Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Feb 2018 5:23 AM GMT Updated On
date_range 2018-02-21T10:53:57+05:30പ്രിയ വാര്യരുടെ ഹരജി ഇന്ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി
text_fieldsസ്വന്തംലേഖകൻ ന്യൂഡൽഹി: 'ഒരു അഡാർ ലവ്' സിനിമയിലെ 'മാണിക്യ മലരായ പൂവി' എന്ന പാട്ടിെൻറ പേരിൽ തെലങ്കാനയിലും മഹാരാഷ്ട്രയിലുമുള്ള ക്രിമിനൽ നടപടികൾ അവസാനിപ്പിക്കാൻ നടി പ്രിയ വാര്യർ സമർപ്പിച്ച ഹരജി അടിയന്തരമായി പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് വ്യക്തമാക്കി. ഹരജി അടിയന്തര സ്വഭാവമുള്ളതാണെന്ന, പ്രിയ വാര്യർക്കുവേണ്ടി ഹാജരായ അഡ്വ. ഹാരിസ് ബീരാെൻറ വാദം അംഗീകരിച്ചാണ് കേസ് ബുധനാഴ്ചതന്നെ പരിഗണിക്കാമെന്ന് ജസ്റ്റിസുമാരായ എം.എം. ഖാൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ് എന്നിവർകൂടി ഉൾപ്പെട്ട ബെഞ്ച് വ്യക്തമാക്കിയത്. ചൊവ്വാഴ്ച ചീഫ് ജസ്റ്റിസ് മുമ്പാകെ ഹരജിയുടെ വിഷയം ഉന്നയിച്ച ഹാരിസ് ബീരാൻ, ഭരണഘടനയുടെ 32ാം അനുച്ഛേദ പ്രകാരമാണ് പ്രിയ വാര്യർ സുപ്രീംകോടതിയെ സമീപിച്ചതെന്ന് ബോധിപ്പിച്ചു. 40 വർഷമായി കേരളത്തിലുള്ള പാട്ടാണിതെന്നും സംസ്ഥാനത്ത് ആർക്കും ഇതേക്കുറിച്ച് പരാതിയില്ലെന്നും ഹാരിസ് ബീരാൻ കൂട്ടിച്ചേർത്തു. തുടർന്ന് ജസ്റ്റിസ് ചന്ദ്രചൂഡും ചീഫ് ജസ്റ്റിസും നടത്തിയ ചർച്ചക്കുശേഷം ബുധനാഴ്ചതന്നെ ഹരജി പരിഗണിക്കുമെന്ന് കോടതി വ്യക്തമാക്കുകയായിരുന്നു.
Next Story