Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightരണ്ടര വയസ്സുകാരിയെ...

രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

text_fields
bookmark_border
കട്ടപ്പന: വീട്ടുമുറ്റത്തുനിന്ന് രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. അച്ചക്കാനം വെള്ളക്കൂട്ട് ഷിജു-സിന്ധു ദമ്പതികളുടെ മകൾ അക്‌സയെയാണ് അജ്ഞാതൻ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. വ്യാഴാഴ്ച രാവിലെ 10.30ഒാടെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന അക്‌സയെ ബലമായി പിടിച്ചുകൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. ഇതുകണ്ട് എത്തിയ സിന്ധു ബഹളംവെക്കുകയും കുട്ടിയെ ഇയാളിൽനിന്ന് ബലമായി പിടിച്ചുവാങ്ങുകയും ചെയ്തു. ഇതോടെ ഇയാൾ ഓടി രക്ഷപ്പെട്ടു. നാട്ടുകാർ തിരച്ചിൽ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. വണ്ടന്മേട് പൊലീസ് അന്വേഷണം തുടങ്ങി.
Show Full Article
TAGS:LOCAL NEWS 
Next Story