Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2018 10:56 AM IST Updated On
date_range 3 Jan 2018 10:56 AM ISTമണിയോട് ബഹിഷ്കരണം: സി.പി.എം വേദിയിൽ അകലം പാലിച്ച് ശിവരാമൻ
text_fieldsbookmark_border
തൊടുപുഴ: മന്ത്രി മണി മാപ്പുപറഞ്ഞില്ലെങ്കിൽ സഹകരിച്ചുപോകില്ലെന്ന് പ്രഖ്യാപിച്ച സി.പി.െഎ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ, സി.പി.എം പരിപാടിയിൽ മണിക്കൊപ്പം. സി.പി.എം ജില്ല സമ്മേളനത്തിന് മുന്നോടിയായി നടന്ന കാർഷിക സെമിനാറിലായിരുന്നു ഇരുവരും പെങ്കടുത്തത്. മണി കൈകൊടുത്ത് സ്വീകരിച്ചിരുത്തിെയങ്കിലും സംസാരിക്കാതെ അകലം പാലിച്ച ശിവരാമെൻറ നിലപാട് സദസ്സിൽ കൗതുകം പകർന്നു. പി.ജെ. ജോസഫ് എം.എൽ.എ അടക്കം പെങ്കടുത്ത വേദിയിലായിരുന്നു പിടിത്തം കൊടുക്കാതെ ശിവരാമെൻറ സാന്നിധ്യം. സി.പി.െഎ പണം പറ്റിയാണ് ഇടുക്കി എം.പി ജോയിസ് ജോർജിെൻറ പട്ടയം റദ്ദാക്കിയതെന്ന മണിയുടെ ആരോപണത്തിൽ പ്രകോപിതരായി ഇനിയങ്ങോട്ട് യോജിച്ചുപോകാനാകില്ലെന്ന് പ്രഖ്യാപിക്കുകയായിരുന്നു സി.പി.െഎ ജില്ല നേതൃത്വം. പട്ടയം റദ്ദാക്കിയത് സി.പി.െഎ പണം പറ്റിയാണെന്ന മന്ത്രി എം.എം. മണിയുടെ ആരോപണം തെളിയിക്കുകയോ അതല്ലെങ്കിൽ പ്രസ്താവന പിൻവലിച്ച് മാപ്പുപറയുകയോ ചെയ്യണമെന്നായിരുന്നു ആവശ്യം. രണ്ടിൽ ഒന്നുണ്ടാകുന്നില്ലെങ്കിൽ ജില്ലയിൽ സി.പി.എമ്മുമായി യോജിച്ചുപോകാൻ കഴിയില്ലെന്നായിരുന്നു ശിവരാമൻ അറിയിച്ചത്. 'താൻ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവനാണ്. അതുകൊണ്ടുതന്നെ മാപ്പും പറയില്ല ഒരു കോപ്പും പറയില്ലെന്നാ'യിരുന്നു ഇതിന് മണിയുടെ മറുപടി. ജില്ലയിൽ മുന്നണി ബന്ധം വേണോ വേണ്ടയോ എന്ന് സി.പി.െഎ തീരുമാനിക്കെട്ട. ഞങ്ങളും അത്തരം നിലപാടെടുത്താൽ എന്താകും സ്ഥിതിയെന്ന് ആലോചിക്കണമെന്ന വെല്ലുവിളിയും മണി നടത്തി. ഇൗ സാഹചര്യത്തിൽ സി.പി.എം ചടങ്ങിൽ ശിവരാമൻ പെങ്കടുക്കില്ലെന്നാണ് കരുതിയത്. എന്നാൽ, പരിപാടിയിലെത്തിയ അദ്ദേഹം, തൊട്ടുചേർന്ന സീറ്റിലിരുന്നെങ്കിലും മണിയുടെ തമാശകളോട് പോലും പ്രതികരിക്കാതെ അകലം പാലിച്ചു. പ്രസംഗശേഷം സീറ്റ് മാറിയിരിക്കാനും ശിവരാമൻ തയാറായി. ഇടതുമുന്നണിക്ക് പുറത്തുള്ളവരും പെങ്കടുത്ത പരിപാടിയെന്ന നിലയിലാണ് സെമിനാറിനെത്തിയതെന്നാണ് അദ്ദേഹത്തിെൻറ ന്യായം. പാർട്ടിക്കെതിരെ മണി ഉന്നയിച്ച ആരോപണം പിൻവലിക്കുന്നില്ലെങ്കിൽ മുന്നണി പരിപാടികളുമായി സഹകരിക്കില്ലെന്നാണ് തീരുമാനിച്ചതെന്ന് സി.പി.െഎ സംസ്ഥാന കൗൺസിൽ അംഗം മാത്യു വർഗീസും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story