Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2018 10:59 AM IST Updated On
date_range 3 Jan 2018 10:59 AM ISTപുതുവർഷത്തെ വരവേറ്റ് കണ്ടത്തിപ്പാലത്ത് നെൽകൃഷി വിളവെടുപ്പ്
text_fieldsbookmark_border
രാജാക്കാട്: നടത്തി രാജകുമാരി പഞ്ചായത്തിലെ കര്‍ഷകസംഘം. തരിശുഭൂമി പാട്ടത്തിനെടുത്ത് പച്ചക്കറി കൃഷിയും ഒപ്പം അന്യംനിന്നുവരുന്ന നെല്‍കൃഷി പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ രാജകുമാരി കണ്ടത്തിപ്പാലത്ത് ഒന്നരയേക്കറോളം വരുന്ന പാടത്ത് നെല്‍കൃഷിയും ആരംഭിക്കുകയായിരുന്നു. മലബാര്‍ ഇനത്തിൽപെട്ട വിത്താണ് കൃഷിയിറക്കിയത്. പഞ്ചായത്തിലെ കൂടുതല്‍ സ്ഥലങ്ങളിലേക്ക് കൃഷി വ്യാപിപ്പിക്കുന്നതിനുള്ള പരിശ്രമത്തിലാണ് സംഘം. രാവിലെ നടന്ന കൊയ്ത്തുത്സവം കര്‍ഷക സംഘം ഏരിയ സെക്രട്ടറി പി. രവി കറ്റകൊയ്ത് ഉദ്ഘാടനം ചെയ്തു. ആധുനിക യന്ത്ര സഹായമില്ലാതെ തികച്ചും പരമ്പരാഗത രീതിയിലാണ് വിളവെടുപ്പ് നടന്നത്. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് അംഗം രാധാമണി പുഷ്പജന്‍, പഞ്ചായത്ത് അംഗം ശശികല സന്തോഷ് എന്നിവര്‍ പങ്കെടുത്തു. സിന്ധു സുഗണന്‍, ബിന്ധു ഷൈന്‍, സുമതി സുരേന്ദ്രന്‍, മല്ലിക മോഹനന്‍ എന്നിവരുടെ നേതൃത്വത്തിലാണ് നെല്‍കൃഷി നടത്തിയത്. രാജാക്കാട്-പൂപ്പാറ റൂട്ടില്‍ അപകടങ്ങള്‍ തുടര്‍ക്കഥ രാജാക്കാട്: ടാറിങ് തകര്‍ന്ന് കുണ്ടും കുഴിയുമായി മാറിയ സംസ്ഥാനപാതയിലെ രാജാക്കാട്-പൂപ്പാറ റൂട്ടില്‍ അപകടം തുടര്‍ക്കഥയാകുന്നു. കഴിഞ്ഞ ദിവസം റോഡിലെ കുഴിയില്‍ ചാടിയ ഓട്ടോയുടെ മുന്‍വശത്തെ ടയര്‍ ഉൾപ്പെടുന്ന ഭാഗം തകർന്നു. ഗതാഗതതടസ്സം ഉണ്ടായതിനെ തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ഓട്ടോ റോഡില്‍നിന്ന് എടുത്തുമാറ്റുകയായിരുന്നു. ഹൈറേഞ്ചിലൂടെ കടന്നുപോകുന്ന ദേശീയ-, സംസ്ഥാന പാതകള്‍ എല്ലാം തകര്‍ന്നുകിടക്കുന്ന അവസ്ഥയാണ്. അപകടക്കെണിയായി മാറിയിരിക്കുന്ന റോഡിെൻറ േശാച്യാവസ്ഥ പരിഹരിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു. നിലവില്‍ പൂപ്പാറ- മൂന്നാര്‍ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് അടച്ചിരിക്കുന്നതിനാല്‍ വാഹനങ്ങള്‍ കടത്തിവിടുന്നത് ഇതുവഴിയാണ്. അതുകൊണ്ട് തന്നെ റോഡ് ശോച്യാവസ്ഥക്ക് പരിഹാരം കാണുന്നതിന് അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കില്‍ വലിയ അപകടങ്ങള്‍ക്കും ഹൈറേഞ്ച് സാക്ഷിയാകേണ്ടിവരും. കോഴി വളർത്തൽ ഗ്രാമങ്ങൾ പദ്ധതി ചെറുതോണി: പൗൾട്രി വികസന കോർപറേഷൻ സംസ്ഥാന സർക്കാർ സഹായത്തോടെ ആവിഷ്കരിച്ച് നടപ്പാക്കിവരുന്ന കോഴി വളർത്തൽ ഗ്രാമങ്ങൾ പദ്ധതിപ്രകാരം വാത്തിക്കുടി പഞ്ചായത്തിലെ 500 ഉപഭോക്താക്കൾക്ക് എട്ട് കോഴിക്കുഞ്ഞുങ്ങൾ വീതം 4000 കോഴിയും അഞ്ച് കിലോ തീറ്റയും മരുന്നും വിതരണം ചെയ്തു. പദ്ധതിയുടെ വിതരണോദ്ഘാടനം മുരിക്കാശേരി കമ്യൂണിറ്റി ഹാളിൽ റോഷി അഗസ്റ്റ്യൻ എം.എൽ.എ നിർവഹിച്ചു. കെ.എസ്.പി.ഡി.സി ചെയർപേഴ്സൺ ചിഞ്ചുറാണി അധ്യക്ഷതവഹിച്ചു. വാത്തിക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. രാജു, വൈസ് പ്രസിഡൻറ് പി.ആർ. ശ്രീജ, ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത സജീവ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ പ്രദീപ് ജോർജ്, ഫെബിൻ രാജു, ചെയർപേഴ്സൺ ബിന്ദു സ്കറിയ, പഞ്ചായത്ത് അംഗങ്ങളായ ഡോളി തോമസ്, വിജയകുമാർ മറ്റക്കര, അജീഷ് ജോസഫ്, ലീന തോമസ്, വി.വി. ദീപ, ഉന്മേഷ് കെ. ജോസ്, ടോമി തോമസ്, ബിനിമോൾ ജോസഫ്, ഡെയ്സി സെബാസ്റ്റ്യൻ, ഷൈനി തോമസ്, സുലൈഖ ഇബ്രാഹിം, കെ.ബി. സെൽവം, ഷാജി തോമസ്, മോളി കൃഷ്ണൻ, പഞ്ചായത്ത് സെക്രട്ടറി കെ. രാജു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story