Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Feb 2018 11:06 AM IST Updated On
date_range 24 Feb 2018 11:06 AM ISTഹാഷിമിനെ അജ്മീരിൽ കണ്ടതായി ക്രൈംബ്രാഞ്ചിന് മൊഴി; അന്വേഷണം രണ്ടുദിവസം കൂടി നീട്ടി
text_fieldsbookmark_border
കോട്ടയം: അറുപുറയിൽനിന്ന് പത്തരമാസം മുമ്പ് കാണാതായ ദമ്പതികളിൽ ഹാഷിമിനോട് സാദൃശ്യമുള്ളയാളെ അജ്മീരിൽ കണ്ടെത്തിയെന്ന് ക്രൈംബ്രാഞ്ചിന് മൊഴിലഭിച്ചതായി സൂചന. ഇതേതുടർന്ന് മടങ്ങാനിരുന്ന സംഘം രണ്ടുദിവസം കൂടി അന്വേഷണം നീട്ടി. ആദ്യ ദിവസങ്ങളിലെ അന്വേഷണങ്ങളില്‍ ഹബീബയെന്ന് സംശയിക്കുന്ന സ്ത്രീയെ മാസങ്ങള്‍ക്കുമുമ്പ് കണ്ടതായി മൊഴി ലഭിച്ചിരുന്നു. പുതിയ വിവരത്തിെൻറ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് സംഘം രണ്ടുദിവസം കൂടി അജ്മീറില്‍ അന്വേഷണം തുടരും. ഹബീബയെന്ന് തോന്നിക്കുന്ന സ്ത്രീയെ കണ്ടതായി ഒന്നിലേറെ മൊഴി പൊലീസിന് ലഭിച്ചെങ്കിലും സ്ഥിരീകരണമുണ്ടായില്ല. അജ്മീര്‍ ദര്‍ഗയിലെ സുരക്ഷ ജോലിക്കാരൻ, ഹോട്ടലുകള്‍ നടത്തുന്ന ചില മലയാളികള്‍ എന്നിവരില്‍ നിന്നാണ് ഹബീബയെന്ന് തോന്നിക്കുന്ന യുവതിയെ കണ്ടതായ മൊഴികള്‍ ലഭിച്ചത്. ഇത് സ്ഥിരീകരിക്കാത്തത് അന്വേഷണത്തെ പ്രതികൂലമായി ബാധിച്ചിരുന്നു. ഇതിനിടെയാണ് വെള്ളിയാഴ്ച കൂടുതൽ വിവരങ്ങള്‍ ലഭിച്ചത്. അജ്മീറില്‍ ഇനി ദമ്പതികൾ എത്തിയാൽ കണ്ടെത്താനുള്ള മുഴുവന്‍ ക്രമീകരണങ്ങളും ഏർപ്പെടുത്തിയെന്ന് ഡിവൈ.എസ്.പി സേവ്യര്‍ സെബാസ്റ്റ്യൻ പറഞ്ഞു. അജ്മീറില്‍ 20 കിലോമീറ്റര്‍ അകലെയുള്ള താരാഘട്ടിലാണ് വെള്ളിയാഴ്ചത്തെ അന്വേഷണം. മലയാളികള്‍ ഏറെയുള്ള ഇവിടെനിന്ന് അനുകൂല വിവരമൊന്നും ലഭിച്ചില്ല. അറുപുറ ഒറ്റക്കണ്ടത്തില്‍ ഹാഷിം (42), ഭാര്യ ഹബീബ (37) ദമ്പതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം. ദമ്പതികളുടെ ചിത്രം സഹിതമുള്ള ലുക്കൗട്ട് നോട്ടീസ് ദർഗയിലും പരിസരപ്രദേശങ്ങളിലും പതിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story