. പി സ്കൂൾ: പൂർവവിദ്യാർഥി-അധ്യാപകസംഗമം ഏഴിന് കോട്ടയം: പെരുമ്പായിക്കാട് ശ്രീനാരായണ എൽ.പി സ്കൂൾ കനകജൂബിലി ആഘോഷത്തിെൻറ ഭാഗമായി പൂർവവിദ്യാർഥി-അധ്യാപകസംഗമം ഞായറാഴ്ച സ്കൂൾ ഒാഡിറ്റോറിയത്തിൽ നടക്കും. രാവിലെ 10ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പെരുമ്പായിക്കാട് എസ്.എൻ.ഡി.പി േയാഗം ശാഖ പ്രസിഡൻറ് ജയൻ പള്ളിപ്പുറം അധ്യക്ഷതവഹിക്കും. കോട്ടയം നഗരസഭ ചെയർപേഴ്സൺ ഡോ. പി.ആർ. സോന മുഖ്യാതിഥിയാകും. നീലിമംഗലം മുസ്ലിം ജമാഅത്ത് അസി. ഇമാം മുഹമ്മദുകുഞ്ഞ് പ്രഭാഷണം നടത്തും. കുമാരനല്ലൂർ സഹകരണബാങ്ക് പ്രസിഡൻറ് പ്രഫ. പി.ജി. സുകുമാരൻ നായർ മുൻ അധ്യാപകർക്ക് ഉപഹാരം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story