Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Jan 2018 10:56 AM IST Updated On
date_range 3 Jan 2018 10:56 AM ISTഇടുക്കിയിെല ഭൂമാഫിയ സി.പി.എമ്മിെൻറ സാമ്പത്തിക സ്രോതസ്സ് ^വി.ഡി.സതീശൻ
text_fieldsbookmark_border
ഇടുക്കിയിെല ഭൂമാഫിയ സി.പി.എമ്മിെൻറ സാമ്പത്തിക സ്രോതസ്സ് -വി.ഡി.സതീശൻ ഇടുക്കി: ജില്ലയിലെ ഭൂമികൈയേറ്റ മാഫിയ, സി.പി.എം സംസ്ഥാന നേതൃത്വത്തിെൻറ സാമ്പത്തിക സ്രോതസ്സാണെന്ന് കെ.പി.സി.സി വൈസ് പ്രസിഡൻറ് വി.ഡി. സതീശൻ എം.എൽ.എ ആരോപിച്ചു. കുടിയേറ്റ കർഷകരെ ബൂർഷ്വാസികളായി കണ്ടിരുന്ന സി.പി.എം നേതാക്കൾ അവർക്കുവേണ്ടി മുതലക്കണ്ണീരൊഴുക്കിത്തുടങ്ങിയത് ജോയിസ് ജോർജ്ജ് എം.പി, എം.എം. മണി അടക്കമുള്ളവർ കൈയേറ്റ മാഫിയയുടെ പര്യായമായി മാറിയതുമുതലാണ്. കുടിയേറ്റ കർഷകരെ മറയാക്കി സാമ്പത്തിക-, രാഷ്ട്രീയ നേട്ടമുണ്ടാക്കുകയാണ് സി.പി.എമ്മെന്നും ഇൗ തട്ടിപ്പ് ഏറക്കാലം മറച്ചുവെക്കാനാകില്ലെന്നും സതീശൻ പറഞ്ഞു. വൻകിട കൈയേറ്റക്കാർക്കുവേണ്ടിയുള്ള സി.പി.എമ്മിെൻറ വെപ്രാളം സി.പി.െഎക്കും വി.എസ്. അച്യുതാനന്ദനും അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് ഡീൻ കുര്യാക്കോസ് നയിക്കുന്ന ജനകീയ വിചാരണയാത്രയുടെ ആദ്യ ദിവസ പര്യടന സമാപനസമ്മേളനം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു സതീശൻ. ഡി.സി.സി പ്രസിഡൻറ് ഇബ്രാഹിം കുട്ടി കല്ലാർ, രണ്ടാം ദിവസത്തെ പര്യടനം ഇരട്ടയാറിൽ ഉദ്ഘാടനം ചെയ്തു. പാർലമെൻറ് മണ്ഡലം പ്രസിഡൻറ് ബിജോ മാണി, ഡി.സി.സി നേതാക്കളായ ജോയി വെട്ടിക്കുട്ടി, ടി.എസ്. ബേബി, സേനാപതി വേണു, എ.പി. ഉസ്മാൻ, എം.എൻ. ഗോപി, ഇ.കെ. വാസു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story