Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightതുടർച്ചയായി കുടിവെള്ളം...

തുടർച്ചയായി കുടിവെള്ളം മുടങ്ങി;​ ചെയർമാ​െൻറ നേതൃത്വത്തിൽ കൗൺസിലർമാർ എൻജിനീയറെ തടഞ്ഞുവെച്ചു

text_fields
bookmark_border
ചങ്ങനാശ്ശേരി: നഗരത്തില്‍ കുടിവെള്ളവിതരണം തുടര്‍ച്ചയായി മുടങ്ങുന്നതില്‍ പ്രതിഷേധിച്ച് ചങ്ങനാശ്ശേരി നഗരസഭ ചെയര്‍മാന്‍ സെബാസ്റ്റ്യൻ മാത്യു മണമേലി​െൻറ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ തിരുവല്ല എക്‌സിക്യൂട്ടിവ് എന്‍ജിനീയറുടെ കാര്യാലയത്തിലേക്ക് മാര്‍ച്ചും ധർണയും നടത്തി. ജനപ്രതിനിധികള്‍ രണ്ടുമണിക്കൂറോളം എന്‍ജിനീയറെ തടഞ്ഞുവെച്ച് പ്രതിഷേധിച്ചു. പൊട്ടിയ പൈപ്പുകളുടെ ക്രമം കൗണ്‍സിലര്‍മാര്‍ നല്‍കുന്നതനുസരിച്ച് നന്നാക്കാനും കുടിവെള്ളം ഒാരോ പ്രദേശത്തും ഷെഡ്യൂള്‍ ചെയ്ത് വിതരണം ചെയ്യാനും പ്രവര്‍ത്തനം വിലയിരുത്താന്‍ ചങ്ങനാശ്ശേരി നഗരസഭയില്‍ എക്‌സിക്യൂട്ടിവ് എന്‍ജിനീയറുടെയും ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ യോഗം വിളിക്കാമെന്നെ ഉറപ്പിന്മേലാണ് സമരം അവസാനിപ്പിച്ചത്. നഗരസഭയിലെ 37 വാര്‍ഡുകളിലും ആഴ്ചകളായി കുടിവെള്ളവിതരണം കാര്യക്ഷമമല്ല. പൊട്ടിയ പൈപ്പ് ലൈനുകള്‍ നന്നാക്കാനും ജലം പാഴാകുന്നത് ഒഴിവാക്കാനും നഗരസഭ പ്രദേശത്തെ കുടിവെള്ളപ്രശ്‌നം പരിഹരിക്കണമെന്നും ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, സി.പി.എം, ബി.ജെ.പി, കേരള കോൺഗ്രസ്, മുസ്ലിം ലീഗ് തുടങ്ങിയ പാർട്ടികളിലെ കൗണ്‍സിലര്‍മാരും സ്വതന്ത്ര അംഗങ്ങളുമാണ് സമരത്തിൽ പെങ്കടുത്തത്. കഞ്ചാവ് വിൽപന; മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ ചങ്ങനാശ്ശേരി: ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ കഞ്ചാവ് വിൽപന നടത്തിയ മൂന്ന് ബംഗാള്‍ സ്വദേശികള്‍ പിടിയിൽ. രണ്ടുകിലോ കഞ്ചാവും പിടിച്ചെടുത്തു. ബംഗാളിലെ സാമ്പല്‍പൂര്‍ ജില്ല സ്വദേശികളായ സഹരൂപ് ഖാന്‍ (24), സാദിഖുൽ ഇസ്‌ലാം (30), ഗുലാം ഷുക്കൂര്‍ ബിയാ റബാനി (28) എന്നിവരാണ് അറസ്റ്റിലായത്. മധ്യമേഖല ഐ.ജിയുടെ നിർദേശപ്രകാരം ഒരാഴ്ചയായി നടത്തിയ ഓപറേഷന്‍ ബ്രോക്കണ്‍ വിന്‍ഡോയുടെ ഭാഗമായി ജില്ല പൊലീസ് മേധാവി മുഹമ്മദ് റഫീക്കി​െൻറ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ഡിവൈ.എസ്.പി ആര്‍. ശ്രീകുമാര്‍, തൃക്കൊടിത്താനം എസ്.ഐ റിച്ചാര്‍ഡ് വര്‍ഗീസ്, ആൻറി ഗുണ്ടാ സ്‌ക്വാഡ് അംഗങ്ങളായ കെ.കെ. റെജി, പ്രദീപ് ലാല്‍, അന്‍സാരി, അരുണ്‍, ആൻറണി സെബാസ്റ്റ്യൻ, പ്രതീഷ് രാജ്, മണികണ്ഠന്‍, ഡെന്നി ചെറിയാന്‍ എന്നിവര്‍ അറസ്റ്റിന് നേതൃത്വം നല്‍കി. പായിപ്പാട്ടുള്ള ഇതര സംസ്ഥാന തൊഴിലാളികളുടെ വിവിധ ക്യാമ്പുകളും ജോലിസ്ഥലങ്ങളും കേന്ദ്രീകരിച്ച് കഞ്ചാവ് വിൽപന നടക്കുന്നതായി പൊലീസിന് ലഭിച്ച രഹസ്യവിവരത്തി​െൻറ അടിസ്ഥാനത്തിലാണ് സംഘത്തെ പിടികൂടിയത്. പൊലീസ് സംഘം ബംഗാളിയായ ഒരാളെക്കൊണ്ട് ബംഗാളി കോഡുഭാഷയില്‍ ഫോണില്‍ ബന്ധപ്പെട്ട് കഞ്ചാവ് വേണമെന്നാവശ്യപ്പെട്ട് സഹരൂപ് ഖാനെ വിളിച്ചുവരുത്തി. ഇയാള്‍ കഞ്ചാവുമായി എത്തിയപ്പോള്‍ തന്ത്രപൂര്‍വം കുടുക്കി. സഹരൂപിനെ ചോദ്യം ചെയ്തതില്‍നിന്നാണ് സാദിഖുൽ ഇസ്ലാം, ഗുലാം ഷുക്കൂര്‍ എന്നിവരെ കൊച്ചുപള്ളി ഭാഗത്തുനിന്നും പിടികൂടിയത്. തുരുത്തിക്കടവിലുള്ള ക്യാമ്പിലാണ് ഇവര്‍ താമസിച്ചിരുന്നത്. വ്യാപകമായി കഞ്ചാവ് വളരുന്ന ബംഗാളിലെ നാദിയ ജില്ലയില്‍നിന്ന് തുച്ഛമായ വിലക്ക് ലഭിക്കുന്ന കഞ്ചാവ് സഞ്ചികളിലാക്കി ഷാലിമാര്‍ എക്‌സ്പ്രസ് ട്രെയിനിലാണ് സാധാരണ കടത്തിക്കൊണ്ടുവന്നിരുന്നതെന്ന് ചോദ്യംചെയ്യലില്‍ പ്രതികള്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കിലോക്ക് 50 രൂപയില്‍ താഴെ വിലയുള്ള കഞ്ചാവ് കേരളത്തിലെത്തിച്ച് ചെറിയ പൊതികളാക്കി 350 മുതല്‍ 500 രൂപ വരെ വിലക്കാണ് ഇവര്‍ വിറ്റഴിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story