Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Feb 2018 5:32 AM GMT Updated On
date_range 25 Feb 2018 5:32 AM GMTമന്നം സമാധി ദിനാചരണം ഇന്ന്
text_fieldsbookmark_border
ചങ്ങനാശ്ശേരി: നായര്‍ സര്‍വിസ് സൊസൈറ്റി സമുദായാചാര്യന്‍ മന്നത്ത് പദ്മനാഭെൻറ 48ാമത് ചരമവാര്‍ഷിക ദിനാചരണം ഞായറാഴ്ച നടക്കും. മന്നം സമാധിമണ്ഡപത്തില്‍ രാവിലെ ആറുമുതല്‍ 11.45 വരെ ഭക്തിഗാനാലാപനവും ഉപവാസവും നടക്കും. പുഷ്പാര്‍ച്ചനയും സമൂഹപ്രാര്ഥനയുമുണ്ടാകും. എൻ.എസ്.എസ് രൂപവത്കരിച്ചപ്പോള്‍ എടുത്ത പ്രതിജ്ഞ ചൊല്ലി ഉപവാസം അവസാനിപ്പിക്കും. മന്നം സമാധിയില്‍ നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് എല്ലാ കരയോഗങ്ങളുടെയും താലൂക്ക് യൂനിയനുകളുടെയും നേതൃത്വത്തില്‍ രാവിലെ ആറുമുതല്‍ 11.45 വരെ പ്രാർഥനയും മന്നത്ത് പദ്മനാഭെൻറ ചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചയും നടത്തണമെന്നും പ്രതിജ്ഞ പുതുക്കണമെന്നും എൻ.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായര്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story