Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_right...

ആൾക്കൂട്ടക്കൊലപാതകങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണം ^സോളിഡാരിറ്റി

text_fields
bookmark_border
ആൾക്കൂട്ടക്കൊലപാതകങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടിയെടുക്കണം -സോളിഡാരിറ്റി തൊടുപുഴ: അട്ടപ്പാടിയിൽ ആൾക്കൂട്ടം അടിച്ചുകൊന്ന മധുവി​െൻറ ഘാതകരെ എത്രയും വേഗം അറസ്റ്റ് ചെയ്ത് ശിക്ഷിക്കണമെന്ന് സോളിഡാരിറ്റി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. മധു അക്രമത്തിനിരയായത് അദ്ദേഹം ആദിവാസിയായതുകൊണ്ടുകൂടിയാണ്. ഇത് വംശീയതയുടെ വികൃതമുഖമാണ്. ഇതുപോലെ അയൽ സംസ്ഥാന തൊഴിലാളികൾക്കുനേരെ ഉണ്ടാകുന്ന ആക്രമണങ്ങളും അപലപനീയമാണ്. ആളുകൾ നിയമം ൈകയിലെടുക്കുന്ന ഇത്തരം സംഭവങ്ങൾ പെരുകുന്നതിൽ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന കൃത്രിമ വാർത്തകൾക്കും ഊഹങ്ങൾക്കും പങ്കുണ്ട്. ഭീതിയും തെറ്റിധാരണയും പരത്തുന്ന വാർത്തകളും വിഡിയോകളുമൊക്കെ പ്രചരിപ്പിക്കുന്നവർക്കെതിരെ നടപടിയെടുക്കണം. ജില്ല പ്രസിഡൻറ് അബ്ദുൽ ഹലീം അധ്യക്ഷതവഹിച്ചു. വി.എച്ച്. അബ്ബാസ്, നൗഷാദ്, ഹുസൈൻ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു നെടുങ്കണ്ടം: തൊഴിലുറപ്പ് പദ്ധതിയുടെ മസ്റ്റർ റോൾ ബ്ലോക്ക് പഞ്ചായത്ത് അധികൃതർ തടഞ്ഞുവെെച്ചന്ന് ആരോപിച്ച് പാമ്പാടുംപാറ പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങൾ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു. വെള്ളിയാഴ്ച രാവിലെ 10.30ഓടെയായിരുന്നു ഉപരോധം. കഴിഞ്ഞ 20ന് ആരംഭിക്കേണ്ടിയിരുന്ന പണികൾക്കുള്ള മസ്റ്റർ റോളാണ് തടഞ്ഞുെവച്ചത്. പഞ്ചായത്ത്് ജീവനക്കാരിൽനിന്ന് അനുകൂലമറുപടി ലഭിക്കാഞ്ഞതിനെത്തുടർന്ന് ബ്ലോക്ക് പഞ്ചായത്തിൽ അന്വേഷിച്ചപ്പോൾ 22ന് കമ്മിറ്റി ഉെണ്ടന്നും ഇതിനുശേഷെമ നൽകാൻ കഴിയൂവെന്നുമാണ് അറിയിച്ചത്. കൂടാതെ, പഞ്ചായത്ത് കമ്മിറ്റിയിൽ പ്രസിഡൻറ് വിഷയത്തിൽ ഇടപെടുമെന്നും അറിയിച്ചിരുന്നു. എന്നിട്ടും നടപടിയുണ്ടാകാത്തതിനാലാണ് സമരമാർഗം സ്വീകരിച്ചതെന്ന് പ്രതിപക്ഷ അംഗങ്ങളായ എസ്. മോഹനൻ, ഷിജിമോൻ ഐപ്, സരിത സുരേഷ്, ഹരിലാൽ, സരിത രാജേഷ് എന്നിവർ ആരോപിച്ചു. കഞ്ചാവുമായി നാലുപേർ പിടിയിൽ നെടുങ്കണ്ടം: പൊലീസിനുനേരെ കുരുമുളക് സ്േപ്ര പ്രയോഗിച്ച കേസിലെ പ്രതി ഉൾപ്പെടെ കഞ്ചാവുമായി നാലുപേർ പിടിയിൽ. എൻ.ആർ.സി.ടി, ഗണപതിപറമ്പിൽ സഞ്ജയ് ആണ് (18) പിടിയിലായത്. ഇയാളുടെ പക്കൽനിന്ന് 25 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. കഞ്ചാവ് വലിക്കാൻ വന്ന 18 വയസ്സുള്ള മൂന്നുപേരെ കസ്റ്റഡിയിലെടുത്ത് രക്ഷിതാക്കളെ വിളിച്ചുവരുത്തി വിട്ടയച്ചു. എൻ.ആർ സിറ്റി കേന്ദ്രീകരിച്ച് കുട്ടികൾ മിക്ക ദിവസങ്ങളിലും കഞ്ചാവ് വലിക്കുന്നുവെന്ന വിവരത്തി​െൻറ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇത് പിടികൂടിയത്. രാജാക്കാട് പൊലീസിനെ ആക്രമിച്ച കേസിൽ ജാമ്യം ലഭിച്ച് മൂന്നാം ദിനമാണ് പ്രതി പിടിയിലാകുന്നത്. പ്രതിയെ നെടുങ്കണ്ടം കോടതിയിൽ ഹാജരാക്കും. ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പക്ടർ എ.ജി. പ്രകാശി​െൻറ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവൻറിവ് ഓഫിസർമാരായ എം.പി. പ്രമോദ്, കെ.ആർ. ബാലൻ, പി.സി. റജി എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story