Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകേന്ദ്രസർക്കാർ...

കേന്ദ്രസർക്കാർ ഈടാക്കുന്ന റബർ ഇറക്കുമതിച്ചുങ്കം കർഷകന് അവകാശപ്പെട്ടത് ^ഇൻഫാം

text_fields
bookmark_border
കേന്ദ്രസർക്കാർ ഈടാക്കുന്ന റബർ ഇറക്കുമതിച്ചുങ്കം കർഷകന് അവകാശപ്പെട്ടത് -ഇൻഫാം കോട്ടയം: ഇന്ത്യയിലെ ആഭ്യന്തരവിപണിയിലേക്കുള്ള റബർ ഇറക്കുമതിക്ക് ലോകവ്യാപാര സംഘടന കരാർ പ്രകാരം കേന്ദ്രസർക്കാർ ഈടാക്കുന്ന ഇറക്കുമതിച്ചുങ്കം റബർ കർഷകർക്ക് അവകാശപ്പെട്ടതാണെന്നും കർഷകർക്കിത് ലഭ്യമാക്കാൻ കേന്ദ്രവാണിജ്യമന്ത്രാലയം അടിയന്തര നടപടി സ്വീകരിക്കണമെന്നും ഇൻഫാം ദേശീയ സെക്രട്ടറി ജനറൽ ഷെവ.അഡ്വ. വി.സി. സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു. നവംബർ 30വരെയുള്ള കണക്കനുസരിച്ച് മൂന്ന് ലക്ഷത്തോളം ടൺ റബർ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിട്ടുണ്ടെന്ന് സർക്കാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ എട്ടുമാസത്തിനുള്ളിൽ റബർ നികുതിയിനത്തിലൂടെ 1225 കോടിയാണ് കേന്ദ്രസർക്കാർ ഖജനാവിലേക്ക് എത്തിയത്. വിലത്തകർച്ച മൂലമുള്ള പ്രതിസന്ധി അതിരൂക്ഷമായി തുടരുമ്പോൾ ചുങ്കമായി ഖജനാവിലേക്ക് വന്നുചേർന്നിരിക്കുന്ന ഈ തുക റബർ കർഷകർക്ക് വിലസ്ഥിരത പദ്ധതിയിലൂടെ ലഭ്യമാക്കാൻ കേന്ദ്ര വാണിജ്യമന്ത്രാലയം തയാറാകണം. കാർഷിക വിഷയങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തുന്ന ജനപ്രതിനിധികളെ കർഷകർ പിന്തുണക്കുമെന്നും സെബാസ്റ്റ്യൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story