Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 11:02 AM IST Updated On
date_range 5 Jan 2018 11:02 AM ISTഉജ്ജ്വല പ്രകടനത്തോടെ സി.പി.എം ജില്ല സമ്മേളനത്തിന് സമാപനം
text_fieldsbookmark_border
കോട്ടയം: അക്ഷരനഗരിയിൽ ചുവപ്പുവിതറിയ വൻ പ്രകടനത്തോടെ സി.പി.എം ജില്ല സമ്മേളനത്തിന് സമാപനം. നാലുദിവസമായി കോട്ടയത്ത് നടക്കുന്ന സമ്മേളനത്തിന് സമാപനംകുറിച്ച് വൈകുന്നേരം നടന്ന ചുവപ്പുസേന മാർച്ചിലും ബഹുജന റാലിയിലും ആയിരങ്ങൾ അണിനിരന്നു. സി.പി.എമ്മിെൻറ കരുത്ത് വിളിച്ചോതി പൊലീസ് പരേഡ് ഗ്രൗണ്ടിൽനിന്ന് ചുവപ്പുസേന മാർച്ചും പോപ്പ് മൈതാനത്തുനിന്ന് റാലിയും ആരംഭിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനടക്കമുള്ള സംസ്ഥാന--ജില്ല നേതാക്കൾ റാലിയുടെ മുൻനിരയിൽ അണിനിരന്നു. ബഹുജനറാലി സമ്മേളനവേദിയായ തിരുനക്കര ൈമതാനത്തിെൻറ മുൻഭാഗത്ത് സ്ഥലപരിമിതിമൂലം പൊലീസ് സ്റ്റേഷൻ ൈമതാനിയിലാണ് പരേഡ് സമാപിച്ചത്. ഒാരോ കമ്മിറ്റിയും പ്രത്യേക ബാനറിനുകീഴിൽ അണിനിരന്നു. വാദ്യമേളങ്ങളും ശ്രീനാരായണ ഗുരുവിേൻറതടക്കം നിശ്ചലദൃശ്യങ്ങളും കുട്ടികളുടെ വിവിധ അഭ്യാസപ്രകടനങ്ങളും റാലിക്കൊപ്പം ചേർന്നു. റാലിയുടെ ഒരുഭാഗം തിരുനക്കരമൈതാനിയിൽ പ്രവേശിച്ചതോടെ പൊതുസമ്മേളനം ആരംഭിച്ചു. ജില്ല സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട വി.എൻ. വാസവൻ അധ്യക്ഷതവഹിച്ചു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് കൺവീനർ വൈക്കം വിശ്വൻ, സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ.ജെ. തോമസ്, മന്ത്രി എം.എം. മണി, കെ. സുരേഷ് കുറുപ്പ് എം.എൽ.എ, പ്രഫ. എം.ടി. ജോസഫ്, എ.വി. റസൽ, ടി.ആർ. രഘുനാഥൻ എന്നിവർ സംസാരിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പതോടെ കോടിയേരി ബാലകൃഷ്ണെൻറ സാന്നിധ്യത്തിൽ ജില്ല സെക്രേട്ടറിയറ്റും തുടർന്ന് ജില്ല കമ്മിറ്റിയും ചേർന്ന് പുതിയ ജില്ല കമ്മിറ്റിെയയും 23 അംഗ സംസ്ഥാന പ്രതിനിധികളെയും തീരുമാനിച്ചു. ഇതുശേഷം ജില്ല കമ്മിറ്റിയിലേക്കുള്ള പാനൽ അവതരിപ്പിച്ചു. പ്രതിനിധികൾ െഎകകണ്േഠ്യന ഇതിന് അംഗീകാരം നൽകി. പ്രതിനിധി സമ്മേളനത്തിനൊടുവിൽ ജില്ല സെക്രട്ടറി മറുപടി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story