Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 11:02 AM IST Updated On
date_range 5 Jan 2018 11:02 AM ISTആർ.എസ്.എസ് ഇടപെട്ടില്ലായിരുന്നെങ്കിൽ അടിയന്തരാവസ്ഥ പിൻവലിക്കില്ലായിരുന്നു ^ജസ്റ്റിസ് കെ.ടി. തോമസ്
text_fieldsbookmark_border
ആർ.എസ്.എസ് ഇടപെട്ടില്ലായിരുന്നെങ്കിൽ അടിയന്തരാവസ്ഥ പിൻവലിക്കില്ലായിരുന്നു -ജസ്റ്റിസ് കെ.ടി. തോമസ് കോട്ടയം: ആർ.എസ്.എസിെൻറ പ്രവർത്തനങ്ങളെ വാനോളം ഉയർത്തി മുൻ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് കെ.ടി. തോമസ്. അടിയന്തരാവസ്ഥക്കാലത്ത് ആർ.എസ്.എസ് അടിത്തട്ടിൽ നടത്തിയ ചില രഹസ്യപ്രവർത്തനങ്ങളെ തുടർന്നാണ് അടിയന്തരാവസ്ഥ പിൻവലിക്കാൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിര ഗാന്ധി നിർബന്ധിതയായതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആർ.എസ്.എസ് കോട്ടയത്ത് സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് തോമസ്. ആർ.എസ്.എസ് അടിയന്തരാവസ്ഥക്കെതിരെ അടിത്തട്ടിൽ ശക്തമായ നീക്കങ്ങൾ നടത്തുന്നതായി ഇൻറലിജൻസ് റിപ്പോർട്ട് നൽകി. സ്ഥിതി മോശമായിരിക്കുമെന്നായിരുന്നു മുന്നറിയിപ്പ്. ഇതേതുടർന്ന് അടിയന്തരാവസ്ഥ പിൻവലിക്കാൻ ഇന്ദിര തയാറായി. അല്ലെങ്കിൽ അതിന് അവർ തയാറാകുമായിരുന്നില്ല. രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ധനമന്ത്രിയും പത്ത് മുഖ്യമന്ത്രിമാരും ആർ.എസ്.എസുകാരായതിനാൽ നിങ്ങളുടെ പ്രവർത്തനങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കണം. രാജ്യത്തിെൻറയും ജനാധിപത്യത്തിെൻറയും സുരക്ഷക്ക് ആർ.എസ്.എസിെൻറ ഇടപെടൽ ഗുണകരമാണ്. നിങ്ങൾ നടത്തുന്ന പരിശീലനവും ഡ്രില്ലും എല്ലാം പ്രതിരോധത്തിന് മാത്രമേ ഉപയോഗിക്കാവൂവെന്നും അദ്ദേഹം ഉപദേശിച്ചു. ദൈവം പാമ്പിന് വിഷം നൽകിയത് ഇങ്ങോട്ട് ആക്രമിച്ചാൽ പ്രതിരോധിക്കാനാണെന്ന കാര്യം മറക്കരുത് -തോമസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story