Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightസി.പി.എം കോട്ടയം...

സി.പി.എം കോട്ടയം ജില്ല സമ്മേളനം: കേരള കോൺഗ്രസുമായുള്ള സഹകരണം രാഷ്​ട്രീയ വിജയമെന്ന്​ പ്രവർത്തന റിപ്പോർട്ട്​

text_fields
bookmark_border
കോട്ടയം: ജില്ല പഞ്ചായത്തിൽ കേരള കോൺഗ്രസുമായുള്ള സഹകരണം രാഷ്ട്രീയവിജയമെന്ന് സി.പി.എം പ്രവർത്തന റിപ്പോർട്ട്. ഇത് സംസ്ഥാനതലത്തിലേക്കും വ്യാപിക്കാവുന്നതാണ്. ജില്ല പഞ്ചായത്തിൽ കേരള കോൺഗ്രസിനെ പിന്തുണച്ചതോടെ കോൺഗ്രസും ആ പാർട്ടിയും തമ്മിലുള്ള ഭിന്നത വർധിച്ചു. ഇത് കോട്ടയം ജില്ലയിലടക്കം ഇടതു മുന്നണിക്ക് ഗുണകരമാകും. ഇത്തരം ഉപാധിരഹിത പിന്തുണകൾ േകാൺഗ്രസിനെയും വർഗീയ കക്ഷികളെയും എതിർക്കാനുള്ള അടവുനയമാണെന്നും ജില്ല സെക്രട്ടറി വി.എൻ. വാസവൻ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ജില്ലയിൽ സി.പി.െഎക്ക് സ്വാധീനം കുറഞ്ഞുവരുകയാണ്. അവരുടെ അംഗങ്ങളുടെ എണ്ണത്തിലും ഗണ്യമായ കുറവാണുള്ളത്. സമ്മേളനത്തി​െൻറ ഭാഗമായ പൊതുചർച്ചയിൽ കേരള കോൺഗ്രസ് ബാന്ധവം വീണ്ടും ചർച്ചയാകുമെന്നാണ് സൂചന. ഒപ്പം സി.പി.െഎക്കെതിരെ രൂക്ഷവിമർശനത്തിനുള്ള സാധ്യതയും തള്ളുന്നില്ല. ഏരിയ സമ്മേളനങ്ങളിൽ വിഭാഗീയത നടന്നു കോട്ടയം: സി.പി.എം ഏരിയ സമ്മേളനങ്ങളിൽ വിഭാഗീയ പ്രവർത്തനം നടന്നതായി കോട്ടയം ജില്ല സമ്മേളനത്തി​െൻറ പ്രവർത്തന റിപ്പോർട്ട്. പാലാ, പുതുപ്പള്ളി, പൂഞ്ഞാർ ഏരിയ കമ്മിറ്റികളുടെ കീഴിലാണ് ഗുരുതര സംഘടനാവീഴ്ച പ്രകടമായതെന്ന് കുറ്റപ്പെടുത്തി. ജനാധിപത്യരീതിയിൽ അനുവദിക്കപ്പെട്ട മത്സരങ്ങൾ മാത്രമേ ജില്ലയിൽ നടന്നിട്ടുള്ളൂവെന്നായിരുന്നു ജില്ല നേതൃത്വം ഇതുവരെ വ്യക്തമാക്കിയിരുന്നത്. എന്നാൽ, പ്രവർത്തന റിപ്പോർട്ടിൽ കടുത്ത വിഭാഗീയ പ്രവർത്തനം പലയിടത്തും നടന്നുവെന്ന് സമ്മതിക്കുന്നു. പുതുപ്പള്ളി, പൂഞ്ഞാർ ഏരിയ കമ്മിറ്റികളുടെ കീഴിലെ വിഭാഗീയ പ്രവർത്തനം ഇപ്പോഴും തുടരുന്നുണ്ട്. പാലായിൽ വിഭാഗീയതക്കെതിരെ ജില്ല നേതൃത്വം ശക്തമായ ഇടപെടൽ നടത്തി. അതേസമയം, പലവട്ടം ആവർത്തിച്ച് അഭ്യർഥിച്ചിട്ടും ഇവിടങ്ങളിൽ അനഭിലഷണീയ പ്രവണതകൾ ഒഴിവാക്കാൻ ചില പ്രവർത്തകർ തയാറായില്ല. പാർട്ടി കോൺഗ്രസിനുശേഷം ഇതേകുറിച്ച് പ്രത്യേക അന്വേഷണ കമീഷൻ പരിശോധിക്കും -റിപ്പോർട്ടിൽ പറയുന്നു. പ്രതിനിധി സമ്മേളനത്തിലും ചില ഏരിയ കമ്മിറ്റികളിൽനിന്നുള്ളവർ വിഭാഗീയ പെരുപ്പിച്ചുകാട്ടാൻ ശ്രമിച്ചെങ്കിലും നേതാക്കളുടെ ഇടപെടലിനെ തുടർന്ന് പ്രതിസന്ധി ഒഴിവാക്കി. പുതുപ്പള്ളി ഏരിയ സെക്രട്ടറിയെ ചർച്ചയിൽ പെങ്കടുക്കാൻ നേതൃത്വം അനുവദിച്ചില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. സമ്മേളനത്തി​െൻറ ഏറ്റവും പ്രധാന അജണ്ടയായ പൊതുചർച്ച തുടരുകയാണ്. ബുധനാഴ്ച വൈകീട്ടുവരെ ഇതുതുടരും. ജില്ല സെക്രട്ടറി വി.എൻ. വാസവ​െൻറ തട്ടകമാണ് പുതുപ്പള്ളി. ഇവിടെ നിലവിലെ സെക്രട്ടറി ഒൗദ്യോഗിക പക്ഷത്തെ സാബുവിനെ പരാജയപ്പെടുത്തിയാണ് സുഭാഷ് വർഗീസ് വിജയിച്ചത്. പൂഞ്ഞാറിൽ കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ പി.സി. ജോർജിനെ പിന്തുണക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. പാർട്ടി സെക്രട്ടറിയായിരിക്കെ പിണറായി വിജയൻ മൂന്നുതവണ എത്തിയിട്ടും പാർട്ടിയുടെ ഒൗദ്യോഗിക സ്ഥാനാർഥി പരാജയപ്പെടുകയും സ്വതന്ത്ര്യനായി മത്സരിച്ച പി.സി. ജോർജ് വിജയിക്കുകയും ചെയ്തതാണ് പാർട്ടി േനതൃത്വത്തെ വെട്ടിലാക്കിയത്. ഇതി​െൻറ പേരിൽ ഏതാനും പേർക്കെതിരെ അച്ചടക്ക നടപടിയും സ്വീകരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story