Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightശബരിമല ക്ഷേത്രത്തി​െൻറ...

ശബരിമല ക്ഷേത്രത്തി​െൻറ പേരുമാറ്റത്തിൽനിന്ന്​ പിന്മാറണം ^എൻ.എസ്​.എസ്​

text_fields
bookmark_border
ശബരിമല ക്ഷേത്രത്തി​െൻറ പേരുമാറ്റത്തിൽനിന്ന് പിന്മാറണം -എൻ.എസ്.എസ് ചങ്ങനാശ്ശേരി: ശബരിമല അയ്യപ്പക്ഷേത്രം എന്ന പേര് ശ്രീധര്‍മശാസ്ത ക്ഷേത്രം എന്ന് മാറ്റാനുള്ള നീക്കത്തില്‍നിന്ന് തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാറും പിന്മാറണമെന്ന് എന്‍.എസ്.എസ്. ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്കും ദേവസ്വം മന്ത്രിക്കും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ നിവേദനം നല്‍കി. ശാസ്താവി​െൻറ അംശമായി മഹിഷീമര്‍ദനത്തിന് ഭൂമിയില്‍ ജന്മംകൊണ്ട അയ്യപ്പന്‍, നിയോഗമായിരുന്ന മഹിഷീമര്‍ദനം പൂര്‍ത്തിയാക്കി ശബരിമലയിലെത്തി ശാസ്താവില്‍ വിലയംപ്രാപിച്ചുവെന്നതാണ് ഐതിഹ്യം. ആ നിലയില്‍ ശബരിമലയിലേത് ശ്രീധര്‍മശാസ്ത ക്ഷേത്രവും അയ്യപ്പക്ഷേത്രവുമാണ്. ധര്‍മശാസ്താവില്‍ വിലയംകൊണ്ട അയ്യപ്പനായി കണ്ട പൂജാദികര്‍മങ്ങള്‍ രൂപപ്പെടുത്തുകയും ചെയ്തു. എന്നാൽ, തീർഥാടനത്തി​െൻറ ചടങ്ങുകള്‍ ശ്രദ്ധിച്ചാല്‍ അയ്യപ്പന് പ്രാമുഖ്യം കാണാം. കുെറ കാലമായി ശബരിമല തീർഥാടനകാലത്ത് ഭക്തരില്‍ ആശയക്കുഴപ്പം ഉണ്ടാകുന്ന തീരുമാനങ്ങള്‍ എടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ശബരിമലയുടെ കാര്യത്തില്‍ വിവാദം മനഃപൂര്‍വം സൃഷ്ടിക്കുന്നതാണ്. കഴിഞ്ഞ ബോര്‍ഡി​െൻറ കാലത്ത് അയ്യപ്പക്ഷേത്രം എന്ന് നാമകരണം ചെയ്തു എന്നപേരില്‍, പുതിയ ബോര്‍ഡ് ആ തീരുമാനം മാറ്റി ശ്രീധര്‍മശാസ്ത ക്ഷേത്രം എന്നാക്കിയ നടപടി ക്ഷേത്രത്തി​െൻറ സ്വത്വത്തില്‍ തന്നെ അധികാരികള്‍ക്ക് ആശയക്കുഴപ്പമുണ്ടെന്ന് വരുത്തിത്തീർക്കുകയാണ്. ശബരിമലയിലേത് ശ്രീധര്‍മശാസ്ത ക്ഷേത്രം ആയിരുന്നെങ്കിലും ആചാരാനുഷ്ഠാനങ്ങളുടെയും വിശ്വാസത്തി​െൻറയും അടിസ്ഥാനത്തില്‍ ശ്രീ അയ്യപ്പക്ഷേത്രം എന്നപേരില്‍ തന്നെ നിലനിര്‍ത്തുന്നതിന് സത്വരനടപടി ഉണ്ടാകണമെന്നും സുകുമാരന്‍ നായര്‍ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story