Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2018 11:02 AM IST Updated On
date_range 5 Jan 2018 11:02 AM ISTആറ് വയസ്സുകാരെൻറ തിരോധാനം; ഡോഗ് സ്ക്വാഡ് പരിശോധന നടത്തി
text_fieldsbookmark_border
മൂന്നാര്‍: അസം സ്വദേശികളുടെ മകനായ ആറ് വയസ്സുകാരനെ കാണാതായ സംഭവത്തിൽ ഡോഗ് സ്ക്വാഡ് പരിശോധന നടത്തി. വ്യാഴാഴ്ച രാവിലെ എത്തിച്ച പൊലീസ് നായ കടലാര്‍ എസ്‌റ്റേറ്റിൽ കുട്ടിയുടെ വീട്ടിലും പരിസരത്തും തിരച്ചില്‍ നടത്തിയെങ്കിലും തെളിവുലഭിച്ചില്ല. വീടിന് സമീപത്തെ കാട്ടില്‍ ഓടിക്കയറിയ നായ അവിടെത്തന്നെ നില്‍ക്കുകയും അൽപസമയത്തിനുശേഷം വീണ്ടും വീട്ടിലേക്ക് കയറുകയുമായിരുന്നു. ഞായറാഴ്ചയാണ് നൂറുമുഹമ്മദ്ദ്--രസിതനിസ ദമ്പതികളുടെ മകൻ നവറുദ്ദീനെ കാണാതായത്. തുടര്‍ന്ന് മൂന്നാര്‍ പൊലീസ് എസ്‌റ്റേറ്റില്‍ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. മാതാപിതാക്കളിൽനിന്ന് തെളിവെടുത്തിരുന്നു. നാലുദിവസം പിന്നിട്ടിട്ടും കുട്ടിയെ സംബന്ധിച്ച് വിവരമൊന്നും ലഭിച്ചില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story