Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightപൂമാല ആദിവാസി സ്​കൂൾ...

പൂമാല ആദിവാസി സ്​കൂൾ ലോക വിദ്യാഭ്യാസ ഭൂപടത്തിലേക്ക്​

text_fields
bookmark_border
തൊടുപുഴ: കൂട്ടായ പ്രയത്നത്തിലൂടെ പഴമയുടെയും വൈവിധ്യത്തി​െൻറയും പാത വെട്ടിത്തുറന്ന് അറിവി​െൻറ വാതായനങ്ങൾ കുട്ടികൾക്കുമുന്നിൽ തുറന്നുവെച്ച സ്കൂൾ ഇനി ലോക വിദ്യാഭ്യാസ ഭൂപടത്തിൽ. ഇടുക്കിയിലെ പൂമാല ഗവ. ട്രൈബൽ സ്കൂളാണ് അപൂർവ നേട്ടത്തിനൊരുങ്ങുന്നത്. തീർത്തും വ്യത്യസ്തതയോടെ വർഷങ്ങളായി വിദ്യാലയത്തിൽ നടക്കുന്ന പ്രവർത്തനങ്ങൾ അന്താരാഷ്ട്ര സംഘടനയായ യൂനിസെഫി​െൻറ ശ്രദ്ധയിൽെപട്ടതോടെയാണ് ഇൗ ആദിവാസി സ്കൂളി​െൻറ കഥ ലോകശ്രദ്ധയിലേക്കെത്തുന്നത്. ഐക്യരാഷ്ട്രസഭക്ക് കീഴിൽ കുട്ടികള്‍ക്കുവേണ്ടിയുള്ള സംഘടനയായ യൂനൈറ്റഡ് നേഷന്‍സ് ചില്‍ഡ്രന്‍സ് ഫണ്ടി​െൻറ (യൂനിസെഫ്) നിർേദശപ്രകാരം എസ്.സി.ഇ.ആർ.ടി സ്കൂളിനെപ്പറി തയാറാക്കിയ ഡോക്യുമ​െൻററി പ്രകാശനത്തിനൊരുങ്ങി. പ്രീ ൈപ്രമറിമുതൽ ഹയർ സെക്കൻഡറിവരെയായി ആയിരത്തോളം കുട്ടികളാണ് പൂമാല സ്കൂളിൽ പഠിക്കുന്നത്. ഇതിൽ 69 ശതമാനവും ആദിവാസി മേഖലയിൽനിന്നുള്ളവരാണ്. ആദിവാസിക്കുട്ടികൾ നൂറു ശതമാനം വിജയിക്കുന്ന ഏക സ്കൂളെന്ന ബഹുമതിയും ഒരു പക്ഷേ, പൂമാലക്കായിരിക്കും. പശ്ചിമഘട്ട മലനിരകളാൽ ചുറ്റപ്പെട്ട വെള്ളിയാമറ്റം ഗ്രാമപഞ്ചായത്തിലെ സ്കൂൾ ഇവിടത്തെ ഗോത്ര സമൂഹത്തി​െൻറ മുഴുവൻ വിദ്യാഭ്യാസ-സാംസ്കാരിക കേന്ദ്രമായി മാറിയത് യാദൃച്ഛികമല്ല. 12ഒാളം ഉൗരുഗ്രാമങ്ങളാണ് പൂമാല മേഖലയിലുള്ളത്. ഗോത്രമേഖലയിലെ പ്രാദേശിക ഉത്സവങ്ങളിൽ അധ്യാപകരും രക്ഷിതാക്കളും പൊതുജനങ്ങളും പങ്കെടുത്തതോടെയാണ് സ്കൂളും നാടും തമ്മിലെ ബന്ധം ഉടലെടുക്കുന്നത്. ഇത് സ്കൂളി​െൻറ തലവരതന്നെ മാറ്റി. 2008ൽ 'കളിത്തട്ട്' വിദ്യാപദ്ധതി സ്കൂളിൽ നിലവിൽ വന്നു. ഇതിലൂടെ വിവരസാങ്കേതിക പഠനസൗകര്യമൊരുക്കി സ്കൂൾ കുതിച്ചുചാട്ടം നടത്തി. ഐ.ടി പഠനം കുട്ടികൾക്കും രക്ഷിതാക്കൾക്കും പൊതുസമൂഹത്തിനും നൽകി മാതൃകയായി. സംസ്ഥാന ഐ.ടി അവാർഡും സ്കൂളിനെ തേടിയെത്തി. 