Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightവിദ്യാർഥികൾ...

വിദ്യാർഥികൾ അക്ഷരലോകത്തേക്ക്​

text_fields
bookmark_border
പ്രതികൂല ജീവിതസാഹചര്യംമൂലം ഇടമലക്കുടിയിലെ കുട്ടികളുടെ പഠനം മുടങ്ങിയിരുന്നു അടുത്തനാൾ വരെ. എസ്.ഇ.ആർ.ടിയുടെയും പൊതു വിദ്യാഭ്യാസ വകുപ്പി​െൻറയും ഇടപെടൽ ഇതിന് മാറ്റം വരുത്തി. 2017ൽ നടത്തിയ പഠനത്തിൽ പഠനം പാതിവഴിയില്‍ ഉപേക്ഷിക്കേണ്ടി വന്നത്‌ രണ്ടു പെണ്‍കുട്ടികളടക്കം 31 പേരാണ്‌. മൂന്നാര്‍ എം.ആര്‍.എസ്‌ സ്‌കൂളില്‍നിന്നും എന്‍.എസ്‌.എസ് സംഘം ആറുകുടികളിലായി നടത്തിയ സന്ദര്‍ശനത്തിലാണ്‌ ഇക്കാര്യം വെളിപ്പെട്ടത്. ഇടമലക്കുടി പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന 26 കുടികളിലായി 2800ഓളം ആദിവാസികളാണ്‌ താമസിക്കുന്നത്‌. പുറംലോകവുമായി യാതൊരു ബന്ധവും ഇല്ലാതെ വളരുന്ന കുട്ടികള്‍ ദൂരെ പഠിക്കുന്നതിനുള്ള വിമുഖതകൂടി കാട്ടുന്നതോടെ പഠനത്തിനുള്ള ഇവരുടെ സാധ്യത തന്നെ ഇല്ലാതാക്കിയിരുന്നു‌. ഇടമലക്കുടിയിലെ ഏകാധ്യാപക വിദ്യാലയം സൊസൈറ്റിക്കുടിയിലാണ്. ഇവിടേക്ക് മറ്റ് കുടികളിലുള്ള കുട്ടികൾക്ക് എത്താൻ പ്രയാസമായിരുന്നു. ഇത് ബോധ്യപ്പെട്ട എസ്.ഇ.ആർ.ടി വിവിധ കുടികളെ നാല് ക്ലസ്റ്ററുകളാക്കി തിരിച്ച് അവിടെ ക്ലാസുകളെടുത്തു. കുടികൾക്ക് സമീപമായതിനാൽ വിദ്യാർഥികളെ ആകർഷിക്കാനും കഴിഞ്ഞു. രക്ഷിതാക്കളും ഇതിന് താൽപര്യമറിയിച്ച് രംഗത്തുവന്നു. ഇതോടെ മൂന്നോ നാലോ കുടികളിലെ കുട്ടികളെ ഒരു ക്ലസ്റ്ററിന് കീഴിലാക്കി ഏക അധ്യാപക വിദ്യാലയത്തിൽ പഠിപ്പിക്കുകയാണ്. ക്ലസ്റ്ററുകളെ പ്രൈമറി സ്കൂളുകളാക്കി സൊസൈറ്റിക്കുടിയിലെ ഏക അധ്യാപക വിദ്യാലയത്തെ ഹൈസ്കൂളാക്കി ഉയർത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്. *തൊഴിലുറപ്പ് പദ്ധതിയിൽ ഒന്നാമത് അടിസ്ഥാന സൗകര്യ മേഖലയിൽ ഏറ്റവും പിന്നോക്കമാണെങ്കിലും ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ സംസ്ഥാനത്ത് ഒന്നാമതെത്തി. തൊഴിലുറപ്പ് പദ്ധതി നിർവഹണത്തിലെ മികവിന് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ മഹാത്മ പുരസ്കാരമാണ് ഇടമലക്കുടിയെ തേടിയെത്തിയത്. ഗതാഗതയോഗ്യമായ റോഡ് പോലുമില്ലാത്ത ഇടമലക്കുടിക്കാകെ പ്രയോജനം ചെയ്യുന്ന പദ്ധതികളാണ് തൊഴിലാളികൾ ഏറ്റെടുത്തത്. പഞ്ചായത്തിൽ 782 കുടുംബങ്ങളാണുള്ളത്. ആദിവാസി മുതുവ സമുദായത്തിൽപെട്ടവരാണ് എല്ലാവരും. ഇതിൽ 754 കുടുംബങ്ങളാണ് തൊഴിലുറപ്പ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തത്. ഇതിൽ 702 കുടുംബങ്ങൾ പദ്ധതിയിൽ പങ്കാളികളായി. ഇതിൽ 378 കുടുംബങ്ങൾക്കും നൂറുദിവസം തൊഴിൽ നൽകാനായി. 1329 പേർക്കാണ് തൊഴിൽ നൽകിയത്. ഇതുവഴി 58,538 തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചു. 2016-17 വർഷം തൊഴിലുറപ്പ് കൂലിയിനത്തിൽ ഇടമലക്കുടിയിൽ വിതരണം ചെയ്തത് 1,40,49,000 രൂപയാണ്. *വനവിഭവശേഖരണവും കൃഷിയും ഉപജീവനമാർഗം ഇടമലക്കുടിയിലെ ജനങ്ങളുടെ മുഖ്യ ഉപജീവനമാർഗം വനവിഭവ ശേഖരണവും കൃഷിയുമാണ്. ഫലഭൂയിഷ്ഠമായ മണ്ണും അധ്വാനിക്കാന്‍ ശേഷിയും മനസ്സുമുള്ള മനുഷ്യരുമുള്ള ഇടമലക്കുടിയുടെ കാര്‍ഷിക വികസന സാധ്യതകള്‍ പ്രവചനാതീതമാണ്. ഏലം, നെല്ല്, റാഗി എന്നിവ മുഖ്യമായി കൃഷി ചെയ്തു വരുന്നു. ഈ മേഖലയില്‍ സ്വാഭാവികമായി വളര്‍ന്നു വരുന്നതും ജൈവ മാർഗങ്ങളില്‍ പരിപാലിക്കപ്പെടുന്നതുമായ ഏലത്തിന് പൊതുവിപണിയില്‍ മറ്റ് പ്രദേശങ്ങളിലുള്ളവയെക്കാള്‍ കൂടുതല്‍ വില ലഭിക്കാറുണ്ട്. എന്നാല്‍, നിലവില്‍ കച്ചവടക്കാര്‍ കര്‍ഷകരെ ചൂഷണം ചെയ്ത് വന്‍ലാഭം നേടുന്നു. ഇതിന് കൃഷി വകുപ്പ് നേരിട്ട് വിഷയത്തിൽ ഇടപെടണം. കച്ചവടക്കാര്‍ മുന്‍കൂറായി പലിശക്ക് നല്‍കുന്ന പണം ജനങ്ങളെ കടക്കെണിയില്‍ ആക്കി മേഖലയില്‍ പുറം നാട്ടുകാരുടെ ആധിപത്യം കൂടുതല്‍ ഉണ്ടാക്കാന്‍ ഇടയാക്കി. കാര്‍ഷിക വിളകള്‍ കൂടാതെ വനവിഭവങ്ങളായ തേന്‍, തള്ളി, പത്രിപ്പൂവ്, കാട്ടുപടവലം, കുടമ്പുളി, കുരുമുളക്, പുളിഞ്ചി അടങ്ങിയ വനവിഭവങ്ങളും ശേഖരിക്കുന്നുണ്ടെങ്കിലും കച്ചവടക്കാരില്‍നിന്ന് ന്യായമായ വില ലഭിക്കാതെ തന്നെ വിപണനം നടത്തേണ്ടി വരുന്നു. പഞ്ചായത്തില്‍ ശാസ്ത്രീയമായ കാര്‍ഷിക വികസനം