Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകുംഭഭരണി ആഘോഷിച്ച്​...

കുംഭഭരണി ആഘോഷിച്ച്​ ചെട്ടികുളങ്ങര കാഴ്​ചകളുടെ വിശ്വാസവിരുന്നൊരുക്കി

text_fields
bookmark_border
മാവേലിക്കര: ഒാണാട്ടുകരയുടെ കലയും ഭക്തിയും െഎക്യബോധവും സമന്വയിച്ച കെട്ടുകാഴ്ചകള്‍ ദർശിച്ച് ആയിരങ്ങൾ ഭരണിയുത്സവം കൊണ്ടാടി. കുംഭഭരണി നാളില്‍ ചെട്ടികുളങ്ങരയമ്മക്ക് മുന്നിലെത്തിയത് നാടി​െൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള പുരുഷാരം. അതോടൊപ്പം വിദേശത്തുനിന്ന് എത്തിയവരും പാരമ്പര്യകലയുടെ ആർജവം അനുഭവിച്ചു. ദൃശ്യ ശ്രവണ സുന്ദരമായ ഓണാട്ടുകരക്കാരുടെ ദേശീയോത്സവം ദര്‍ശിക്കാൻ ഭക്തസഹസ്രങ്ങള്‍ ഒഴുകിയെത്തിയപ്പോള്‍ ചെട്ടികുളങ്ങര ദേവീക്ഷേത്രവും പരിസരവും ജനനിബിഡമായി. ശിവരാത്രിനാള്‍ തുടങ്ങിയ ചടങ്ങുകള്‍ കുംഭ ഭരണിയോടെയാണ് പൂര്‍ത്തിയായത്. കുത്തിയോട്ട വഴിപാടുകളും ഭഗവതിക്ക് മുന്നില്‍ സമര്‍പ്പിച്ചു. വ്യാഴാഴ്ച മുതല്‍ വിദൂരദേശങ്ങളില്‍നിന്നുപോലും ചെട്ടികുളങ്ങരയിലെത്തിയ ഭക്തര്‍ വെള്ളിയാഴ്ച പുലര്‍ച്ച ദേവിയുടെ എഴുന്നള്ളത്ത് കണ്ടാണ് മടങ്ങിയത്. രാവിലെ ഒന്നിനുപിന്നാലെ ഒന്നായി കുത്തിയോട്ടങ്ങള്‍ ക്ഷേത്രത്തിലേക്കെത്തിയപ്പോള്‍ കുത്തിയോട്ടപ്പാട്ടി​െൻറ ഈരടിയില്‍ മതിമറന്നുനിന്ന ഭക്തര്‍ ഉച്ചക്ക് വിഭവസമൃദ്ധമായ ഊണുകഴിച്ച ആലസ്യത്തില്‍ വിശ്രമിക്കാന്‍ സമയം കിട്ടും മുമ്പ് 13 കരകളില്‍ നിന്നുള്ള ആരവങ്ങളില്‍ ലയിച്ചു. വയലുകളും വീഥികളും താണ്ടി അംബരചുംബികളായ കെട്ടുകാഴ്ചകള്‍ ക്ഷേത്രത്തിലേക്കെത്തിയതോടെ ക്ഷേത്രതിരുമുറ്റവും കാഴ്ചകണ്ടവും വീഥികളുമെല്ലാം നിറഞ്ഞ ഭക്തസഹസ്രങ്ങളുടെ ചുണ്ടുകളില്‍ ദേവീമന്ത്രങ്ങള്‍ മാത്രം. കരക്കൂട്ടായ്മയുടെ പ്രതീകമായി ക്ഷേത്രത്തിലേക്കെത്തിയ ഓരോ കെട്ടുകാഴ്ചയും ഓണാട്ടുകരയുടെ ഐക്യത്തി​െൻറ പ്രതീകമായിരുന്നു. ഈരേഴ തെക്ക്, ഈരേഴ വടക്ക്, കൈത തെക്ക്, കൈതവടക്ക്, പേള, നടക്കാവ് എന്നീ കരക്കാര്‍ കുതിരകളെയും കണ്ണമംഗലം തെക്ക്, കണ്ണമംഗലം