Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 11:02 AM IST Updated On
date_range 5 Jan 2018 11:02 AM ISTഭൂമി കേസുകള്‍ തോറ്റുകൊടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഗൂഢാലോചന ^ബി.ജെ.പി
text_fieldsbookmark_border
ഭൂമി കേസുകള്‍ തോറ്റുകൊടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസില്‍ ഗൂഢാലോചന -ബി.ജെ.പി കോട്ടയം: സംസ്ഥാനത്ത് വന്‍കിട കോര്‍പറേറ്റുകളും ഭൂമാഫിയകളുമായുള്ള ഭൂമി കേസുകള്‍ മനഃപൂർവം തോറ്റുകൊടുക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് വന്‍ ഗൂഢാലോചന നടക്കുന്നതായി ബി.ജെ.പി ദേശീയ നിർവാഹകസമിതി അംഗം പി.കെ. കൃഷ്ണദാസ് ആരോപിച്ചു. ഈ മാസം 30ന് കോടതിക്ക് മുന്നില്‍ വരുന്ന നിര്‍ണായക കേസ് തോറ്റുകൊടുക്കാന്‍ നീക്കം സജീവമാണ്. ഭൂമി കേസുകള്‍ വാദിക്കുന്ന അഭിഭാഷകരെ അടിക്കടി മാറ്റുകയാണ്. ഭൂമാഫിയകളെ സി.പി.എം ജ്ഞാനസ്‌നാനം ചെയ്യുകയാണ്. ജോയിസ് ജോര്‍ജുമാരും അന്‍വറും ഉള്‍പ്പെട്ട മാഫിയ സംരക്ഷണ മുന്നണിയാണ് കേരളം ഭരിക്കുന്നത്. ഇവര്‍ക്കെതിരെ രണ്ടാം ഭൂപരിഷ്‌കരണ പ്രക്ഷോഭം എൻ.ഡി.എ തുടങ്ങും. കായല്‍ കൈയേറിയതിന് തോമസ് ചാണ്ടിക്കെതിരെ വിജിലന്‍സ് കോടതി കേെസടുക്കാന്‍ നിർദേശിച്ചതോടെ അദ്ദേഹത്തെ സംരക്ഷിച്ചിരുന്ന മുഖ്യമന്ത്രിയുടെ മുഖംമൂടി വലിച്ചെറിയപ്പെട്ടു. സാങ്കേതികമായി തോമസ് ചാണ്ടിക്കെതിരെയാണ് എഫ്.ഐ.ആര്‍ എങ്കിലും ഇത് മുഖ്യമന്ത്രിക്കെതിരെയുള്ളതാണ്. തോമസ് ചാണ്ടിയെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി എല്ലാ സമയത്തും ശ്രമിച്ചത്. ഇത് എന്തിനുവേണ്ടിയായിരുെന്നന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിൽ ബി.ജെ.പി ജില്ല പ്രസിഡൻറ് എൻ. ഹരിയും പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story