2010ൽ ഹരിതവിദ്യാലയ റിയാലിറ്റി ഷോയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2011ൽ സംസ്ഥാനത്തെ സ്മാർട്ട് സ്കൂൾ പദ്ധതിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അഞ്ച് സ്കൂളുകളിലൊന്നായി. പല കുട്ടികളും കിലോമീറ്ററുകൾ നടന്നാണ് എത്തിയിരുന്നത്. യാത്ര ലഘൂകരിക്കാൻ ആവിഷ്കരിച്ച നൂതന പദ്ധതികളിലൊന്നായിരുന്നു 2012-13ൽ നടപ്പാക്കിയ 'സുരക്ഷ മാപ്പിങ്'. അധ്യാപകരുടെ നേതൃത്വത്തിൽ തയാറാക്കിയ മാപ്പ്, വിദ്യാർഥികൾ നടന്നുവരുന്ന മലമടക്കുകളിലെയും അടിവാരത്തെയും അപകടമേഖലകളും മറ്റു പ്രശ്നങ്ങളും രേഖപ്പെടുത്തുന്നതായിരുന്നു. ഇത് വിവിധ ഗവ. ഏജൻസികൾക്ക് കൈമാറി, പലതിനും പരിഹാരവും കണ്ടു. വിദ്യാഭ്യാസ മേഖലയിൽ ഇൗ സുരക്ഷ മാപ്പിങ് ഏറെ ചർച്ചചെയ്യപ്പെട്ടിരുന്നു. സംസ്ഥാനത്ത് ഒരിടത്തുമില്ലാത്ത 'അമ്മക്കട' എന്ന ആശയവും പൂമാല സ്കൂളിന് സ്വന്തമാണ്. സ്വന്തം മക്കൾക്കും അവരെ പഠിപ്പിക്കുന്ന അധ്യാപകർക്കും ചായയും മറ്റു ലഘുഭക്ഷണങ്ങളും ഉണ്ടാക്കി നൽകുന്നതായിരുന്നു പദ്ധതി. 'മുളംകൂട്ടം' എന്നപേരിൽ സ്കൂളിലെ അമ്മമാരുടെ വായനകൂട്ടായ്മയും ആദിവാസിക്കുട്ടികളുടെ പരീക്ഷ വിജയത്തിന് നാലുവർഷമായി രക്ഷിതാക്കളുടെ നേതൃത്വത്തിൽ രാത്രി വിദ്യാലയങ്ങളും പ്രവർത്തിക്കുന്നുണ്ട്. അടുത്തമാസം നാലിനാണ് സ്കൂളി​െൻറ വളർച്ചയും ചരിത്രവും പ്രാദേശിക ഇടപെടലും കാണിക്കുന്ന ഡോക്യുമ​െൻററിയുടെ പ്രകാശം. ഇതോടെ സ്കൂളി​െൻറ ചരിത്രം ഇനി ലോകത്തിന് കാണാം. യൂനിസെഫ് ഇടപെട്ട് എസ്.സി.ഇ.ആർ.ടിയെ സ്കൂളി​െൻറ പ്രവർത്തനം പഠിക്കുന്നതിന് ചുമതലെപ്പടുത്തുകയായിരുന്നു. തുടർന്ന് ഒരു വർഷമായി നടത്തിയ പഠനത്തിനൊടുവിലാണ് 'പൂമാല്യം' എന്നപേരിൽ 20 മിനിറ്റ് നീളുന്ന ഡോക്യുമ​െൻററി പൂർത്തിയായത്. ഹെഡ്മിസ്ട്രസ് ഷീബ മുഹമ്മദ്, കളിത്തട്ട് വിദ്യാഭ്യാസപദ്ധതി കൺവീനർ വി.വി. ഷാജി, പി.ടി.എ പ്രസിഡൻറ് പി.ജി. സുധാകരൻ തുടങ്ങിയവരാണ് പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. അഫ്സൽ ഇബ്രാഹിം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story