Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകെ.പി.എം.എസിലെ ഗ്രൂപ്​...

കെ.പി.എം.എസിലെ ഗ്രൂപ്​ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് ഏകീകരണ സമിതി

text_fields
bookmark_border
കൊച്ചി: കേരള പുലയര്‍ മഹാസഭയിലെ (കെ.പി.എം.എസ്) ഗ്രൂപ് പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് കെ.പി.എം.എസ് ഏകീകരണ സമിതി ചെയര്‍മാന്‍ എം.വി. ആണ്ടപ്പന്‍ വാർത്തസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ സംഘടനയിൽ മൂന്ന് സംസ്ഥാന കമ്മിറ്റികള്‍ ഒരേ രജിസ്റ്റര്‍ നമ്പറില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ടി.വി. ബാബു, പുന്നല ശ്രീകുമാര്‍, പി.എം. വിനോദ് എന്നിവരുടെ നേതൃത്വത്തിലാണ് മൂന്ന് കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് സംഘടനയുടെ നിയമാവലിക്കും രജിസ്‌ട്രേഷന്‍ നിയമങ്ങള്‍ക്കും വിരുദ്ധമാണ്. മൂന്ന് ഗ്രൂപ്പുകളും ഐക്യപ്പെടണമെന്നും അല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു. വാർത്തസമ്മേളനത്തില്‍ സമിതി കണ്‍വീനര്‍ സി.ടി. പൊന്നപ്പന്‍, പി.വി. വിശ്വംഭരന്‍, കെ. വിശ്വനാഥന്‍ എന്നിവരും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story