Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 11:02 AM IST Updated On
date_range 5 Jan 2018 11:02 AM ISTജനകീയ മുഖവുമായി വി.എൻ. വാസവൻ വീണ്ടും അമരത്ത്
text_fieldsbookmark_border
കോട്ടയം: ജനകീയ മുഖവുമായി വി.എൻ. വാസവൻ വീണ്ടും ജില്ലയിലെ സി.പി.എമ്മിെൻറ അമരത്ത്. കഴിഞ്ഞ തവണ ആകാംക്ഷക്കൊടുവിലാണ് ജില്ല സെക്രട്ടറി പദത്തിലേക്ക് എത്തിയതെങ്കിൽ ഇക്കുറി സംശയങ്ങൾക്കൊന്നും ഇടമുണ്ടായിരുന്നില്ല. ജില്ല സമ്മേളനത്തിനു മുമ്പുതന്നെ വാസവൻ തുടരുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നു. സംസ്ഥാന നേതൃത്വത്തിെൻറ പിന്തുണയും അദേഹത്തിനുണ്ടായിരുന്നു. വിദ്യാർഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തെത്തിയ വാസവൻ ഡി.വൈ.എഫ്.ഐ ജില്ല ജോയൻറ് സെക്രട്ടറി, സി.പി.എം ജില്ല കമ്മിറ്റി അംഗം, സെക്രേട്ടറിയറ്റ് അംഗം, പാമ്പാടി പഞ്ചായത്ത് അംഗം, ജില്ല സഹ. ബാങ്ക് പ്രസിഡൻറ്, സംസ്ഥാന സഹ. ബാങ്ക് അംഗം, സി.ഐ.ടി.യു ജില്ല പ്രസിഡൻറ്, സെക്രട്ടറി, റബ്കോ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചു. സി.െഎ.ടി.യു ദേശീയ വർക്കിങ് കമ്മിറ്റി അംഗമാണ്. എം.എൽ.എമാരുടെ പ്രതിനിധിയായി കാലടി സംസ്കൃത സർവകലാശാല സിൻഡിേക്കറ്റ് അംഗമായിട്ടുണ്ട്. ജീവകാരുണ്യരംഗത്ത് ശ്രദ്ധേയമായി മാറിയ 'അഭയം' ചാരിറ്റബിൾ സൈാസൈറ്റിയുടെ ഉപദേശക സമിതി ചെയർമാനുമാണ്. സമരപോരാട്ടങ്ങളിൽ മുൻനിരയിൽ നിന്ന ഈ 59കാരന് അടിയന്തരാവസ്ഥക്കാലത്തടക്കം നിരവധി വട്ടം പൊലീസ്, ഗുണ്ടാമർദനങ്ങൾ ഏൽക്കേണ്ടി വന്നിട്ടുണ്ട്. എം.എൽ.എയായിരിക്കെ കാരാപ്പുഴ പാലം 74 ദിവസംകൊണ്ട് പൂർത്തീകരിച്ച് വികസനകാര്യത്തിൽ കോട്ടയത്ത് പുതുചരിത്രവും രചിച്ചു. ദുഃഖവെള്ളിയാഴ്ച മദ്യനിരോധനമാക്കുന്നതിന് നിയമസഭയിൽ നടത്തിയ ഇടപെടലും ശ്രദ്ധേയമായിരുന്നു. 1987,91 വർഷങ്ങളിൽ പുതുപ്പള്ളിയിൽനിന്നും 2011ൽ കോട്ടയത്തുനിന്നും നിയമസഭയിലേക്ക് മത്സരിച്ച് പരാജയപ്പെട്ടു. സൗത്ത് പാമ്പാടി സെൻറ് തോമസ് ഹൈസ്കൂൾ അധ്യാപിക ഗീതയാണ് ഭാര്യ. മക്കൾ: ഡോ. ഹിമ വാസവൻ, ഗ്രീഷ്മ വാസവൻ (എൻജിനീയറിങ്). മരുമകൻ: ഡോ. നന്ദകുമാർ (തിരുവനന്തപുരം കിംസ് ആശുപത്രി) കോർപറേറ്റ് ഫണ്ടുകൾ ആർ.എസ്.എസ് കേന്ദ്രങ്ങളിലേക്ക് ഒഴുകുന്നു -കോടിയേരി കോട്ടയം: കോർപറേറ്റ് ഫണ്ടുകൾ ആർ.എസ്.എസ് കേന്ദ്രങ്ങളിലേക്ക് ഒഴുകുകയാണെന്നും ഇതുപയോഗിച്ചാണ് അവരുടെ പരിശീലനമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സി.പി.എം ജില്ല സമ്മേളനത്തിെൻറ സമാപനദിനത്തിലെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹിന്ദുത്വമുയർത്തി ബി.ജെ.പി ജനങ്ങളെ ചേരിതിരിക്കുകയാണ്. ഇതിനെ എതിർക്കാനാകാതെ കോൺഗ്രസുകാർ ബി.ജെ.പിയിലേക്ക് ചേക്കേറുകയാണ്. നേതൃത്വം മാറിയതല്ലാതെ നയം മാറ്റാൻ കോൺഗ്രസ് തയാറായിട്ടില്ല. രമേശ് ചെന്നിത്തലക്കും കുമ്മനം രാജശേഖരനും ഒരേ ലക്ഷ്യമാണ്. ബി.ജെ.പി പറയുന്നതെല്ലാം കോൺഗ്രസ് കോപ്പിയടിക്കുകയാണ്. ഇടതുസർക്കാറാണ് ദേവസ്വം ബോർഡുകളിൽ അബ്രാഹ്മണർക്ക് നിയമനം നൽകിയത്. ഇക്കാര്യത്തിലുള്ള വസ്തുതകളെ വളച്ചൊടിക്കാൻ ചില സാമുദായിക നേതാക്കന്മാർ ശ്രമിക്കുകയാണ്. േകന്ദ്രനയങ്ങൾ സംസ്ഥാനത്ത് പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്. ഇതിനെതിരെ ബദലുയർത്തി ജനത്തെ ഇടതു സർക്കാർ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story