Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2018 5:23 AM GMT Updated On
date_range 2018-02-21T10:53:57+05:30മകെൻറ ചെയ്തിയിൽ നിയമസഭയിൽ മാപ്പുപറഞ്ഞ് എം.എൽ.എ
text_fieldsരാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും എൻ.എ. ഹാരിസ് ബംഗളൂരു: നഗരത്തിലെ കഫേയിൽ മകനും സുഹൃത്തുക്കളും യുവാവിനെ മർദിച്ച് അവശനാക്കിയ സംഭവത്തിൽ നിയമസഭയിലും കോൺഗ്രസിെൻറ ശാന്തിനഗർ എം.എൽ.എ എൻ.എ. ഹാരിസ് മാപ്പുപറഞ്ഞു. ചില സന്ദർഭങ്ങളിൽ, സാഹചര്യങ്ങളിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നു. സഭയുടെ അന്തസ്സിനെയും മാന്യരായ അംഗങ്ങളെയും ബാധിച്ചിട്ടുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നുവെന്നും എം.എൽ.എ തിങ്കളാഴ്ച കർണാടക നിയമസഭയിൽ പറഞ്ഞു. ഒളിവിലായിരുന്ന മുഹമ്മദ് ഹാരിസ് നാലപ്പാട് തിങ്കളാഴ്ച രാവിലെ കബൺ പാർക്ക് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയിരുന്നു. സംഭവത്തിനുപിന്നാലെ ബി.ജെ.പിയും മറ്റും എം.എൽ.എയുടെ രാജി ആവശ്യപ്പെട്ട് രംഗത്തുണ്ട്. ബംഗളൂരു ജില്ല യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറിയായ മുഹമ്മദിനെ സർക്കാർ സംരക്ഷിക്കുകയാണെന്ന ആരോപണം ശക്തമായതോടെ പാർട്ടി ആറുവർഷത്തേക്ക് സസ്പെൻഡ് ചെയ്തു. മകനോട് ഉടൻ പൊലീസിൽ കീഴടങ്ങണമെന്ന് ആവശ്യപ്പെട്ടിരുന്നു. പിന്നാലെ അവൻ മൊബൈൽ ഓഫാക്കി. അതാണ് കാലതാമസത്തിനു കാരണം. സർക്കാറിനുമേൽ താൻ സമ്മർദം ചെലുത്തിയിട്ടില്ല. നാലപ്പാടിെൻറ അനുയായികൾ കബൺ പാർക്ക് പൊലീസ് സ്റ്റേഷനുമുന്നിൽ മാധ്യമപ്രവർത്തകരെ മർദിച്ചതിലും മാപ്പുചോദിക്കുന്നു. നിയമസഭാംഗങ്ങൾ ഉൾപ്പെടെ ആരും നിയമത്തിന് അതീതരല്ല. തെറ്റു ചെയ്തവർ ശിക്ഷിക്കപ്പെടണം. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിെൻറ പശ്ചാത്തലത്തിൽ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കരുതെന്നും അദ്ദേഹം അംഗങ്ങളോട് അഭ്യർഥിച്ചു.
Next Story