വടക്ക്, കടവൂര്‍ ആഞ്ഞിലിപ്ര, മേനാമ്പള്ളി എന്നീ കരക്കാര്‍ തേരും മറ്റം വടക്ക് ഭീമനെയും മറ്റം തെക്ക് ഹനുമാന്‍, പാഞ്ചാലിയുമാണ് കെട്ടുകാഴ്ചകള്‍. കരകളുടെ ക്രമമനുസരിച്ചാണ് കെട്ടുകാഴ്ചകള്‍ കാഴ്ചകണ്ടത്തില്‍ ഇറങ്ങിയത്. കുത്തിയോട്ടത്തി​െൻറ വായ്ത്താരികളിൽ നിറഞ്ഞ് നാട് മാവേലിക്കര: വ്യാഴാഴ്ച പുലര്‍ച്ച മുതല്‍ ഓണാട്ടുകരയിലെ വീഥികളില്‍ ഒഴുകിയത് കുത്തിയോട്ടത്തി​െൻറ വായ്ത്താരികള്‍. ഇത് ഏറ്റുപാടി ഭക്തസഹസ്രങ്ങളാണ് ചെട്ടികുളങ്ങര ദേവിക്ക് മുന്നില്‍ തൊഴുതുമടങ്ങിയത്. ശിവരാത്രി മുതല്‍ കുത്തിയോട്ട വഴിപാട് ഭവനങ്ങളില്‍ അനുഷ്ഠാനപൂര്‍വം നടത്തിവന്ന കുത്തിയോട്ടങ്ങള്‍ ദേവിയുടെ തിരുമുന്നില്‍ സമര്‍പ്പിച്ചു. ഭക്ത്യാദരപൂര്‍വമാണ് കുത്തിയോട്ട ഘോഷയാത്രകള്‍ ക്ഷേത്രത്തിലെത്തിച്ചേര്‍ന്നത്. ഓരോ കുത്തിയോട്ട ഘോഷയാത്രയിലും നൂറുകണക്കിന് സ്ത്രീകളും കുട്ടികളുമായിരുന്നു താലപ്പൊലിയേന്തിയത്. മുത്തുക്കുടകള്‍, വാദ്യമേളങ്ങള്‍, വേലകളി, കാവടി, പുരാണ വേഷവിധാനങ്ങള്‍, കരകം തുടങ്ങിയവ ഘോഷയാത്രക്ക് മിഴിവേകി. ഇതിനുപിന്നിലായി വഴിപാടുകാര​െൻറ ബന്ധു നെട്ടൂര്‍പെട്ടി തലയിലേന്തി കുത്തിയോട്ടപ്പാട്ടി​െൻറ അകമ്പടിയില്‍ വഴിപാട് കുട്ടികളെ ക്ഷേത്രത്തിലേക്ക് ആനയിച്ചു. കുട്ടികളെ പുലര്‍ച്ച കുളിപ്പിച്ചൊരുക്കി ഗുരുനാഥന്മാര്‍ക്കും ബന്ധുജനങ്ങള്‍ക്കും ദക്ഷിണ നല്‍കി കിന്നരി തലപ്പാവ് ചൂടിച്ച് മുഖത്ത് ചുട്ടികുത്തി കൈയില്‍ കാപ്പും കഴുത്തില്‍ മണിമാലകളും അണിയിച്ച് വാഴയില വാട്ടിയുടുപ്പിച്ച് കൈകള്‍ മുകളിലേക്കുയര്‍ത്തി അടക്ക കുത്തിയ കത്തിയും പിടിപ്പിച്ചാണ് ദേവിക്ക് മുന്നിൽ എത്തിയത്. തുടര്‍ന്ന് നെട്ടൂര്‍പെട്ടി തുറന്ന് അതിനുള്ളില്‍നിന്ന് വെറ്റിലയും കച്ചയുമെടുത്ത് ക്ഷേത്രക്കുളത്തില്‍ എത്തിച്ച് സ്‌നാനം ചെയ്യിച്ച് കുട്ടികളെ രക്ഷിതാക്കള്‍ക്ക് കൈമാറിയതോടെ കുത്തിയോട്ട വഴിപാടുകളുടെ സമര്‍പ്പണം പൂര്‍ത്തിയായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story