സാധ്യമാക്കുകയാണെങ്കില്‍ വൻ തോതിൽ പച്ചക്കറികൾ ഉൽപാദിക്കാന്‍ കഴിയും. * താങ്ങായി പുറം ലോകവും ഇടമലക്കുടിക്ക് താങ്ങായി നാടി​െൻറ സഹായ ഹസ്തം എപ്പോഴുമുണ്ട്. ഇതിൽ ചലച്ചിത്ര താരങ്ങൾ മുതൽ സാധാരണക്കാർ വരെയുണ്ട്. കഴിഞ്ഞ ദിവസം സൊസെറ്റിക്കുടിയിലെ വിവരങ്ങൾ അന്വേഷിക്കാനിറങ്ങിയ ഉദ്യോഗസ്ഥർ ഒരു സുന്ദരൻ പാർക്കാണ് ഇവിടുത്തെ ട്രൈബൽ എൽ.പി സ്കൂളിന് ഒരുക്കി നൽകിയത്. കൊച്ചു സീസോ, ഊഞ്ഞാൽ, കറങ്ങിത്തിരിയാൻ ഒരു മെറി ഗോ എറൗണ്ട്. തുടങ്ങി ആ ഏഴ് ഉദ്യോഗസ്ഥർ തുറന്നു കൊടുത്തത് അവർ സ്വപ്‌നം പോലും കാണാത്ത കളിയുപകരണങ്ങൾ. ഇടുക്കി ജില്ല വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തിലെ ഏഴ് ഉദ്യോഗസ്ഥരാണ് വാഹനങ്ങൾപോലും എത്തിപ്പെടാത്ത മലകളാൽ ചുറ്റപ്പെട്ട ഇടമലക്കുടിയിലെ ട്രൈബൽ എൽ.പി സ്‌കൂളിലെ കുട്ടികൾക്കായി 'ഒരു കിടിലൻ പാർക്ക്' ഒരുക്കിയത്. എം. ബിജു ജയിംസ്, പി.ആർ. വേണു, എ.എച്ച്. രാജേഷ്, സി.ആർ. പ്രേംകുമാർ, പി.ആർ. ഗിരീഷ് കുമാർ, വി. ജയേഷ്, എം. മണികണ്ഠൻ, എക്‌സ്. ആൻഡ്രൂസ് എന്നിവർ ജനുവരി 27ന് ഇടമലക്കുടിയിലേക്ക് നടത്തിയ ഒരു യാത്രയാണ് പാർക്കി​െൻറ വഴിവെട്ടിയത്. സൊസൈറ്റിക്കുടിയിൽ പ്രവർത്തിക്കുന്ന സ്‌കൂളി​െൻറ സൗകര്യം പരിശോധിക്കാനാണ് ഇവർ എത്തിയത്. നാൽപതോളം കുഞ്ഞുങ്ങൾ പഠിക്കുന്ന സ്‌കൂളിൽ അവർക്കുള്ള വിനോദോപാധികൾ വളരെക്കുറവാണെന്നാണ് പരിശോധനയിൽ കണ്ടത്. പരിശോധനക്ക് എത്തിയവരോട് തങ്ങൾക്ക് കളിക്കാൻ കളിയുപകരണങ്ങൾ വേണമെന്ന് കുഞ്ഞുങ്ങളും ആവശ്യപ്പെട്ടു. തുടർന്ന് െഫബ്രുവരി 14ന് വീണ്ടും ഇവർ ഇടമലക്കുടിയിലെക്ക് എത്തിയത് ഏഴുപേരുകൂടി സ്വരുക്കൂട്ടി വാങ്ങിയ കളിയുപകരണങ്ങളുമായാണ്. നാട്ടുകാരുടെ സഹായത്തോടെ സ്‌കൂൾ വളപ്പിൽ ഗ്രൗണ്ടൊരുക്കി. സ്മാർട്ട് ക്ലാസ് മുറിയാക്കുന്നതിന് മുന്നോടിയായി മൂന്ന് ലാപ്‌ടോപ് ഇവർ സംഭാവന ചെയ്തിട്ടുണ്ട്. കൂടാതെ കളറിങ് ബുക്കുകൾ, ബുദ്ധിവികാസത്തിന് ഉതകുന്ന കളിയുപകരങ്ങൾ എന്നിവയും നൽകി. റിപ്പോർട്ട്: അഫ്സൽ ഇബ്രാഹിം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story