Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2018 5:35 AM GMT Updated On
date_range 2018-02-25T11:05:59+05:30അജ്മീരിൽനിന്ന് ക്രൈംബ്രാഞ്ച് സംഘം മടങ്ങുന്നു
text_fieldsകോട്ടയം: അറുപുറയിൽനിന്ന് കാണാതായ ദമ്പതികളെത്തേടി അജ്മീരിലെത്തിയ ക്രൈംബ്രാഞ്ച് അേന്വഷണസംഘം മടങ്ങുന്നു. അജ്മീരിലെ ദർഗയിലും സമീപത്തെ ആരാധനാലയങ്ങളിലും സംഘം പരിശോധന നടത്തിെയങ്കിലും സൂചനയൊന്നും ലഭിച്ചില്ല. ദമ്പതികളോട് സാമ്യമുള്ളവെര കണ്ടിരുന്നതായി ചില മൊഴികൾ അജ്മീറിൽനിന്ന് സംഘത്തിന് ലഭിച്ചിരുന്നു. അജ്മീര്‍ ദര്‍ഗയിലെ സുരക്ഷ ജോലിക്കാരൻ, ഹോട്ടലുകള്‍ നടത്തുന്ന ചില മലയാളികള്‍ എന്നിവരില്‍നിന്നാണ് ദമ്പതികളെന്ന് തോന്നിക്കുന്നവരെ കണ്ടതായ മൊഴികള്‍ ലഭിച്ചത്. എന്നാൽ, ഇത് സ്ഥിരീകരിക്കാൻ തക്ക കൂടുതൽ വിവരമൊന്നും ലഭിച്ചില്ല. മൊഴി നൽകിയവർക്ക് ഫോേട്ടായിലുള്ളവർ തന്നെയാണ് കണ്ടതെന്ന് ഉറപ്പിക്കാൻ കഴിഞ്ഞുമില്ല. ശനിയാഴ്ച മേഖലയിലെ വിവിധ ജനവാസകേന്ദ്രങ്ങളിലും പരിശോധന നടത്തിയിട്ടും സൂചനയൊന്നും ലഭിച്ചില്ല. ഇതോടെയാണ് ഇവിടുത്തെ അന്വേഷണം അവസാനിപ്പിക്കാനുള്ള തീരുമാനം. ഞായറാഴ്ചയോ തിങ്കളാഴ്ചയോ സംഘം കേരളത്തിലേക്ക് തിരിക്കും. ദമ്പതികളുടെ ചിത്രം സഹിതമുള്ള ലുക്കൗട്ട് നോട്ടീസ് ദർഗയിലും പരിസരത്തും വ്യാപകമായി പതിച്ചിട്ടുണ്ട്. അജ്മീറില്‍ ഇനി ദമ്പതികൾ എത്തിയാൽ കണ്ടെത്താനുള്ള മുഴുവന്‍ ക്രമീകരണവും ഏർപ്പെടുത്തിയെന്ന് ഡിവൈ.എസ്.പി സേവ്യര്‍ സെബാസ്റ്റ്യൻ പറഞ്ഞു. കഴിഞ്ഞ ഏപ്രില്‍ ആറിലെ ഹർത്താൽ ദിനത്തിലാണ് അറുപുറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) ദമ്പതികളെ കാണാതായത്.
Next Story